കൊച്ചി - ജനാധിപത്യ രീതിയിൽ വലിയ ഭൂരിപക്ഷത്തിന് ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്കെതിരെ . തെറ്റായ പ്രചാരണം നടത്തുന്ന സി പി എം അദ്ദേഹത്തെ തിരഞ്ഞെടുത്ത തൃശ്ശൂരിലെ സമ്മതിദായകരെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന സഹ ഖജാൻജി എ. ......
ഇന്ത്യയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണ്ടുമുതൽക്കേ പല ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. കള്ളവോട്ടും ബൂത്തുപിടിത്തവുമൊക്കെ മുമ്പ് നടന്നിട്ടുള്ളതായി നാം കേട്ടിട്ടുമുണ്ട്. ......
കോഴിക്കോട്: ഹ്യദയാഘാതവും സങ്കീര്ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ഐസിസികെ)യുടെ വാർഷിക സമ്മേളനം ഓഗസ്റ്റ് 15 മുതൽ 17 വരെ കോഴിക്കോട് എംപിഎസ് ഹോട്ടൽ ടിയാരയിൽ നടക്കും.ഐസിസികെ പ്രസിഡന്റ് ഡോ. മധു ശ്രീധരൻ ശനിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഐസിസികെ വൈസ് പ്രസിഡന്റ് ഡോ. ......
കൊയിലാണ്ടി: നിയാർക് ഇന്റർനാഷണൽ അക്കാദമി & റിസർച് സെന്റർ – ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാനസിക ഉല്ലാസം നൽകുന്നതിനായി ‘സ്നേഹ സാന്ത്വനം’ എന്ന പേരിൽ പെരുവട്ടൂരിലെ നിയാർക് അക്കാദമിയിൽ വെച്ച് സംഘടിപ്പിച്ചു.നിയാർക് കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഖത്തറിലും നാട്ടിലും പ്രവർത്തിക്കുന്ന ഗായകരായ സമീർ കണ്ണൂർ, ഹംസ പട്ടുവം, അഫ്സൽ ഷാ, നൗഷാദ്, ആതിര, ആമിന മിതവ എന്നിവർ ഒരുക്കിയ ഗാനമേളയും കലാഭവൻ അസ്കറും മകൻ സെഹ്ദും അവതരിപ്പിച്ച മാജിക് ഡാൻസും പരിപാടിക്ക് നിറം പകർന്നു. കുട്ടികൾ ആടിയും പാടിയും, കളിച്ചും ചിരിച്ചും സന്തോഷം പങ്കുവെച്ചപ്പോൾ, രക്ഷിതാക്കൾക്കും ഒരു ദിവസം മുഴുവൻ എല്ലാം മറന്ന് ആസ്വദിക്കാനുള്ള വേദിയായി പരിപാടി മാറി. ......
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ് ) നിന്നും അറ്റ്മോസ്ഫെറിക് സയൻസിൽ പി എച്ച് ഡി നേടിയ റോഷ്നി തെറിസ ആന്റണി. മങ്കൊമ്പ് തെക്കേക്കര കറുകപ്പറമ്പിൽ ആന്റണി, റോസമ്മ ദമ്പതികളുടെ മകളാണ്. ......
കൊച്ചി: 2025 ആഗസ്റ്റ് ആദ്യ ആഴ്ചമുതൽ വടക്കൻ, മധ്യ കേരള തീരങ്ങളിൽ ഉപരിതല കടൽജലത്തിന്റെ"റെഡ് ടൈഡ്" പ്രതിഭാസം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന ഡൈനോ ഫ്ലാജെലേറ്റ് മൈക്രോആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനം കാരണമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സേവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വിഭാഗം ഗവേഷകർ കണ്ടെത്തി. ഹാനികരമായ ആൽഗൽ ബ്ലൂമുകളിൽ (HABs) കാലാവസ്ഥാ സ്വാധീനം പഠിക്കുന്ന എ.എൻ.ആർ.എഫ് - എസ്ആർജി പ്രോഗ്രാമിന്റെ കീഴിലുള്ള ഗവേഷണ സംഘം, വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലതിക സിസിലി തോമസിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിൽ നിന്നും കോഴിക്കോട് ജില്ലയിലെ ഒന്നിലധികം ബീച്ചുകളിലും നിന്നും നടത്തിയ നിരീക്ഷണങ്ങളെത്തുടർന്നാണ് ആൽഗൽ ബ്ലൂമുകൾ സ്ഥിരീകരിച്ചത്. ......
കൊച്ചി : സഭ വിരുദ്ധ പ്രവർത്തനങ്ങൾക്കായി സഭയുടെ സ്ഥാപനങ്ങൾ വിട്ട് നൽകുന്നത് ശരിയല്ല എന്നും ഈ മാസം 15,16 തീയതികളിലായി വിമതർ അൽമായ സിനഡ് എന്ന പേരിൽ നടത്തുന്നത് സഭയുടെ സ്ഥാപനങ്ങൾ ഉപയോഗിച്ച് സഭക്ക് എതിരായി തന്നെ സമാന്തര പ്രവർത്തനത്തിന് തുല്യമാണെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത നേതൃയോഗം കുറ്റപ്പെടുത്തി.ഇത് മേജർ ആർച്ച്ബിഷപ്പിൻ്റെയും, മെത്രാപ്പോലീത്തൻ വികാരി, അതിരൂപത കൂരിയ എന്നിവരുടെ അറിവോടും ഒത്താശയോടും കൂടിയാണ്.ഉത്തരത്തിലുള്ള സഭവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ കഴിയാത്ത ഇവർ തന്നെയാണ് യഥാർത്ഥത്തിൽ വിമത പ്രവർത്തനങ്ങൾ നടത്തുന്നത്.സഭയിലെ വിമത പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ കഴിയാത്ത തെറ്റായ കീഴ് വഴക്കങ്ങൾക്ക് കൂട്ട് നിൽക്കുന്ന മേജർ ആർച്ച് ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും നടക്കാൻ പോകുന്ന സിനഡിന് മുൻപ് രാജിവച്ച് ഒഴിയണം.വരുന്ന സിനഡിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാൻ സഭ സിനഡ് തയ്യാറാകണം.സിഎൻഎ നേതൃയോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. ......
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നേതൃസംഗമവും " ഭരണഘടനയും മനുഷ്യാവകാശങ്ങളും " എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.വല്ലാർപാടം അങ്കണവാടി അങ്കണത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ എൽസി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ പി ജയദേവൻ നായർ വിഷയാവതരണം നിർവഹിച്ചു. ......
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലെ ശൗചാലയം സംബന്ധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി തിരുത്തി. പെട്രോൾ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നായിരുന്നു നേരത്തേ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ......