ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാൻ ധാരണയായി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനം.
ഇതുവരെ വടക്കൻ അതിർത്തി മേഖലയിൽ മാത്രമുണ്ടായിരുന്ന തർക്ക പരിഹാര സംവിധാനങ്ങൾ ഇനി കിഴക്കൻ, മദ്ധ്യ മേഖലകളിലേക്കും വ്യാപിപ്പിക്കും. ......
കൊച്ചി: മരപ്പട്ടികളുടെ ശല്യം കാരണം ഹൈക്കോടതിയിലെ ഒന്നാം നമ്പർ ബെഞ്ചിൻ്റെ ഇന്നലത്തെ സിറ്റിംഗ് താൽക്കാലികമായി നിർത്തിവച്ചു. കോടതി ഹാളിൽ മൂത്രത്തിൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിറ്റിംഗ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
അടിയന്തര ഹർജികൾ മാത്രം പരിഗണിച്ച ശേഷം കോടതി ഹാൾ വൃത്തിയാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി ജഡ്ജിമാർ മടങ്ങി. ......
Kochi: The High Court has raised the question of whether sexual relations that took place during a love affair can later be considered rape if the relationship breaks down. The issue came up while hearing the anticipatory bail plea of rapper Vedan (Hirandas Murali), accused of sexually exploiting a woman doctor under the promise of marriage.......
ന്യൂഡൽഹി: ഒരു ബിൽ നിയമമാക്കാൻ ഗവർണറുടെ അനുമതി അനിവാര്യമാണ്. എന്നാൽ, സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർക്ക് അനിശ്ചിതമായി അനുമതി നൽകാതെ പിടിച്ചുവെക്കാൻ കഴിയുമോ എന്ന സുപ്രധാന ചോദ്യം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചു. ......
ന്യൂഡൽഹി: രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം പുരോഗമിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങൾ പ്രകാരമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഈ നിയമപ്രശ്നം.
തമിഴ്നാട്ടിലെ ഒരു കേസിൽ, ബില്ലുകൾക്ക് ഗവർണർ മൂന്നു മാസത്തിനകം അംഗീകാരം നൽകണമെന്നും, രാഷ്ട്രപതിക്ക് അയച്ചാൽ അദ്ദേഹം അതേ സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി: തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നിർത്തിവെച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയും (NHAI) കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും നൽകിയ അപ്പീലുകൾ സുപ്രീം കോടതി തള്ളി. ഇതോടെ, റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കും.
ദേശീയപാത 544-ൽ എടപ്പള്ളി-മണ്ണുത്തി പാതയിലെ ശോച്യാവസ്ഥയെ തുടർന്നാണ് കേരള ഹൈക്കോടതി നേരത്തെ ടോൾ പിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടത്. ......
തിരുവനന്തപുരം: മുന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.പി. ഉദയകുമാറിനെ വയനാട് തുന്നേരി ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. ......
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോടിന് രാജ്യത്ത് നാലാം സ്ഥാനം. തൊട്ടുപിന്നാലെ, അഞ്ചാം സ്ഥാനത്ത് കൊച്ചിയുമുണ്ട്.......
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷ്(42) മരിച്ചത്.......
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഭരണാധികാരികൾക്ക് അധികാരം നഷ്ടമാകും. ഇതുസംബന്ധിച്ച നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്രം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ......