
ദേശീയ പാത 183 യെയും 66 നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള കരട് റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് സമർപ്പിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.ദേശീയ പാത വിഭാഗത്തിലെയും മറ്റ് ഗതാഗത, ടൂറിസം രംഗത്തുമുള്ള വിദഗ്ധൻമാരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയ കരട് റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിക്ക് എം.പി കൈമാറിയത്.
റിപ്പോർട്ട് പരിശോധിച്ച് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ പ്രതിദിനം 90,000 പി.സി.യു കടന്നിരിക്കുന്നതിന്നാൽ പുതിയ റോഡ് നിർമ്മിക്കേണ്ടത് അനിവാര്യമാണന്ന് മന്ത്രി മറുപടിയായി എം.പി.യെ അറിയിച്ചു.
ദേശീയ പാത 183 ലെ എം.സി.റോഡിലെ കോട്ടയം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരം,കുമരകം,കവണാറ്റിൻകര, കൈപ്പുഴമുട്ട്,തലയാഴം,വൈക്കം, ഉദയനാപുരം,ചെമ്പ്, പൂത്തോട്ട,നടക്കാവ്, തൃപ്പൂണിത്തുറ വഴി അങ്കമാലി-കുണ്ടന്നൂർ ( NH 66 ഉം NH 85) ബൈപാസിൽ ചേരുന്ന വിധത്തിലുള്ള റോഡാണ് കരട് റിപ്പോർട്ടിൽ ഉള്ളത്. ......
കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം വേണമെന്ന് സിറോ മലബാർ സഭ. മരിച്ച യുവതിയുടെ അമ്മ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തയിച്ചിരുന്നു. ......
കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലകള്‍ നേരിടുന്ന വെല്ലുവിളികള്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.......
താൽകാലിക വി സി നിയമനത്തില്‍ വാദം കേട്ട് സുപ്രീം കോടതി. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. ......
വോട്ട് ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഗാന്ധിക്കും അമ്മ സോണിയാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി ബിജെപി രംഗത്ത്. രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്നതിനിടെയാണ് അതേ നാണയത്തിൽ ബിജെപിയും തിരിച്ചടിക്കുന്നത്. ......
ബംഗളുരു: "സുപ്രധാന ആരാധനാലയമായ ധർമ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെ കരിതേച്ചു കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ മറവിൽ അപകീർത്തിപ്പെടുത്താനുള്ള കുൽസിത നീക്കമാണുണ്ടാകുന്നത്. ......
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കന്യാസ്ത്രീകൾ ഛത്തീസ്ഗഢിൽ അറസ്റ്റിലായ സമയത്ത് സുരേഷ് ഗോപി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ......