ബിലാസ്പൂർ:ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളുടെ ജീവിതം ഭയത്തിന്റെയും നിസ്സഹായതയുടെയും ഒരു നേർക്കാഴ്ചയാണ്. ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും, അവർക്ക് സ്വന്തം നാട്ടിലേക്ക്, കേരളത്തിലേക്ക് മടങ്ങാൻ കഴിയുന്നില്ല. ......
അഡ്വ.സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി: ബാലകള്ളക്കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ തീരുമാനത്തിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഒളിവിലുള്ള പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേരത്തെ നൽകിയ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഈ നടപടി.
പിങ്കി v. ......
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരും സുപ്രീം കോടതി ജഡ്ജിമാരും പദവിയിലും ഭരണഘടനാപരമായ അധികാരങ്ങളിലും തുല്യരാണെന്ന് സുപ്രീം കോടതി. സുപ്രീം കോടതിക്ക് ഹൈക്കോടതികളുടെ വിധികൾ പുനഃപരിശോധിക്കാൻ കഴിയുമെങ്കിലും, അവയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി.ആർ. ......
കേരളത്തിൽ എച്ച്ഐവി ബാധിതരാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു എന്ന് റിപ്പോർട്ട്. 2024-25-ൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 14 ശതമാനം പേർ 19 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഈ കാലയളവിൽ കേരളത്തിൽ 1213 പേർക്കാണ് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചത്. ......
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയുമായി തലശ്ശേരി അതിരൂപത. മെത്രാന്മാർ പ്രവർത്തിക്കേണ്ടത് എ.കെ.ജി സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോയെന്ന് തലശ്ശേരി അതിരൂപത പുറപ്പെടുവിച്ച പ്രസ്താവനയിൽ ചോദിക്കുന്നു. ......
കേരളത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുകയാണെന്ന് കേന്ദ്രസർക്കാർ. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ കേരളത്തിൽ 201 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ......
കോതമംഗലത്ത് 23കാരി സോന എൽദേസ് ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കാമുകനും മാതാപിതാക്കളും മതം മാറാൻ നിർബന്ധിക്കുകയും മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു എന്ന് കുറിപ്പെഴുതിയ ശേഷമാണ് സോന ജീവനൊടുക്കിയത്. ......
കൊച്ചി: ഭരണം ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സംഘപരിവാറിന്റേതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്നിവയില്‍ വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേടുകള്‍ ഉണ്ടായിരുന്നു. ......
പള്ളുരുത്തി: 102ആം വയസ്സിലും പുതുതലമുറക്ക് ആവേശം പകർന്ന നേതാക്കൾ ലോകത്ത് രണ്ട് പേരെ ഉണ്ടായിരുന്നുള്ളു ഒന്ന് ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോയായിരുന്നു, രണ്ടാമൻ നമ്മുടെ വിഎസ് ആയിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ അനുസ്മരിച്ചു.
സിപിഎം പള്ളുരുത്തി ഏരിയകമ്മിറ്റി കച്ചേരിപ്പടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എന്തായിരിക്കണമെന്ന് ത്യാഗം സഹനം സമരം എന്നീ പ്രവൃത്തികളിലൂടെ അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചു. പാർട്ടി പ്രവർത്തകനായിരിക്കെ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് വേണ്ടി ത്യാഗോജ്വലമായ സമരങ്ങളാണ് അദ്ദേഹം നടത്തിയത്.പാർട്ടി ചുമതല കൈകാര്യം ചെയ്തപ്പോൾ അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടത്തിൽ അഴിമതിക്കാരായ മന്ത്രിമാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.മുഖ്യമന്ത്രിയായിരിക്കെ മതികെട്ടാൻമല കയറി വൻകിട കൈയേറ്റക്കരെ കുടിയിറക്കി ചരിത്രം സൃഷ്ടിച്ചു.അത് കൊണ്ടാണ് 102ആം വയസ്സിൽ ഈ മനുഷ്യൻ മരിച്ചപ്പോൾ, മരിക്കരുതായിരുന്നുവെന്ന് നിലവിളിച്ചു കൊണ്ട് പതിനായിരക്കണക്കിന് പുതുതലമുറ വരെ തെരുവിൽ കാത്ത് നിന്നത്. ......