ദോഹ : സംസ്കൃതി ഖത്തർ+2 പരീക്ഷയിൽ സയൻസ് , കോമേഴ്സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി സംസ്കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ. ......
ആധുനിക ഭാരതത്തിന്റെ ശില്പിയും, ദേശീയോദ്ഗ്രഥനത്തിന് സമഗ്ര സംഭാവന നൽകി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഭാരതരത്ന ശ്രീ. രാജീവ് ഗാന്ധിയുടെ ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സദ്ഭാവന ദിനം ആയി ആചരിക്കുന്നു.രാജീവ് ഗാന്ധിയുടെ 81-ാമത് ജന്മദിനത്തിന്റെ ഭാഗമായി, ഓഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി 22-ാം തീയതി വെള്ളിയാഴ്ച, തുമാമ ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സദ്ഭാവന ദിനാചരണ സമ്മേളനം സംഘടിപ്പിക്കുന്നു.
സമ്മേളനത്തിൽ, ഓഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര സമർപ്പണവും നടക്കും. ......
കൊച്ചി: സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള പരാതികൾ കേൾക്കാൻ സമിതി രൂപീകരിച്ച് കേരള സർക്കാർ. റിട്ടയേർഡ് അഡീഷണൽ ലോ സെക്രട്ടറി എൻ ജീവൻ ആണ് പരാതി പരിഹാര സെല്ലിന്റെ ചെയർമാൻ. ......
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാംഗം കൂടിയായ രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസിലെ തന്നെ വനിതകളും രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി:പുതിയ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിഷേധം ആളിക്കത്തി. ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ 30 ദിവസത്തേക്ക് തുടർച്ചയായി കസ്റ്റഡിയിലെടുക്കുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മറ്റ് മന്ത്രിമാർ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ (ഭേദഗതി) ബിൽ, 2025 നെതിരെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയത്. ......
ന്യൂഡൽഹി: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (സെൻട്രൽ ഗവൺമെന്റ്) റൂൾസ്, 2012 ഇപ്പോഴും പ്രാബല്യത്തിൽ തുടരുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ നിയമങ്ങൾ സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ പി.എസ്. ......
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സ്ഥാപനമായ കെഎസ്ആർടിസി പുതിയ 143 ബസുകൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി കനകക്കുന്നിൽ 'ട്രാൻസ്പോ' എന്ന പേരിൽ ഒരു പ്രദർശനമേള സംഘടിപ്പിക്കുന്നു. സാധാരണ ബസ് ഫ്ലാഗ് ഓഫ് ചടങ്ങുകൾ മാത്രമാണ് ഉണ്ടാകാറുള്ളതെങ്കിൽ, ഇത്തവണ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു ആഘോഷം തന്നെയാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
പുതിയ ബസുകൾക്ക് പുറമെ, വിവിധ വാഹനനിർമാതാക്കളുടെ കാറുകൾ, ബൈക്കുകൾ, ട്രക്കുകൾ എന്നിവയും ഇവിടെ പ്രദർശിപ്പിക്കും. ......
കൊല്ലം: നാൽപ്പത്തിയഞ്ച് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ജനജീവിതം ദുരിതത്തിൽ. ഓണത്തിരക്ക് കൂടിയായതോടെ വാഹനങ്ങൾ മണിക്കൂറുകളോളം സർവ്വീസ് റോഡുകളിൽ കുരുങ്ങിക്കിടക്കുകയാണ്. ......
തിരുവനന്തപുരം: ഓണക്കാലം ആഘോഷമാക്കാൻ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ അടക്കമുള്ളവർ പങ്കെടുക്കുന്ന ട്വന്റി-20 മത്സരങ്ങൾ കാണാൻ കാണികൾക്ക് സൗജന്യപ്രവേശനം ഉണ്ടായിരിക്കും. ......