
തിരുവനന്തപുരം: പരസ്യബില്ലുകളിൽ നിന്ന് ഈടാക്കിവരുന്ന 15 ശതമാനം ഡിസ്കൗണ്ട് തുക പത്രപ്രവർത്തകരുടെ പെൻഷൻ ഫണ്ടിലേക്ക് പൂൾ ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പിആർഡി മുഖേന വാർത്താ മാധ്യമങ്ങൾക്ക് നൽകിവരുന്ന പരസ്യങ്ങളുടെ ബിൽതുകയിൽ നിന്ന് 1999 ഏപ്രിൽ മുതൽ ഇങ്ങനെ ഡിസ്കൗണ്ട് ഈടാക്കിവരുന്നുണ്ട്.
ശതകോടികൾ വരുന്ന ഈ സംഖ്യ പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്നില്ല ഇത് സംബന്ധിച്ച് പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ നൽകിയ വിവരാവകാശ അപേക്ഷക്ക് ഈ സംഖ്യയെപ്പറ്റി വ്യക്തമായ മറുപടി പിആർഡിയിൽ നിന്ന് ലഭിച്ചില്ല.
ഈ തുക കണ്ടെത്തി പത്രപ്രവർത്തക പെൻഷൻ ഫണ്ടിലേക്ക് പൂൾ ചെയ്താൽ പെൻഷൻ നൽകാൻ സർക്കാരിന് ബുദ്ധിമുട്ടേണ്ടി വരില്ല.
കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ സ്പെഷ്യൽ സെക്രട്ടറി കെ. ജയകുമാറാണ് പത്രപ്രവർത്തക പെൻഷൻ നൽകാൻ പരസ്യബില്ലുകളുടെ 15 ശതമാനം ഡിസ്കൗണ്ട് ചെയ്യണമെന്ന നിർദേശം വെച്ചത്.
ഇത് അനുസരിച്ച് 1999 ജൂലൈ ഏഴിന് സർക്കാർ പുറപ്പെടുവിച്ച ( അച്ചടി) 8/1999 പി.ആർ ഉത്തരവ് പ്രകാരം 1999 ഏപ്രിൽ മാസം മുതൽ 15 ശതമാനം തുക പത്രങ്ങളിൽ നിന്ന് സർക്കാർ ഈടാക്കി തുടങ്ങി.
എന്നാൽ നാളിത് വരെയും ഈ സംഖ്യ പെൻഷൻ ഫണ്ടിലേക്ക് പൂൾ ചെയ്തിട്ടില്ല. ......
ഓസ്കർ ജേതാവായ ക്രിസ്റ്റഫർ നോളൻ ഇന്ത്യയുമായുള്ള സിനിമാ ബന്ധം കൂടുതൽ ശക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡിസി'യുടെ ഇന്ത്യയിലെ പ്രീമിയർ മുംബൈയിൽ നടക്കും. ......
കോഴിക്കോട്: സമൂഹത്തിനു വേണ്ടി നിശബ്ദമായി പ്രവർത്തിച്ച വ്യക്തിയാണ് സി. ജനാർദ്ദനെന്ന് സ്വാമി ചിദാനന്ദപുരി. പൗരസമിതി കോഴിക്കോട് അളകാപുരിയിൽ സംഘടിപ്പിച്ച സി. ......
കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷനൽ കോളജുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
അതേസമയം, സർവകലാശാല പരീക്ഷകൾക്കും പി.എസ്.സി. ......
കൊച്ചി : വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം എന്നും പുതു തലമുറയെ സജ്ജരാക്കാൻ പുസ്തകോത്സവ സമിതി നേതൃത്വം നൽകണം എന്നും മധു എസ്. നായർ പറഞ്ഞു.......
കേരളത്തിലെ സുസ്ഥിര നഗരഗതാഗത ശൃംഖല കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി, ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പെരിയാർ നദിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വരെ വാട്ടർ മെട്രോ സർവീസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതാപഠനത്തിൽ സഹകരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എസ്സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു.
എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. പ്രമോദ് തേവന്നൂരും കെഎംആർഎൽ ജനറൽ മാനേജർ (സിവിൽ) ജോ പോൾ എം.യും ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കുകയും തുടർന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറുകയും ചെയ്തു.
സംയോജിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ബഹുമുഖ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആലുവ മെട്രോ സ്റ്റേഷനെയും സിയാലിനെയും ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ സർവീസിനായുള്ള സമഗ്ര സാധ്യതാപഠനം ആരംഭിക്കുന്നത്. ......

കൊച്ചി: ലക്ഷദ്വീപിലെ വാർഷിക ചൂര (ട്യൂണ) ഉൽപാദനം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50,000 ടണ്ണായി ഉയർത്തുന്നതുൾപ്പെടെയുള്ള പദ്ധതികളുമായി ദ്വീപ് മത്സ്യമേഖലുയടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന സംയുക്ത ഗുണഭോക്തൃ ചർച്ചയിലാണ് മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകിയത്.
ചൂരപിടുത്തം നിലവിലുള്ളതിനേക്കാൾ ഇരട്ടിയലധികമാക്കാനാണ് ലക്ഷ്യമിടുന്നത്. ദ്വീപിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ള്ത്. ആഴക്കടൽ ചൂരപിടുത്തത്തിന്റെ വ്യാപനം, മാരികൾച്ചർ (കടൽ മത്സ്യകൃഷി), കടൽപ്പായൽ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇതിൽപെടും.
കേന്ദ്ര ഫിഷറീസ് വകുപ്പ്, ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, സിഎംഎഫ്ആർഐ, സിഫ്റ്റ്,, എംപിഇഡിഎ, സിഫ്നെറ്റ്, നിഫാറ്റ്, എഫ് എസ് ഐ എന്നിവയിലെ പ്രതിനിധികൾ, ലക്ഷദ്വീപിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ, സംരംഭകർ, സഹകരണ സംഘം ഭാരവാഹികൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന വഴി ഫണ്ട് കണ്ടെത്തിയായിരിക്കും പദ്ധതികൾ നടപ്പാക്കുക.
50 പുതിയ ആഴക്കടൽ ബോോട്ടുകൾ, കടൽപ്പായൽ കൃഷിദ്വീപിലെ ബ്ലൂ ഇക്കോണമി ശക്തിപ്പെടുത്തുന്നതിനായി നിരവധി നിർണായക നിർദ്ദേശങ്ങളാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്:24 മീറ്ററിൽ താഴെ നീളമുള്ള 50 പുതിയ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ അനുവദിക്കും. ......
ദോഹ: കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) കുറ്റ്യാടി എം.എൽ.എ പാറയ്ക്കൽ അബ്ദുള്ളയ്ക്ക് സ്വീകരണം നൽകി.
കെ ബി എഫ് ഓഫീസിൽനടന്നസ്വീകരണ ചടങ്ങിൽ പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി
അധ്യക്ഷതവഹിച്ചു.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പാറയ്ക്കൽ അബ്ദുള്ള ചടങ്ങിൽ വിശദീകരിച്ചു. മിഡിൽ ഈസ്റ്റിലുള്ള പ്രവാസി മലയാളികൾക്ക് നാട്ടിൽ നിക്ഷേപം നടത്തുന്നതിനായി സർക്കാർ തലത്തിൽ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ......
തിരുവനന്തപുരം : പത്തനംതിട്ട സ്വദേശിയായ 65 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന ഭീമൻ ട്യൂമർ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് തിരുവനന്തപുരം കിംസ്ഹെൽത്ത് മെഡിക്കൽ സംഘം .
പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായി നടത്തിയ എക്സ്-റേയിലാണ് വലതുവശത്തെ നെഞ്ചിനുള്ളിൽ സംശയാസ്പദമായ രീതിയിൽ ഒരു ട്യൂമർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ സി.ടി. ......
മുളക്കുഴ, മുളക്കുഴ രഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സംസ്ഥാന ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായ ഐ വി ദാസ്സിന്റെ അനുസ്മരണ ദിനമായ ചൊവ്വാഴ്ച
വായന പക്ഷാചാരണത്തിന്റെ സമാപന സമ്മേളനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.
അനുസ്മരണസമ്മേളനം കവിയും ഗാനരച യിതാവുമായ ജി നിഷികാന്ത് ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ
റെഞ്ചി ചെറിയാൻ അധ്യക്ഷനായ സമ്മേളനത്തിൽ ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റിഗം അഡ്വ ദീപു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ......