കാക്കനാട് : നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിലേക്കുള്ള സെസ് പിരിച്ചെടുക്കുന്നതിൽ ജീവനക്കാർ കാണിക്കുന്ന അനാസ്ഥ ഉപേക്ഷിക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ അഷ്റഫ് ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ ആൻറ് ജനറൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ നടത്തിയ കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെസ് പിരിവിലൂടെ വരുമാനം ലഭിച്ചാൽ മാത്രമേ നിലവിലുള്ള തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും വിരമിച്ചവർക്ക് പെൻഷൻ ഉൾപ്പെടെ നൽകാൻ കഴിയുകയുള്ളു. മറ്റു തൊഴിലാളികൾക്ക് നൽകുന്നതു പോലെ നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്കും ഉത്സവബത്ത അനുവദിക്കുന്നതിന് സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധർണയിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് സി വി ശശി അധ്യക്ഷത വഹിച്ചു. ......
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഭരണാധികാരികൾക്ക് അധികാരം നഷ്ടമാകുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ശശി തരൂർ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ......
കൊച്ചി: അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലയുടെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23,24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലാണ് ദ്വിദിന ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ......
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർലമെന്റംഗങ്ങൾ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. നല്ലൊരു യുവ നേതൃത്വം കേരളത്തിലെ കോൺഗ്രസിനുണ്ടെന്ന് പറഞ്ഞ വി എം സുധീരൻ, പുതിയ തലമുറ മത്സരിക്കട്ടേയെന്നും കൂട്ടിച്ചേർത്തു. ......
ന്യൂഡൽഹി: 16 വയസ്സുള്ള മുസ്ലീം പെൺകുട്ടിയുടെ വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ച പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ 2022-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മുസ്ലീം വ്യക്തിനിയമപ്രകാരം പ്രായപൂർത്തിയായ ഒരു മുസ്ലീം പെൺകുട്ടിക്ക് വിവാഹത്തിൽ ഏർപ്പെടാമെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വിധി പ്രഖ്യാപിച്ചത്.
ജസ്റ്റിസുമാരായ ബി.വി. ......
ഭാരത ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ നാഷണൽ ഡയറക്ടേഴ്സ് മീറ്റ് എറണാകുളം ആശീർഭവനിൽ ഓഗസ്റ്റ് 20, 21 തീയതികളിലായി നടത്തപ്പെടുന്നു.
കെആർഎൽസിബിസി യുവജന കമ്മീഷനാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിലെ എല്ലാ ലത്തീൻ രൂപതകളിൽ നിന്നും യുവജന പ്രേഷിതരംഗത്ത് നേതൃത്വം നൽകുന്ന വൈദികരും യുവജന അഡ്വൈസർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ......
"അടിസ്ഥാനരഹിതമായ വിവരങ്ങളാണ് ധർമ്മസ്ഥല ക്ഷേത്രത്തെ പറ്റി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. യുവതലമുറയെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു. ......
കൊച്ചി: അവശ്യസാധന വിലക്കയറ്റം നിയന്ത്രിക്കുക, മാലിന്യ സംസ്ക്കരണത്തിന് പൊതുസംവിധാനം ഏര്‍പ്പെടുത്തുക, പി സി ബി നിബന്ധനകള്‍ ലഘൂകരിക്കുക, അനധികൃത വില്‍പ്പന കേന്ദ്രങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. തൃക്കാക്കര എം എല്‍ എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു.
മലിനജല സംസ്ക്കരണത്തിന് പൊതുസംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും ഹോട്ടലുടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നതാണെന്നും എം എല്‍ എ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരന് അധ്യക്ഷത വഹിച്ചു. ......
കൊച്ചി: ആധുനികതയും പാരമ്പര്യവും കൈകോര്‍ത്ത് തയ്യാറാക്കിയ ശീമാട്ടിയുടെ ഏറ്റവും പുതിയ സാരി ബ്രാന്റ് ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി ഓഗസ്റ്റ് 20ന് കൊച്ചി ശീമാട്ടി ഷോറൂമിലും ഓഗസ്റ്റ് 21ന് കോട്ടയം ശീമാട്ടി ഷോറൂമിലും ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം സിന്ദൂര്‍ കളക്ഷന്‍ എന്ന പ്രത്യേക കളക്ഷന്സും വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും ലഭ്യമാക്കുന്ന വെഡ്ഡിംഗ് മാറ്റേഴ്സും ദി സെലസ്റ്റ് ബ്രാന്റും കോട്ടയത്ത് അവതരിപ്പിക്കും.
ജെന്‍ സി സ്റ്റൈലുകളെ മുന്‍നിര്‍ത്തിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി എന്ന പുതിയ ഫാഷന്‍ സാരി ബ്രാന്റ് ശീമാട്ടി അവതരിപ്പിക്കുന്നത്. ......
കൊച്ചി: കൊരട്ടി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ പരിവര്‍ത്തന കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ (WAC) ആഭിമുഖ്യത്തില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന WAC ബിയോണ്ട് - ടെക്നോളജി ആന്‍ഡ് മാര്‍ക്കറ്റിംഗ് സമ്മിറ്റ് ബിസിനസ് തലവന്മാരുടെയും പുതുതലമുറ സംരംഭകരുടെയും സംഗമവേദിയായി.
മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ഒരു ബിസിനസിന് ഏറെ ഗുണകരമാകുമെന്ന് സമ്മിറ്റിനെ അഭിസംബോധന ചെയ്ത വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ......