ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ മറ്റു കേസുകളിൽ പ്രതികളല്ലെങ്കിൽ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തടവുകാരെ ജയിലിൽ പാർപ്പിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളെ, ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം ജയിൽമോചിതനാക്കാൻ സെന്റൻസ് റിവ്യൂ ബോർഡിന് അപേക്ഷ നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളി. ......
ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇരുപതു പേരിൽ ഇന്ത്യയിൽ നിന്നും രണ്ടുപേർ. ഗൗതം അദാനിയും മുകേഷ് അംബാനിയുമാണ് ബ്ലൂംബെർഗ് പട്ടികയിലെ ഇന്ത്യക്കാർ. ഇന്ത്യയിലെ സമ്പന്ന വ്യവസായി മുകേഷ് അംബാനി 99.5 ബില്യൺ ഡോളർ ആസ്തിയുമായി 18-ാം സ്ഥാനത്തുണ്ട്. ......
മദ്യപിച്ചെത്തിയ താലൂക്ക് സപ്ലൈ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലം ഇരമല്ലൂരിലാണ് സംഭവം.......
വോട്ടർപ്പട്ടിക ക്രമക്കേട് സംബന്ധിച്ച് ഗുരുതരമായ ആരോപണം ഉയരുന്നതിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഇന്നു രാവിലെ ഒമ്പതരയോടെയാണ് സുരേഷ് ഗോപി തൃശ്ശൂരിലെത്തുക. ......
രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് തുടങ്ങിവെച്ച പ്രക്ഷോഭം ശക്തമാകുന്നു. വോട്ടുകൊളളയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ......
കോഴിക്കോട്: ഫുട്ബോളില്‍ നല്കുന്ന ഓരോ തട്ടും ലഹരിക്കെതിരായ പോരാട്ടമായി മാറണമെന്ന് കോഴിക്കോട് സൗത്ത് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സൂപ്പര്‍ ലീഗ് കേരളയിലെ ടീമായ കാലിക്കറ്റ് എഫ്സി ലഹരിക്കെതിരായി നടത്തുന്ന വാഹനയാത്രയായ പ്ലെഡ്ജ് ഓണ്‍ വീല്‍സിന് ദേവഗിരി കോളേജില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ മുപ്പതോളം സ്കൂളുകളെയും കോളേജുകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്രചാരണപരിപാടിയ്ക്ക് ഈ മാസം അഞ്ചിന് വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് തുടക്കം കുറിച്ചത്.
കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി ഷാജേഷ് കുമാര്‍ കെ, ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ......
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയിലെ പ്രതിനിധികളുടെ യോഗം സംസ്ഥാന വ്യവസായവകുപ്പ് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തു. കയറ്റുമതി മേഖലയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിന് കേരളം സമര്‍പ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
വാണിജ്യമേഖലയ്ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. ......
എറണാകുളം : അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവത്തോട് അനുബന്ധിച്ച് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് രോഗിക്ക് അണുബാധയുണ്ടായെന്ന പരാതി വിശദമായി പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്
തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരെ കക്ഷി ചേർത്ത് ഇവരെ കേൾക്കാനും കമ്മീഷൻ തീരുമാനിച്ചു.
സെപ്റ്റംബർ ഒന്നിന് രാവിലെ 10 ന് പത്തടിപാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.അമലപുരം അയ്യമ്പുഴ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും എം.ആർ.എസ്.എ. ......
കൊച്ചി: തൃശൂര്‍ സമര്ദര്ശി ആന്റ് ഡെമോക്രാറ്റിക്ക് സെക്യുലര്‍ ഇനീഷ്യേറ്റീവിന്റെ യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി പരിപാടി ആഗസ്റ്റ് 15ന്.......

കോതമംഗലം : കോതമംഗലം വിഷയത്തിൽ ഇടതു വല്ലതു.മുന്നണികൾ തുടരുന്ന മൗനം സംശാസ്പദമാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ പിസി ജോർജ് പറഞ്ഞു. ലൗ ജിഹാദിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന സോനാ എൽദോസിന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ പേർക്കെതിരെയും കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിഷയം മറച്ചുവെക്കാൻ കുടുംബത്തെ നിർബന്ധിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയകോതമംഗലം പോലീസ് സ്റ്റേഷൻ മാർച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പിസി ജോർജ് ഉദ്ഘാടനം ചെയ്ത് സസംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം കോതമംഗലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് വലിയ രീതിയിൽ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന് വ്യക്തമായ മൊഴി ഉണ്ടായ സാഹചര്യത്തിൽ ആ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ കാണിക്കുന്ന മൗനം കാലാകാലങ്ങളായി ഇവിടെയുള്ള ലൗ ജിഹാദിനെ കണ്ടില്ലെന്ന് നടിക്കുന്നതാണ്. എന്തെങ്കിലും പ്രതികരിച്ചാൽ ഇവിടുത്തെ രാജ്യവിരുദ്ധ വർഗീയ ശക്തികൾ തങ്ങൾക്ക്ന് എതിരാകുമെന്ന് ഭയന്നു കൊണ്ടാണ് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം മത രാഷ്ട്ര വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയേയും എസ് ഡി പി ഐ എയും കൂട്ടുപിടിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.മുന്നണി ഘടക കക്ഷിയായ മുസ്ലിംലീഗിന് തീവ്രത കുറവാണ് എന്നുള്ള അഭിപ്രായത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുവാൻ കോൺഗ്രസ് തയ്യാറായത്. ......