ബംഗളുരു: നഗരജീവിതത്തിന്റെ ഭാഗമായിരുന്നു ബൈക്ക് ടാക്സികൾ. ഗതാഗതക്കുരുക്കും യാത്രാപ്രശ്നവും നിത്യസംഭവമായ നഗരത്തിലെ പല ഭാഗങ്ങളിലും ബൈക്ക് ടാക്സികൾ ഓഫീസിൽ പോകുന്നവർക്കും വിദ്യാർഥികൾക്കുമൊക്കെ വളരെയേറെ ആശ്വാസമായിരുന്നു. ......
മാർക്കറ്റ് കനാലിന്റെ വടക്ക് ഭാഗത്ത് ബേസിൻ റോഡ് അപകടാവസ്ഥയില്‍
കോർപ്പറേഷന്റെ അധീനതയിലുള്ള ബേസിൻ റോഡ്, മാർക്കറ്റ് കനാലിന്റെ വടക്കു വശത്തായി കുറെ ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലാണെന്ന് കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. ഷൺമുഖം റോഡിലെ പൊക്കുപാലത്തിനു കിഴക്കു വശത്തും, ബ്രോഡ് വേ പാലത്തിന്റെ പടിഞ്ഞാറു വശത്തുമുള്ള ഭാഗത്താണ് റോഡിന്റെ സൈഡ് ഇടിഞ്ഞിട്ടുള്ളത്.
20 ടണ്ണിലേറെ ഭാരം വഹിച്ചുവരുന്ന ചരക്കു ലോറികൾ പുലർച്ചെ ചരക്കിറക്കാനായി മാർക്കറ്റിലേക്ക് വരുന്ന റോഡിലാണ് ഇത്തരത്തിലുള്ള അപകടാവസ്ഥ നിലവിലുള്ളത്. ......
കൊച്ചി: ഭരണമേറ്റെടുത്ത പഞ്ചായത്തുകളില്‍ സമസ്ത മേഖലയിലും സമഗ്ര വികസനം നടപ്പിലാക്കിയ ട്വന്റി 20 കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. വരാന്‍ പോകുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ 76 ഡിവിഷനിലും ട്വന്റി 20 പാര്‍ട്ടി മല്‍സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്ബ് പറഞ്ഞു. ......
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ശ്വേത പ്രസിഡന്റുമായ ഭരണസമിതി ചുമതലയേറ്റശേഷം ചേർന്ന ആ ദ്യ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് അ വർ ഇക്കാര്യം അറിയിച്ചത്. അംഗങ്ങൾക്കിടയി ലെ പരാതികൾ യോഗം ചർച്ച ചെയ്തതായി ശ്വേത അറിയിച്ചു. ......
കേരള സർവകലാശാലയിൽ റാപ്പർ വേടൻ പഠനവിഷയമാകുന്നു. നാല് വർഷ ഡിഗ്രി കോഴ്സിൽ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് വേടനെ കുറിച്ചുള്ള പാഠഭാഗമുള്ളത്.......
തിരുവനന്തപുരം:മലയാള സിനിമയിലെ അരക്ഷിതാവസ്ഥക്കും അസമത്വത്തിനും അന്ത്യം കുറിക്കാൻ സുപ്രധാന ചുവടുവെപ്പുകളുമായി സർക്കാർ മുന്നോട്ട്. ചലച്ചിത്ര മേഖലയിലെ ചൂഷണവും വിവേചനവും ഇല്ലാതാക്കുന്നതിന് ഒരു പുതിയ നയം രൂപീകരിക്കാനും നിയമനിർമ്മാണം നടത്താനും സർക്കാർ തീരുമാനിച്ചു. ......
ന്യൂഡൽഹി: ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജികൾ നൽകാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടോ എന്ന ചോദ്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് സുപ്രീം കോടതി. രാഷ്ട്രപതിയുടെ റഫറൻസിലുള്ള കേസായതിനാൽ ഈ വിഷയം പിന്നീട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ......
ന്യൂഡൽഹി: ചില ഹൈക്കോടതി ജഡ്ജിമാരുടെ പ്രവർത്തനം നിരാശാജനകമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്ത് പല ജഡ്ജിമാരും നീതിക്കായി രാവും പകലും കഠിനാധ്വാനം ചെയ്യുമ്പോൾ ചിലരുടെ ഭാഗത്തുനിന്ന് പ്രതിബദ്ധത കുറവുണ്ടാകുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച 'എല്ലാവർക്കും നീതി' എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്. ......
ലൈംഗികാരോപണങ്ങളിൽപെട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. സമാനവിഷയങ്ങളിൽ രാജിവച്ച കീഴ്വഴക്കം സമീപകാലത്ത് ഒരു പാർട്ടിയിലെയും എംഎൽഎമാർ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ......
ചെങ്ങന്നൂർ: കേന്ദ്രസർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കും കേരളത്തോടുള്ള കടുത്ത അവഗണനയിലും പ്രതിഷേധിച്ച് സെപ്റ്റംബർ പത്ത് മുതൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാൻ രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഭവന സന്ദർശനം, വിശദീകരണ യോഗങ്ങൾ, രാഷ്ട്രീയ പ്രചരണ ജാഥ എന്നിവ സംഘടിപ്പിക്കും. ......