തിരുവനന്തപുരം: 100 വയസ്സുള്ള അമ്മയെ സംരക്ഷിക്കുന്നതിൽ നിന്ന് മകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അമ്മയ്ക്ക് മറ്റ് മക്കളുണ്ടെന്ന കാരണത്താൽ സംരക്ഷണം നൽകാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനായുള്ള നിയമം-2007' പ്രകാരം അമ്മയ്ക്ക് ജീവനാംശം നൽകണമെന്ന ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മകന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ......
ന്യൂഡൽഹി: ഒരേ വിഷയത്തിൽ സിവിൽ കേസ് നിലവിലുള്ളതും ക്രിമിനൽ ഉദ്ദേശമില്ലാത്തതുമായ സാഹചര്യത്തിൽ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് സുപ്രീം കോടതി ആവർത്തിച്ചു.
ഇത്തരം കേസുകളിൽ സിവിൽ, ക്രിമിനൽ നടപടികൾ തുടരാൻ അനുവദിക്കുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു ഘടകവുമില്ലെങ്കിൽ സമാന്തരമായി ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
സിവിൽ കോടതിയിൽ നിലവിൽ പരിഗണനയിലുള്ള ഒരു തർക്കത്തെ അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി. ......
ന്യൂഡൽഹി: ക്രിമിനൽ നടപടിച്ചട്ടത്തിലെ (CrPC) സെക്ഷൻ 156(3) പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ നൽകുന്ന പരാതിക്കൊപ്പം സത്യവാങ്മൂലം സമർപ്പിക്കാൻ മറന്നുപോയാൽ, അത് തിരുത്താൻ പരാതിക്കാരന് അവസരം നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മജിസ്ട്രേറ്റ് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് സത്യവാങ്മൂലം സമർപ്പിച്ചാൽ മതി. ......
ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ തടവറയിൽ സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും ഒമ്പത് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തിയാണ് അവരെ അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ ആരോപണത്തിൽ പ്രതിരോധത്തിലായതിനെ തുടർന്ന് അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. ......
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കലാകേരളം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയിലാണ് മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനെ അവശനിലയിൽ കണ്ടെത്തിയത്. ......
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബിലാസ്പുരിലെ പ്രത്യക എൻഐഎ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയുക. ......
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂൺ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുംകുറ്റവാളിയാണ് സൈദാ ഖാതൂൺ.......
കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം.......
കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണവുമായി ബന്ധപ്പെട്ട് കാമുകി അറസ്റ്റിൽ. മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......