ആലപ്പുഴ: ഉഷ്ണതരംഗത്തെ തുടർന്ന് പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് വലിയതോതിലുള്ള വിളനാശം നേരിട്ട കർഷകരിൽ നിന്നും കൃഷി വകുപ്പ് നേരിട്ട് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ച നെല്ലിന് സംഭരണ തുകയായി 1 കോടി 17 ലക്ഷം അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. ......
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ......
തിരുവനന്തപുരം:കേരള വനിതാ കമ്മീഷൻ ആക്ട്, 1990-ലെ സെക്ഷൻ 17 (1)b അനുസരിച്ച്, കമ്മീഷന് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, അവകാശലംഘനങ്ങൾ എന്നിവയിൽ നേരിട്ട് ഇടപെടാനുള്ള അധികാരമുണ്ട്. സെക്ഷൻ 17(1)(b) പ്രകാരം, കമ്മീഷന് താഴെ പറയുന്ന അധികാരങ്ങളുണ്ട്:
"സ്ത്രീകളുടെ അവകാശങ്ങൾക്ക് ഹാനികരമാകുന്നതോ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളോ കണ്ടാൽ, ആരെങ്കിലും പരാതി നൽകാൻ കാത്തുനിൽക്കാതെ തന്നെ, സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനുള്ള അധികാരം കമ്മീഷനുണ്ട്."
ഈ സെക്ഷൻ കമ്മീഷന്റെ പ്രധാനപ്പെട്ട ചുമതലകളിലൊന്നാണ്. പൊതുസമൂഹത്തിൽ ഒരു സ്ത്രീയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ശ്രദ്ധയിൽപ്പെട്ടാൽ, അതിൽ നടപടിയെടുക്കാൻ പരാതി ലഭിക്കേണ്ടത് ഒരു നിർബന്ധമല്ലെന്ന് ഈ നിയമം വ്യക്തമാക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ഏതെങ്കിലും അതിക്രമമോ അവകാശലംഘനമോ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വനിതാ കമ്മീഷൻ ഇതുവരെ സ്വമേധയാ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ......
ചേർത്തല : പുതു തലമുറ അധ്യാപകരിലെ കലാകാരന്മാരെ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓഗസ്റ്റ് 26 ന് പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ബി.എഡ്. കോളേജിൽ ചലച്ചിത്ര പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കും.
തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിൽ ആണ് പരിശീലനം നൽകുന്നത്.
ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ ജോയ് കെ. ......
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണവുമായി ഒരു യുവതി കൂടി രംഗത്ത്. രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. ......
കൊച്ചി: എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുള്ള എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്കായി യുപിഐ സേവനങ്ങള്‍ ആരംഭിച്ചു. യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പൂര്‍, യുകെ, യുഎസ്എ തുടങ്ങിയ 12 രാജ്യങ്ങളിലുള്ള എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ സിം കാര്‍ഡ് ഇല്ലാതെ തന്നെ ഈ സൌകര്യം വഴി എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടുകളെ യുപിഐയുമായി ബന്ധിപ്പിക്കാന്‍ കഴിയും.എന്‍ആര്‍ഐ ഉപയോക്താക്കള്‍ക്ക് അവരുടെ അന്താരാഷ്ട്ര നമ്പറുകള്‍ ഉപയോഗിച്ച് യുപിഐയില്‍ രജിസ്റ്റര്‍ ചെയ്യാനും ഇന്ത്യന്‍ മൊബൈല്‍ കണക്ഷനില്ലാതെ ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ നടത്താനും സാധിക്കുമെന്ന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇഡിയും ഡെപ്യൂട്ടി സിഇഒയുമായ ഉത്തം ടിബ്രെവാള്‍ പറഞ്ഞു. ......