ദോഹ: രാജ്യം 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഫോക്കസ് ഖത്തറിന്റെ നേതൃത്വത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. തുമാമയിലെ ഫോക്കസ് വില്ലയിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.സി.സി. ......
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന വിവാദത്തിൽ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ഉപദേശം. ......
തിരുവനന്തപുരം: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായും സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായും ചിറ്റയം ഗോപകുമാറിന് ഒരേസമയം തുടരാൻ കഴിയുമോ എന്ന നിർണായക തീരുമാനത്തിന് മുന്നിൽ സിപിഐ. രണ്ട് സ്ഥാനങ്ങളും ഒരേസമയം വഹിക്കുന്നതിന് നിയമപരമായി തടസ്സങ്ങളൊന്നുമില്ല. ......
ലീഗും സമസ്തയും ഒന്നിച്ച് നിൽക്കണമെന്ന് ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ പള്ളിയിൽ നടത്തിയ പ്രസംഗം വിവാദമാകുന്നു. വടകര ഓർക്കാട്ടേരി പള്ളിയിൽ ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ ആബിദ് ഹുദവി തച്ചണ്ണ നടത്തിയ പ്രസംഗത്തിനെതിരെ എപി വിഭാഗം സുന്നികൾ രംഗത്തെത്തി. സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കണമെന്നായിരുന്നു ആബിദ് ഹുദവിയുടെ പ്രസംഗം.
ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നിൽക്കുന്നതാണ് ഉമ്മത്തിന്റെ (സമുദായം) ശക്തിയെന്ന് ആബിദ് ഹുദവി പറഞ്ഞു. ......
കണ്ണൂർ: മുൻ കണ്ണൂർ ADM നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസും കേസിലെ പ്രതിയായ പി.പി. ദിവ്യയും കോടതിയിൽ നിലപാടെടുത്തു. ......
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ട്.......
ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏകദേശം 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) ആവശ്യപ്പെട്ടു. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പ്രക്രിയയുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പേരുകളാണ് ഇത്തരത്തിൽ പ്രസിദ്ധീകരിക്കേണ്ടത്.
പേരുകൾ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. ......
ന്യൂഡൽഹി: ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിക്കുന്ന അപ്പീലുകളും (അപ്പീൽസ് എഗൈൻസ്റ്റ് ഗ്രാൻഡ് ഓഫ് ബെയിൽ), ജാമ്യം റദ്ദാക്കാൻ സമർപ്പിക്കുന്ന അപേക്ഷകളും (കാൻസലേഷൻ ഓഫ് ബെയിൽ ആപ്ലിക്കേഷൻസ്) വ്യത്യസ്തമായി കാണണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുൻ ഒളിമ്പ്യൻ സുശീൽ കുമാറിന് അനുവദിച്ച ബെയിൽ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിയമനിർദ്ദേശം നടത്തിയത്.
സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
ബെയിൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നിയമപരമായി ശരിയാണോ എന്ന് മാത്രമാണ് അപ്പീലുകളിൽ പരിശോധിക്കേണ്ടത്.
പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ വിശദമായി അപ്പീൽ കോടതിയിൽ ചർച്ച ചെയ്യരുത്. ......
നിലമ്പൂരിൽ നവദമ്പതികൾ ജീവനൊടുക്കിയത് നിസ്സാര തർക്കങ്ങളെ തുടർന്നെന്ന് സൂചന. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷും(23) ഇയാളുടെ ഭാര്യ അമൃത(18)യുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ......