ആഗസ്റ്റ് 15 ഇന്ത്യക്കാരെ സംബന്ധിച്ച് തീർച്ചയായും ഓർമ്മദിനം തന്നെയാണ്.......
കഞ്ചാവുമായി ആർഎസ്എസ് നേതാവിനെ എക്സൈസ് പിടികൂടി. പത്തനംതിട്ട അടൂർ ഇളമണ്ണൂരിലാണ് സംഭവം.......
അനധികൃത സ്വത്തു സമ്പാദനക്കേസിൽ എഡിജിപി എം.ആർ.അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളി. നേരത്തേ സംസ്ഥാന സർക്കാർ അംഗീകരിച്ച റിപ്പോർട്ടാണ് പ്രത്യേക വിജിലൻസ് കോടതി തള്ളിയിരിക്കുന്നത്. ......
പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച് ലക്കുകെട്ട യുവതിയെ സുഹൃത്ത് ഉൾപ്പെടെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. വടക്കൻ ഡൽഹിയിലെ ഹിൽ റോഡിലുള്ള വീട്ടിൽവെച്ചാണ് ഇരുപത്തിനാലുകാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. ......
കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശനും കൂട്ടാളികൾക്കും കർണാടക ഹൈക്കോടതി അനുവദിച്ചിരുന്ന ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക ഗവണ്മെന്റ് സമർപ്പിച്ച അപ്പീലിന്മേൽ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ......
ലോകത്ത് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്കയെന്ന് ആർ എസ് എസിന്റെ കുറ്റപ്പെടുത്തൽ. ജനാധിപത്യത്തിന്റെ പേരിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വേച്ഛാധിപത്യവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നതെന്നും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ സ്വയംപ്രഖ്യാപിത മിശിഹയെന്നാണ് ലേഖനത്തിൽ ട്രംപിനെ പരിഹസിക്കുന്നത്.
വ്യാപര യുദ്ധവും തീരുവയും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാനും ദുർബലപ്പെടുത്താനുള്ള പുതിയ ആയുധങ്ങളായി മാറിയിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ......
ദോഹ ∶ഖത്തറിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനരംഗത്ത് സേവനത്തിന്റെ പുതിയ വഴി തീർത്ത ഹമീദ് അറൻതോട്, 37 വർഷത്തെ മഹത്തായ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി, സഹായഹസ്തം നീട്ടി അനവധി പേരുടെ ജീവിതത്തിൽ പ്രത്യാശ പകർന്ന ഹമീദ് അറൻതോട്, ഖത്തറിലെ മലയാളി സമൂഹത്തിനിടയിൽ വ്യത്യസ്തമായ സ്ഥാനം നേടിയിരുന്നു.
പുതായി ഖത്തറിൽ എത്തുന്ന പ്രവാസികൾക്ക് ജോലി കണ്ടെത്താൻ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ സേവനത്തിന്റെ ഏറ്റവും പ്രാമുഖ്യമുള്ള ഭാഗമായിരുന്നു. ......