തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയായിരിക്കെ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായയാൾ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായേക്കുമെന്ന് സൂചന. നിലവിൽ ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും അന്വേഷിക്കുന്ന കേസിൽ ഇദ്ദേഹത്തെ പ്രതിചേർക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെ.
2010 ഏപ്രിൽ മുതൽ 2014 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയായിരിക്കെയാണ് ഇയാൾക്ക് എതിരെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നത്. ......
കൊച്ചി: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അഭിനേത്രിയും ഇൻഫ്ലുൻസറുമായ മാളവിക കൃഷ്ണദാസ് മുഖ്യാതിഥിയായി.
കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ ആഗോള തലത്തിൽ വാരാചരണം സംഘടിപ്പിക്കുന്നത്. ......
ഇരിങ്ങാലക്കുട : ഈ വർഷത്തെ ഓണം 'മധുരം ജീവിതം' ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്‍ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്സവമായ വർണ്ണക്കുടയുടെ സ്പെഷ്യൽ എഡിഷൻ അരങ്ങേറുക - മന്ത്രി ഡോ. ......
കെസിഎൽ രണ്ടാം സീസണിലേക്കുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. രഞ്ജി മുൻ താരവും ഇന്ത്യൻ അണ്ടർ 19 ടീമംഗവുമായ റൈഫി വിൻസെൻ്റ് ഗോമസാണ് ഹെഡ് കോച്ച്. ......

കൊച്ചി: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ദുരന്തം.
പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നതിനിടയിൽ അതിന് ആക്കം കൂട്ടുന്ന തരത്തിലാണ് കൊച്ചി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ കെടുകാര്യസ്ഥത
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി ഭാഗങ്ങളിൽ ഇറച്ചിക്കടകളിൽ വില്പനക്ക് വെക്കുന്നത് മാരക രോഗം ബാധിച്ച കാലികളുടെ മാംസമാണ്.
പടിഞ്ഞാറൻ മേഖലയിലെ ഏക അറവ്ശാലയായ മരക്കടവ് സ്ലോട്ടർഹൌസ് പൂട്ടിപ്പോയിട്ട് വർഷങ്ങളായി.
ഇതോടെ ഒരുവിധ പരിശോധനയുമില്ലാതെയാണ് ഇറച്ചിക്കടക്കാർ രോഗബാധിതമായത് ഉൾപ്പെടെ കാലികളെ അറുത്തു മാംസം വിറ്റുവരുന്നത്
ഇതര സംസ്ഥാനത്ത് നിന്ന് കൊണ്ട് വരുന്ന ക്ഷയരോഗം ഉൾപ്പെടെ നിരവധി രോഗം ബാധിച്ച കാളകൾ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നതാണ് കച്ചവടക്കാരുടെ നേട്ടം
മരക്കടവ് സ്ലോട്ടർ ഹൌസ് പൂട്ടിയതോടെ എറണാകുളം സ്ലോട്ടർഹൗസിൽ കൊണ്ട്പോയി കശാപ്പ് നടത്തണമെന്നാണ് കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം ഈ മേഖലയിലെ കച്ചവടക്കാർക്ക് നൽകിയ നിർദേശം
എന്നാൽ പണചിലവുള്ള കാര്യമായതിനാൽ അവിടെ കൊണ്ട്പോകാതെ കച്ചവടക്കാർ കടകളുടെ പരിസരത്ത് തന്നെ കശാപ്പ് നടത്തി വരികയാണ്
മേഖലയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്
കഴിഞ്ഞ ദിവസം പള്ളുരുത്തി നമ്പ്യാപുരത്തു ഇറച്ചിക്കടയിൽ വിൽപ്പന നടത്തിയത് ക്ഷയരോഗം ബാധിച്ച കാളയെയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്
നഗരസഭയുടെ ആരോഗ്യവിഭാഗത്തിന് കീഴിലുള്ള മൃഗഡോക്ടർമാർ ആന്റിമോർട്ടം ടെസ്റ്റ് നടത്തി ഒരുവിധ രോഗവുമില്ലെന്ന് ഉറപ്പ് വരുത്തിയ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാവൂ എന്നാണ് നിയമം.
ഈ പരിശോധന നടക്കേണ്ടത് നഗരസഭയുടെ സ്ലോട്ടർഹൗസുകളിലാണ്. ഇങ്ങനെ അറക്കുന്ന മൃഗങ്ങളുടെ മാംസത്തിൽ നഗരസഭ സീൽ പതിക്കണം. ......
കൊച്ചി: പാസ്പോര്‍ട്ട് സേവന കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷണലിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 49.8 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 120.8 കോടി രൂപ അറ്റാദായം നേടിയപ്പോള്‍ ഈ പാദത്തില്‍ 181 കോടി രൂപ ലഭിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭം 44.2 ശതമാനം ഉയര്‍ന്ന് 710.6 കോടി രൂപയായി. ......
അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിനു വേണ്ടി കായിക മന്ത്രിയുടെ സ്പെയിൻ സന്ദർശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപ. വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
കുമരകം വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന് സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 27നു പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. ......
ജമ്മു കശ്മീരിലെ ഉധംപുരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. അപകടത്തിൽ 12 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.......
തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ......