തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്തെ ജില്ലാ കോടതികളിൽ ഗവൺമെന്റ് പ്ലീഡർമാരുടെയും (Government Pleader) പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും (Public Prosecutor) നിയമന നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കരട് സർക്കുലർ നിയമ വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയ അതിപ്രസരവും സ്വജനപക്ഷപാതവും ഒഴിവാക്കി മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നിയമനം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് നടപടിക്രമങ്ങളിൽ കൂടുതൽ ഉത്തരവാദിത്വവും ചുമതലകളും നൽകുന്നതാണ് പുതിയ മാർഗനിർദ്ദേശങ്ങൾ.
തിരുവനന്തപുരം സ്വദേശിയായ അഡ്വ. ......
തിരുവനന്തപുരം:അഭിഭാഷകവൃത്തി കേവലം കറുത്ത കോട്ടും ഗൗണും അണിയുന്ന ഒന്നല്ല, മറിച്ച് സമൂഹത്തോടുള്ള വലിയൊരു ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ......
തിരുവനന്തപുരം/കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകിയ ആദ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഒടുവിൽ സർക്കാർ നീക്കം ചെയ്തു. ഹൈക്കോടതിയെയും വിചാരണ നടപടികളെയും കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ ഒഴിവാക്കി, വ്യവസായ വകുപ്പ് സെക്രട്ടറി കെ. ......
തിരുവനന്തപുരം/ അലപ്പുഴ:ആലപ്പുഴയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബയോകെമിസ്ട്രി ക്ലാസെടുക്കാൻ ആരാണ് വരേണ്ടത്? കാലങ്ങളായി മെഡിക്കൽ കോളേജുകൾ പിന്തുടരുന്ന വ്യക്തമായൊരു നിയമമുണ്ട്— രോഗിയെ തൊട്ടറിഞ്ഞ, രോഗവിവരങ്ങൾ പഠിച്ച ഒരു എം.ബി.ബി.എസ് ബിരുദധാരിയായിരിക്കണം അത്, ഒപ്പം ബയോകെമിസ്ട്രിയിൽ എം.ഡിയും (MD) നേടിയിരിക്കണം. ലക്ഷങ്ങൾ ശമ്പളമുള്ള (₹68,900 - ₹2,05,500) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 2025 ജൂൺ മാസത്തിൽ പി.എസ്.സി വിജ്ഞാപനം ഇറക്കുമ്പോഴും യോഗ്യത മറ്റൊന്നായിരുന്നില്ല.
അറുപതോളം ഉദ്യോഗാർത്ഥികൾ ആ കസേര ലക്ഷ്യമിട്ട് മാസങ്ങളോളം രാപ്പകലില്ലാതെ പുസ്തകങ്ങൾക്ക് മുന്നിലിരുന്നു. ......
ന്യൂഡൽഹി:അഭിഭാഷകരുടെ പ്രൊഫഷണൽ നിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 'തുടർ നിയമപഠനം' അനിവാര്യമാണെന്ന് സുപ്രീം കോടതി. ജഡ്ജിമാർക്കായി നിലവിലുള്ള നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മാതൃകയിൽ, അഭിഭാഷകർക്കായി ഒരു നാഷണൽ ലീഗൽ അക്കാദമി സ്ഥാപിക്കുന്ന കാര്യം പരിശോധിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് പമിദിഘന്തം ശ്രീ നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
മാറുന്ന നിയമലോകം: നിയമങ്ങളും സാങ്കേതികവിദ്യയും കോടതിവിധികളും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ......
പ്രതിരോധത്തിന്റെ കരുത്തും ഗോൾകീപ്പറുടെ മിന്നും പ്രകടനവും കരുത്താക്കി കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കാനഡയിലെ വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടം നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിത സമനിലയിൽ (0-0) അവസാനിച്ചതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണത്തിൽ മേൽക്കൈ നേടിയത് കൊളംബിയയായിരുന്നു. ......
കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അഞ്ച് കരാർ കമ്പനി ജീവനക്കാർക്കായുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ശക്തമാക്കും. ദുരന്തസ്ഥലത്ത് കെടാവർ നായ്ക്കളെയും എത്തിച്ച് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. ......
ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. സൈനിക നടപടി ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച പുലർച്ചെയോടെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ......
ജയ്പൂർ: സർക്കാർ ജോലി സ്വന്തമാക്കാൻ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.......
പത്തനംതിട്ടയിൽ മദ്യലഹരിയിൽ പോലീസ് ജീപ്പ് അപകടകരമായി ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിലേൽപ്പിച്ചു. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
നിയന്ത്രണം വിട്ട് സഞ്ചരിച്ച ജീപ്പ് വനിതാ ഓട്ടോ ഡ്രൈവറെ ഇടിക്കാനൊരുങ്ങിയെങ്കിലും അവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ......