പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം.......
കൊല്ലം കടക്കലിൽ സിപിഎം- കോൺഗ്രസ് സംഘർഷം. സിപിഎം പ്രവർത്തകന് കുത്തേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്.......
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ആരോഗ്യ മേഖലയ്ക്ക് ഒരു വലിയ മുതൽക്കൂട്ടായി പുതിയ സർക്കാർ ആയുർവേദ ആശുപത്രി കെട്ടിടം ആറു മാസത്തിനകം യാഥാർത്ഥ്യമാകും. 5.23 കോടി രൂപ ചെലവിൽ 15,000 ചതുരശ്ര അടിയിലാണ് മൂന്ന് നിലകളുള്ള ഈ ആധുനിക കെട്ടിടം ഐടിഐ ജംഗ്ഷനു സമീപം നഗരസഭ 19ാം വാർഡിലാണു പുതിയ കെട്ടിടം നിർമിക്കുന്നത്. ......
മതപഠനം സ്കൂൾ സമയത്തിനു ശേഷം ആക്കുന്നത് സംബന്ധിച്ച് മത പണ്ഡിതൻമാർ ആലോചിക്കണമെന്ന നിർദ്ദേശവുമായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. രാവിലെ ഉറങ്ങിയെഴുന്നേറ്റ് നല്ല അന്തരീക്ഷത്തിൽ കുട്ടികൾ പഠിക്കാൻ പോകട്ടെയെന്നും അതിനുശേഷം കളിക്കട്ടെ എന്നും അപ്പോൾ വേണമെങ്കിൽ മതപഠനം നടത്തട്ടെയെന്നും സ്പീക്കർ പറഞ്ഞു. ......

പുനെ : നിർമ്മാണം, ഖനനം, ലോജിസ്റ്റിക്സ്, ഊർജ്ജ ഉപകരണങ്ങൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളായ സാനി ,മികച്ച പ്രകടനം, മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങൾ, ഉയർന്ന വിശ്വാസ്യത എന്നിവ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത പുതു തലമുറ 3.5 ടൺ കോംപാക്റ്റ് എക്സ്കവേറ്റർ SY35U PRO പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.
സിവിൽ, മുനിസിപ്പൽ ജോലികൾ, കെട്ടിട നിർമ്മാണം, റിയൽ എസ്റ്റേറ്റ്, ജലസേചനം, ഫാം, യൂട്ടിലിറ്റി പ്രോജക്ടുകൾ, എന്നിവയുൾപ്പെടെ വിവിധ ജോലികൾക്ക് SY35U പ്രൊ അനുയോജ്യമാണ്. മികച്ച പ്രകടനം, ഓപ്പറേറ്റർ സുഖം, ഉയർന്ന ഉപഭോക്തൃ ലാഭം എന്നിവ ഉറപ്പാക്കുന്ന ഒരു യന്ത്രം വാഗ്ദാനം ചെയ്യുന്നതിലൂടെ, മിനി, ഇടത്തരം ഉപകരണ വിഭാഗത്തിലെ തങ്ങളുടെ നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ് സാനി ഇന്ത്യ ലക്ഷ്യമിടുന്നത്.
വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന SY35U PRO, നൂതന സാങ്കേതികവിദ്യയും ഒതുക്കമുള്ളതും കരുത്തുറ്റതുമായ രൂപകൽപ്പനയും സംയോജിപ്പിക്കുന്നു,
ഇന്ധനക്ഷമതയുള്ള എഞ്ചിനും അഡ്വാൻസ് ലോഡ് സെൻസിംഗ് ഹൈഡ്രോളിക് സിസ്റ്റവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന SY35U PRO, പരിമിതവും വെല്ലുവിളി നിറഞ്ഞതുമായ ജോലിസ്ഥലങ്ങളിൽ സുഗമവും വേഗതയേറിയതും പ്രതികരിക്കുന്നതുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നു. മികച്ച കുഴിക്കൽ ശേഷി, ക്ലാസ്-ലീഡിംഗ് ഇന്ധനക്ഷമത, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവ ഉപയോഗിച്ച്, അടുത്ത തലമുറ എക്സ്കവേറ്ററുകൾക്ക് 5,000 മണിക്കൂർ ഹൈഡ്രോളിക് സർവീസ് ഇടവേളയും എളുപ്പത്തിലുള്ള സേവനക്ഷമതയ്ക്കായി ഗ്രൗണ്ട്-ലെവൽ ഫിൽട്ടർ ആക്സസും പിന്തുണയ്ക്കുന്നു. ......
കോട്ടയം സ്വദേശിനിയായ വനിതാ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഇന്നു നടന്ന വാദത്തിനൊടുവിലാണ് വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല നിർദേശം നൽകിയത്. ......
ചെങ്ങന്നൂർ: തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനും വള്ളസദ്യ വഴിപാടുകളിലും ഉത്രട്ടാതി വള്ളംകളിയിലും മറ്റ് ജലോത്സവങ്ങളിലും പങ്കെടുക്കുന്നതിനും ആയി, ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് പള്ളിയോട സ്നേഹികളുടെ സാന്നിധ്യത്തിൽ, വന്മഴി പള്ളിയോടം നീരണിഞ്ഞു. നീരണിയൽ ചടങ്ങിന് മുൻപ് പള്ളിയോട പുരയിൽ വിഷ്ണു സഹസ്രനാമജപം, ഭജന, ഗണപതി ഹോമം എന്നിവ നടന്നു. ......
കൊച്ചി: കത്തോലിക്ക സഭയിലെ പ്രമുഖ സന്യസ സമൂഹവും നിരവധി മെത്രാന്മാരുള്ളതുമായ സി എം ഐ സീറോ മലബാർ സഭയിലെ മെത്രാന്മാരെന്ന തങ്ക വിഗ്രഹങ്ങൾ വീണുടഞ്ഞു കൊണ്ടിരിക്കുകയാണെന്ന ശക്തമായ വിമർശനവുമായി സിനഡി നെതിരെ രംഗത്ത്. സി എം ഐ യുടെ മുഖപത്രമായ "കർമ്മല കുസുമ " ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ്കത്തോലിക്ക സഭയിൽ ഇപ്പോൾ നടക്കുന്ന കുർബാന തർക്കം സംബന്ധിച്ച ഗുരുതര പ്രതിസന്ധിയിൽ ബിഷപ്പുമാർ പുലർത്തുന്ന നിസംഗതയും കൃത്യവിലോഭവവും വിശ്വാസികളുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സഭാപിതാക്കന്മാരെന്ന "തങ്ക വിഗ്രഹങ്ങൾ വീണുടയുന്നു " എന്ന തലക്കെട്ടോടെ മെത്രാന്മാർക്കെതിരെ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.
വീണ്ടുവിചാരമില്ലാതെ തിരുമാനങ്ങളെടു ക്കുകയും അപക്വമായി അവ നടപ്പിലാക്കുകയും നീതി ബോധമില്ലാതെ പെരുമാറുകയും ചെയ്യുന്ന മെത്രന്മാരെ അഭിവന്ദ്യ, പിതാവ്, ശ്രേഷ്ഠ, ആദരണിയൻ എന്നൊക്കെ വിളിച്ച് ഇനിയും അഭിസംബോധന ചെയ്യുകയില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നതു തന്നെ. ......
കൊച്ചി - കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ ആഗസ്റ്റ് 22 ന് ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം റിനൈയിൽ നടക്കുന്ന നേതൃയോഗത്തിൽ ജില്ലാ അധ്യക്ഷന്മാർ, മേഖലാ -സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള മുതിർന്ന നേതാക്കന്മാർ പങ്കെടുക്കും.സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായുള്ള അവലോകന യോഗം ബിജെപി എറണാകുളം സിറ്റി ജില്ലാ ഓഫീസിൽ നടന്നു. അവലോകന യോഗം ബിജെപി സംസ്ഥാന ജന. ......
15-അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവാണ് നായകൻ.......