ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്നാട് പാർട്ടി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള ചിത്രങ്ങളിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്.
നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും ബി.ജെ.പിയിൽ ചേർന്നു. ......
ദോഹ: ഖത്തർ സെൻട്രൽ ബാങ്കിന്റെ (ക്യുസിബി) ഡയറക്ടർ ബോർഡിനെ ഖത്തർഅമീർഅമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിനിയമിച്ചു.
2025 ലെ 25-ാം നമ്പർ അമീരിതീരുമാനപ്രകാരമാണ്നിയമനം. ക്യുസിബി ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ-താനിയാണ്ക്യുസിബി ഡയറക്ടർ ബോർഡിന്റെ അധ്യക്ഷൻ. ......
കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രതി, ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജ കേസ് നിർമ്മിക്കാൻ ശ്രമിച്ചു എന്നുമാണ് പ്രധാന ആരോപണം. ......
ദോഹ: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നോർത്ത് സെൻട്രൽ ICF-ന്റെ മൂന്ന് ഡിവിഷൻ കേന്ദ്രങ്ങളിലും ആവേശഭരിതമായി നടന്നു.ഉച്ചയ്ക്ക് 12.30ന് ഉം സലാലിൽ നടന്ന പരിപാടി ഖത്തർ മാപ്പിള കലാ അക്കാദമി പ്രതിനിധി ഷഫീർ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. മദീന ഖലീഫയിൽ KCF എഡ്യുക്കേഷൻ വിംഗ് ചെയർമാൻ ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫിയും അൽ ഖോറിലെ നോർത്ത് സ്റ്റാർ കിൻ്റർഗാർട്ടനിൽ നടന്ന സെഷൻ ചെമ്പൻ ശംസുദ്ദീൻ (KMCC) സാഹിബും ഉദ്ഘാടനം നിർവഹിച്ചു. ......
ബെംഗളുരു: കർണാടകയിൽ വിവാഹിതയായ യുവതി മലയാളി യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിന് പിന്നിൽ ലൗ ജിഹാദെന്ന ആരോപണം ശക്തമാക്കി ഹിന്ദു സംഘടനകൾ. ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ യുവതിയാണ് കുറച്ചുദിവസം മുമ്പ് മലയാളിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ......
ലോകതലത്തിൽ പ്രസിദ്ധമായ ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായി ബിജെപി ആരോപിച്ചു. "ദൈവ വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനത്തിൽ കോൺഗ്രസ്സ് ഗവൺമെന്റ് വീണുപോയതാണ്. ......

ചിങ്ങം 1 വഞ്ചനാദിനം ആയി ആചരിക്കാൻ ക്ഷീരകർഷകർ
പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ നിരവധി സമരങ്ങൾ നടത്തുകയും,നിവേദനങ്ങൾ കൊടുക്കുകയും ചെയ്തെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഒന്നും ഇതുവരെ ഇല്ലാത്തതിനാൽ കേരളത്തിലെ ക്ഷീരകർഷകർ ഒന്നടങ്കം ചിങ്ങം 1 വഞ്ചനാദിനം ആയി ആചരിക്കാൻ തീരുമാനിച്ചു.ചിങ്ങം 1 ന് രാവിലെ കേരളത്തിലെ എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീരകർഷകരുടെ യോഗവും,പ്രതിക്ഷേധപ്രകടനവും നടത്തുമെന്ന് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ ചിങ്ങം 1 വഞ്ചനാദിനം ആയി ആചരിക്കാൻ കാരണം.
കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.ഏറ്റവും പുതിയ സെൻസസ് പ്രകാരം പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ കാരണങ്ങൾ താഴെ പറയുന്നു.
ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.
തൊഴിലാളികളുടെകൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധന.
പുല്ല് കൃഷി ചെയ്യാനുള്ള ചിലവിൽ ഉള്ള വർദ്ധനയും, കാലാവസ്ഥയിലെ മാറ്റം മൂലം പുല്ലുകൾ നശിച്ചു പോകുകയും ചെയ്യുന്നു.
വെറ്റിനറി സേവനങ്ങൾക്കുള്ള ചിലവിൽ ഉള്ള വർദ്ധന.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കൂടിയ ചിലവ്
കറൻ്റ്, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും, ലഭ്യത കുറവും.
കാലി തൊഴുത്തിലേക്ക് ആവശ്യമായ മെഷീൻ , അതിൻ്റെ പാർട്സുകൾ,അതുപോലെ എല്ലാത്തിനും ഭയങ്കരമായ രീതിയിൽ വില വർദ്ധിക്കുന്നു.
8.ഈ പ്രശ്നങ്ങൾ മൂലം ഏറ്റവും പുതിയ സെൻസസ് പ്രകാരം 2019 നെ അപേഷിച് 37 ശതമാനം പശുക്കളുടെ എണ്ണം കേരളത്തിൽ കുറഞ്ഞു.അതുകൊണ്ട് അന്യ സംസ്ഥാനത്തുനിന്നും വരുന്ന പാല് പോലുള്ള ദ്രാവകം കുടിക്കാൻ കേരളത്തിലെ ജനത നിബന്ധിതരാവുകയാണ്.ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്.കേരളത്തിൽ വെറും 3 ചെക്ക് പോസ്റ്റുകളിൽ മാത്രമാണ് പാലാണോ എന്ന് പരിശോധിക്കാൻ മാർഗമുള്ളൂ എന്നാണ് ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.കേരളത്തിൽ ഈയിടെ ആയി കൂടുതൽ ആയി കാണുന്ന കിഡ്നി,ലിവർ,ക്യാൻസർ രോഗത്തിന് ഒരു കാരണം ഇതാണോ എന്ന് പരിശോധിക്കണം എന്നും കർഷകർ ആവശ്യപ്പെട്ടു.
ഇവ മൂലം 1 ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ ഉള്ള ചിലവ് ഇപ്പോൾ 65 രൂപയ്ക്ക് മുകളിൽ ആണ്.എന്നാൽ സൊസൈറ്റിയിൽ നിന്നും പാലിന് വെറും 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം വലിയ തോതിൽ ക്ഷീര കർഷകർ ഈ മേഖലയിൽ നിന്നും കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. ......