കൊച്ചി: പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കേരളത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി തോമസ് പറഞ്ഞു.തൊഴിലിടങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ, മുതിർന്ന പത്രപ്രവർത്തകർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സർക്കാരുകളുടെ ഉദാരമായ നിലപാടുകൾ ഉണ്ടാവേണ്ടതുണ്ട്. ......
ആലപ്പുഴ: കേരളത്തിൽ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന്മന്ത്രി വീണാ ജോർജ് പറഞ്ഞു.ആയുഷ് വകുപ്പ് ഒരു കോടി രൂപ ചെലവിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യ സംവിധാനത്തെ മികവുറ്റതാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ് . 2021ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ രണ്ടര ലക്ഷം പേരാണ് സർക്കാർ ആശുപത്രികളിൽസൗജന്യ ചികിത്സ നേടിയത്. ......
എറണാകുളം : കൊച്ചിയുടെ ജലഗതാഗത രംഗത്ത് ഒരു പുതിയ നാഴികക്കല്ലായി സംസ്ഥാന ഗതാഗത വകുപ്പിന്റെ മേഖല ഓഫീസ് കെട്ടിടം സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ......
എറണാകുളം : വർഷങ്ങളായി എറണാകളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടന അനധികൃതമായി കൈവശം വച്ചിരുന്ന മറൈൻ ഡ്രൈവിനോട് ചേർന്ന് കിടക്കുന്ന സർക്കാർ വക എറണാകുളം പ്രിയദർശിനി ചിൽഡ്രൻസ് പാർക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത് കോടതി നിർദ്ദേശപ്രകാരം ദൈനംദിന ഭരണ ചുമതല എറണാകളം ജില്ലാ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി.ഏകദേശം 25 വർഷത്തിലധികമായി മേൽ സംഘടന ചിൽഡ്രൻസ് പാർക്ക് അനധികൃതമായി കൈവശം വച്ച് ഇതിൽ നിന്നുള്ള ഭീമമായ വരുമാനം കൊണ്ട് ധൂർത്തും കെടുകാര്യസ്ഥതയും നടത്തുന്നുവെന്നും സമിതി നിയമാവലി പ്രകാരം തെരഞ്ഞെടുത്ത ജില്ലാ ശിശുക്ഷേമ സമിതിക്ക് ഭരണചുമതല കൈമാറണം എന്നാവശ്യപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതി ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു. കുട്ടികളെ വലിയ രീതിയിൽ ആകർഷിച്ചിരുന്ന ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്ക് സർക്കാർ നവീകരിച്ചു നൽകിയിട്ടും ശരിയായ പരിപാലനം ഇല്ലാതെ നിലവിൽ പല സ്ഥലങ്ങളും കാട് പിടിച്ച് കുട്ടികൾക്ക് പ്രവേശിക്കാനാകാതെ കിടക്കുകയാണെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. ......
കൂത്താട്ടുകുളം: ആയുര്‍വേദ നേത്രചികിത്സയില്‍ ഒരു നൂറ്റാണ്ടോളം നീണ്ട പാര്യമ്പര്യവും ആധുനിക രോഗനിര്‍ണയ സംവിധാനങ്ങളു സമന്വയിപ്പിച്ച കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയായ ഡോ. എന്‍ പി പി നമ്പൂതിരി മെമ്മോറിയല്‍ ബ്ലോക്ക് തിങ്കളാഴ്ച വൈകീട്ട് നാലിന് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ......
ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്.......
ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മാതൃകയിൽ മദ്യവും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവം. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്ന് ബെവ്കോ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "JACKPOT JOURNEY" മെഗാ പ്രൊമോഷൻ ആദ്യഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്ത് നടന്ന ചടങ്ങിൽ BDM നദീം പാഷ, പി ആർ മാനേജർ സിദ്ധിഖ്, മാൾ മാനേജർ സുമേഷ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ എന്നിവർ പങ്കെടുത്തു.
20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. ......
കോഴിക്കോട്ട് വയോധികരായ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരനായി തെരച്ചിൽ ഊർജ്ജിതമെന്ന് പൊലീസ്. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൻ റോഡിലെ 'പൗർണമി' വാടക വീട്ടിൽ താമസിക്കുന്ന മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ......