തിരുവനന്തപുരം:യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്, ആറ് ട്രെയിനുകളിൽ രണ്ട് വീതം ജനറൽ കോച്ചുകൾ കൂടി അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ......
കോഴിക്കോട്: എഴുത്തുകാരിയും ബാലസാഹിത്യ പുരസ്കാര ജേതാവുമായ സാബി തെക്കേപ്പുറത്തിൻ്റെ മാപ്പിളപ്പാട്ടിലെ പെണ്ണടയാളങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.
യുവ സാഹിതി സമാജം ഇടിയങ്ങര സാഹിതീ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർ ഹുസൈൻ രണ്ടത്താണി പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. ......
തിരുവനന്തപുരം: മെഡിസെപ്പ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ നടത്തിയ ചികിത്സക്ക് ഇൻഷുറൻസ് തുക നിഷേധിച്ച സർക്കാർ, ഇൻഷുറൻസ് കമ്പനികളുടെ നടപടി റദ്ദാക്കി പെർമനന്റ് ലോക് അദാലത്ത് സുപ്രധാന വിധി പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിൽനിന്നു വിരമിച്ച ഫാർമസിസ്റ്റായ പി. ......
ന്യൂഡൽഹി:ഡ്രൈവിംഗ് ലൈസൻസും, വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്, ഡ്രൈവിംഗ് ലൈസൻസ് ഉടമകളും വാഹന ഉടമകളും മൊബൈൽ നമ്പർ ആധാർ വഴി ലിങ്ക് ചെയ്യുന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി. റോഡ് ഗതാഗത മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
കൂടുതൽ കാര്യക്ഷമമായ ആശയവിനിമയത്തിനും ഗതാഗത സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ......
ന്യൂഡൽഹി: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ആയി രാഷ്ട്രീയനിഷ്പക്ഷനായ ഒരാളെ നിയമിക്കുന്നതിനായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ലോക് പ്രഹാരി എന്ന സന്നദ്ധ സംഘടനയാണ് ഈ ഹർജി സമർപ്പിച്ചത്. ......
ന്യൂഡൽഹി: സുപ്രീം കോടതി അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഹൈക്കോടതി കൊളീജിയത്തിന്റേതാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. ......
ന്യൂഡൽഹി: ഉത്തർപ്രദേശ് ഗ്യാങ്സ്റ്റേഴ്സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇടക്കാല ജാമ്യത്തിലുള്ള മുൻ ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരി, യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ, ഇന്ത്യയിൽ യാത്ര ചെയ്യുന്നതിന് മുമ്പ് വിചാരണ കോടതിയിൽ നിന്ന് മുൻകൂർ അനുമതി തേടേണ്ട വ്യവസ്ഥയിൽ നിന്ന് അൻസാരിയെ ഒഴിവാക്കണമെന്ന് വാദിച്ചു. 2022-ലെ വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അൻസാരിക്ക് എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടെന്നും, അതിനാൽ റെപ്രസന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട് സെക്ഷൻ 8(3) പ്രകാരം യാത്രാ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.
ലഖ്നൗവിലെ വീടുകൾ സർക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് അൻസാരി അവിടെ താമസമില്ലെന്നും, ഗാസിപ്പൂരിലേക്ക് പോകാൻ വിലക്കുണ്ടെന്നും ഹർജിയിൽ പറയുന്നു. ......
കുവൈറ്റ് മദ്യദുരന്തത്തിൽ കൂടുതൽ മലയാളികൾ മരിച്ചിട്ടുണ്ടെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കണ്ണൂർ സ്വദേശിയായ യുവാവ് ഉൾപ്പെടെ ആറു മലയാളികൾ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയെത്തുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ......
റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപ് - പുടിൻ ചർച്ചയിൽ അന്തിമ കരാറായില്ല. അതേസമയം, ചർച്ചയിൽ പുരോഗതിയുണ്ടെന്നായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം. ......