പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും കോട്ടയം രാമപുരത്ത് മീനച്ചിൽ- കടുത്തുരുത്തി എസ്എൻഡിപി ശാഖാസംഗമത്തിൽ സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു. ......
ന്യൂയോർക്ക്: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് അധികനികുതി ചുമത്താൻ സാധ്യതയില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക അധിക താരിഫുകൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യയെ ബാധിക്കുമായിരുന്നു എന്ന ആശങ്കയുണ്ടായിരുന്നു. ......
നവ ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടിയിൽ രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്.......
പൂജയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദ് എന്ന അമ്പത്തിനാലുകാരനെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.......
കൊച്ചി:നിയമ വിദ്യാർഥികളെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ (KHCAA) രംഗത്ത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഈയൊരു തീരുമാനത്തിനെതിരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അസോസിയേഷൻ കത്ത് നൽകി.
ബെംഗളൂരുവിലെ എം.എസ് രാമയ്യ കോളേജ് ഓഫ് ലോയിലെ രണ്ട് രണ്ടാം വർഷ നിയമ വിദ്യാർത്ഥികളെയാണ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (NDPS) പ്രകാരമുള്ള ജാമ്യാപേക്ഷയുടെ വാദത്തിനിടെ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി ജസ്റ്റിസ് തോമസ് നിയമിച്ചത്. ......
ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ 2025 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാജ്യത്തിൻ്റെ ഐക്യം, അഖണ്ഡത, സാഹോദര്യം എന്നീ മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം .സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി
ആക്റ്റിംഗ് പ്രസിഡൻ്റ് അൻവർ ഹുസൈൻ, പ്രിൻസിപ്പൽ റഫീഖ് റഹീം എന്നിവർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .സീനിയർ ഓപ്പറേഷൻസ് മാനേജർ അബ്ദുൽ ഹമീദ്, സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച
പ്രിൻസിപ്പൽ റഫീക്ക് റഹിം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിച്ച ധീരദേശാഭിമാനികളുടെ സേവനത്തെ പ്രകീർത്തിച്ചു. ......
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി. ഡൽഹിയിലെത്തിയാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ......
വിജയവാഡ സ്വദേശിയായ ശ്യാം സുന്ദർ ശർമ്മ, മകൻ നീലി കൃഷ്ണ യശ്വന്ത് എന്നിവർ കുടുംബസമേതം എത്തിയാണ്
ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങളുടെ
സമർപ്പണം നടത്തിയത്.
ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ വെള്ളി കുട്ടകങ്ങൾ ഏറ്റുവാങ്ങി. 3കിലോ നാന്നൂറ് ഗ്രാം തൂക്കം വരുന്ന ഒന്നും മൂന്ന് കിലോ 450 ഗ്രാം തൂക്കം വരുന്ന രണ്ട് കുട്ടകങ്ങളും ഉണ്ടായിരുന്നു.
കുട്ടകങ്ങൾക്ക് മൊത്തം പത്ത്കിലോ 300 ഗ്രാം തൂക്കം വരും.
ശർക്കര, നേന്ത്രപ്പഴം, ഇളനീർ എന്നിവ കൊണ്ട് കുടുംബാംഗങ്ങൾക്ക് തുലാഭരം നടത്തിയ ശേഷമാണ് വഴിപാടുകാർ മടങ്ങിയത്. ......
താരസംഘടനയായ അമ്മയിൽ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്നും താരം പറഞ്ഞു. ......
ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് അംഗങ്ങളും കുടുംബാഗങ്ങളും ഒത്തു ചേർന്ന് ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ദോഹ മോഡേൺ എഡ്യുക്കേഷൻ സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് വിനോദ് പുത്തൻ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ മൺമറഞ്ഞുപോയ സ്വാതന്ത്ര്യ സമര സേനാനികളേയും, , ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തിൽ രക്ത സാക്ഷിത്വം വരിച്ച ദീരദേശാഭിമാനികളേയും അനുസ്മരിച്ചു.
ചടങ്ങിൽ
മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും പുതുക്കി പ്രഖ്യാപിക്കുന്ന ദേശീയ പ്രതിജ്ഞ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുബിന വിജയ് അംഗങ്ങൾക്ക് ചൊല്ലികൊടുത്തു.
വൈസ് പ്രസിഡണ്ട് ജോൺഗിൽബർട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സാം കുരുവിള, വർഗീസ് വർഗീസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതമാശംസിച്ചു. ട്രഷറർ ജിജി ജോൺ നന്ദി പറഞ്ഞു. ......