ദോഹ: വർക്കല ടി.എസ് കാനാൽ നവീകരണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ ജോലികൾ പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം കണ്വന്ഷന് അഭിപ്രായപ്പെട്ടു. വികസനത്തിന്റെത്തിന്റെ മറവില്‍ കോടികളുടെ മണല്‍ ഖനനവും അതുമൂലം കിലോമീറ്ററുകൾ സുന്ദരമായ തീരം നഷ്ടമാവുകയും ചെയ്തെന്നും കണ്‍വന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. ......
ദോഹ: ഔദ്യോഗിക കാലാവധിപൂർത്തിയാക്കി നാട്ടിലേക്കുമടങ്ങുന്ന ഇന്ത്യൻ മീഡിയ ഫോറം ഖത്തർ മുൻ പ്രസിഡന്റും മീഡിയ വൺഖത്തർ ബ്യുറോചീഫുമായഫൈസൽ ഹംസയ്ക്ക്
ഐ എം എഫ് യാത്രയയപ്പ് നൽകി.ഇന്ത്യൻ കോഫി ഹൗസിൽനടന്ന യാത്രയയപ്പ്ചടങ്ങിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല
അധ്യക്ഷതവഹിച്ചു.ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ ഫൈസലിന് സ്നേഹോപഹാരം നൽകി.ഐ എം എഫ് സ്ഥാപക അംഗവും ഐ സി സി ഉപദേശക സമിതി ചെയർമാനുമായ പി എൻ ബാബുരാജൻ, ഐ എം എഫ് മുൻ പ്രസിഡന്റ് റയീസ്, ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്സി: അംഗങ്ങളായ ഫൈസൽ പി കെ, അഹമ്മദ് കുട്ടി അറളയിൽ,ആർ ജെ നിസ ഐ എം എഫ് അംഗങ്ങളായ ആർ ജെ അപ്പുണ്ണി, ആസിഫ്, ഗൾഫ്മാധ്യമം ഖത്തർ എഡിഷൻ സീനിയർ റിപ്പോർട്ടർ മുഷ്താഖ്,മീഡിയ വൺ മാർക്കറ്റിങ് ഹെഡ് റഹീസ്, മീഡിയ പ്ലസ് സി ഇഒഅമാനുള്ളവടക്കാങ്ങര,കേരള ശബ്ദം പ്രതിനിധി നാസർ, റഫീഖ്, അഷറഫ്, ഫഹദ്,ആർ ജെ സൂരജ്, ആർ, ജെ അഷ്ടമി ജിത്ത്എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഫൈസൽ മറുപടി പ്രസംഗം നടത്തി. ......
ദോഹ: അറബ് ഇന്റർ-പാർലമെന്ററി യൂണിയന്റെ (AIPU) താൽക്കാലിക നയതന്ത്ര സമിതിയുടെ യോഗത്തിൽ ഷൂറ കൗൺസിൽ പങ്കെടുത്തു.
കെയ്റോയിൽനടന്ന യോഗത്തിൽ ഷൂറ കൗൺസിൽ അംഗവും എ.ഐ.പി.യു.യുടെ എക്സിക്യൂട്ടീവ്, താൽക്കാലിക നയതന്ത്ര സമിതി അംഗവുമായ ഡോ. സുൽത്താൻ ബിൻ ഹസ്സൻ അൽ-ദോസാരി കൗൺസിലിനെ പ്രതിനിധീകരിച്ചു.ഇന്റർ-പാർലമെന്ററി യൂണിയന്റെ (IPU) പൊതുസഭയിൽ അടിയന്തര വിഷയങ്ങളിൽ വോട്ടിംഗ് സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള കൗൺസിലിന്റെ നിർദ്ദേശം യോഗം ചർച്ച ചെയ്തു. ......
ദോഹ: ഖത്തർ മീഡിയ കോർപ്പറേഷൻ(ക്യുഎംസി) ജീവനക്കാരുടെ മക്കൾക്കായി വേനൽക്കാല പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഓഗസ്റ്റ് 10 മുതൽ 13 വരെ നടന്ന പരിപാടി, തത്സമയ പരിപാടികളുടെയും വാർത്താപ്രക്ഷേപണങ്ങളുടെയും നിർമ്മാണം നിരീക്ഷിക്കുന്നതിനുള്ള സ്റ്റുഡിയോകൾ ഉൾപ്പെടുന്ന ഖത്തർ ടെലിവിഷൻ സൗകര്യത്തിലേക്കുള്ള ഓറിയന്റേഷൻ ടൂറുകളോടെയാണ് ആരംഭിച്ചത്, തുടർന്ന് ടെലിവിഷനിലും വാർത്താ അവതരണത്തിലും ഓൺസൈറ്റ് പരിശീലനം നൽകി.വാർത്താ സ്ക്രിപ്റ്റുകൾ തയ്യാറാക്കൽ, വ്യക്തിഗത സെഗ്മെന്റുകളുടെ റെക്കോർഡിംഗ്, എഡിറ്റിംഗ് സ്യൂട്ടുകളിലെ സെഷനുകളോടെയാണ് ഓൺസൈറ്റ് പരിശീലന പരിപാടി അവസാനിച്ചത്. കൂടാതെ, റേഡിയോ പ്രക്ഷേപണവും ഖത്തർ റേഡിയോയുടെയും ഖുറാൻ റേഡിയോയുടെയും ഒരു ഓറിയന്റേഷൻ ടൂർ ഉൾപ്പെടുത്തിയിരുന്നു, ഇത് തത്സമയ പരിപാടികൾ പ്രവർത്തിപ്പിക്കുന്നതിന്റെയും സാങ്കേതിക റെക്കോർഡിംഗ് ജോലികളുടെയും റേഡിയോ വിഭാഗങ്ങളുടെയും ഒരു കാഴ്ച കാണാൻ പങ്കാളികളെ അനുവദിച്ചു.
വോയ്സ് ഡെലിവറി, ഓൺ-എയർ അവതരണം, വാർത്താ സ്ക്രിപ്റ്റ് റൈറ്റിംഗ്, റെക്കോർഡിംഗ് എന്നിവയിൽ പങ്കെടുക്കുന്നവർ ഓൺസൈറ്റ് പരിശീലനം നേടി, തുടർന്ന് എഡിറ്റിംഗ് പ്രക്രിയയെക്കുറിച്ചുള്ള ഒരു ആമുഖവും നടത്തി. ......
തൃത്താല. മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ പ്രകാശനം ചെയ്തു. ......
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെതും ഏറ്റവും അവിസ്മരണീയ ജനകീയ സമരവുമായിരുന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരട്ടങ്ങളുടെ വീര സ്മരണകള്‍ അയവിറക്കിയ ചര്‍ച്ചാ സദസ്സ് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയതു. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നമ്മുടെ പൂര്‍വ്വീകര്‍ കാണിച്ച അതേ ഇഛാശക്തിയോടെ തന്നെ നമ്മുടെ സ്വാതന്ത്ര്യം നിലനിറുത്താനുള്ള പോരാട്ടവും ജാഗ്രതയും ഓരോ ജനാധിപത്യ വിശ്വാസിയും തുടരേണ്ടതുണ്ടെന്ന് അദ്ധേഹം പറഞ്ഞു.
ഐസിസി പ്രസിഡണ്ട് എ.പി മണികണ്ഠന് വിഷയാവതരണം നടത്തി. ......
ബംഗളുരു: നാലര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മനസ്സിനെ ഏറ്റവും ആഴത്തിൽ മുറിവേൽപ്പിച്ച താഴ്ത്തിക്കെട്ടലാണ് രണ്ടുദിവസം മുമ്പ് ഉണ്ടായത്. ആത്മസുഹൃത്തും വിശ്വസ്ത അനുയായിയുമായ സഹകരണ മന്ത്രി കെ എൻ രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടിവന്നതിൽ സിദ്ധരാമയ്യ അനുഭവിക്കുന്ന ആന്തരികവേദന അഗാധമാണ്. ......
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ) ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടി, ഇത് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നേട്ടത്തെ അഭിനന്ദിച്ചത്.
"പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെ.എസ്.എഫ്.ഇ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുന്നത്," മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി:അറസ്റ്റ് ചെയ്യപ്പെട്ട ഒരാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ സമയം എപ്പോൾ മുതൽ കണക്കാക്കണം എന്നതിൽ കേരള ഹൈക്കോടതി വ്യക്തത വരുത്തി. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഫലപ്രദമായി ഇല്ലാതാകുന്ന, അതായത്, പോലീസ് ഒരാളെ ശാരീരികമായി കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽക്കാണ് ഈ 24 മണിക്കൂർ സമയം ആരംഭിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പോലീസ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതൽക്കല്ല 24 മണിക്കൂർ കണക്കാക്കേണ്ടതെന്നും കോടതി പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 22(2) പ്രകാരം, അറസ്റ്റ് ചെയ്യപ്പെട്ട ഏതൊരു വ്യക്തിയെയും 24 മണിക്കൂറിനുള്ളിൽ ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. ......
ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്.
കേരളത്തിന് 8530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. ......