സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പിന്തുണാ സംവിധാനമായി പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് പതിമൂന്നാം വാർഷത്തിലേക്ക്കടക്കുന്നു. 2013 ഓഗസ്റ്റ് 23-ന് എറണാകുളം ജില്ലയിൽ ആരംഭിച്ച സ്നേഹിത, ഇതുവരെ 9620 കേസുകൾ കൈകാര്യം ചെയ്ത്, 1208 പേർക്ക് താൽക്കാലിക അഭയം നൽകിയിട്ടുണ്ട്. ......
കേരളത്തിലെ സ്കൂളുകളിൽ മധ്യവേനലവധി മെയ്, ജൂൺ മാസത്തിലേക്ക് മാറ്റണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയോട് നിർദ്ദേശിച്ച് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. മന്ത്രിയെ വേദിയിലിരുത്തിയാണ് സ്കൂളിലെ വേനലവധിയിൽ പരിഷ്കരണം വരുത്തണമെന്ന് കാന്തപുരം നിർദ്ദേശിച്ചത്. ......
ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം നിർമ്മിക്കാൻ കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ഒരുങ്ങി വരികയാണെന്നുള്ള വാർത്ത നൽകിയിരുന്നല്ലോ! ഈ ചിത്രത്തിന്റെ ബഡ്ജറ്റും, ജോലികളും വളരെ കൂടുതലായതിനാൽ, ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടന്നു വരികയാണ്. അതേ സമയം കമൽഹാൻ പ്രഭുദേവയെ നായകനാക്കി ഇപ്പോൾ ഒരു വെബ് സീരീസ് നിശബ്ദമായി നിർമ്മിച്ച് വരികയാണെന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. പ്രഭുദേവ നിലവിൽ മൂന്നോളം സിനിമകളിലും അഭിനയിക്കുന്നുണ്ട്. ......
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം തന്നെ നടപ്പാക്കുമെന്ന് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ സുപ്രീം കോടതിയിൽ വ്യക്തമാക്കി. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ആണ് പോൾ ഇക്കാര്യം പറഞ്ഞത്. ......
കൊച്ചി: ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി നർത്തകിയും നടിയുമായ ഉത്തര ഉണ്ണി നിതേഷ് സംവിധാനം ചെയ്ത "ബാബ്" 24 ന് പ്രേക്ഷകരിലെത്തുന്നു.
സിനിമ സ്വപ്നങ്ങളുമായി ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങളുടേയും ജൂനിയർ ആർട്ടിസ്റ്റുകളുടേയും സുരക്ഷിതത്വ പ്രശ്നങ്ങളെ ചർച്ച ചെയ്യുന്ന ബാബ
ത്രില്ലർ - ഡ്രാമ വിഭാഗത്തിൽപെട്ടതാണ്.
സിനിമ രംഗത്ത് ഉയർന്നു വരുന്ന അഭിനേതാക്കളുടെ സുരക്ഷാ ആശങ്കകളിലൂടെ ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ അഴകപ്പനാണ്. പതിനഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിൻ്റെ കഥയും തിരക്കഥയും രചിച്ചത് ഉത്തര യാണ്.
സിനിമയിൽ ആരെ വിശ്വസിക്കണം എന്ന് തെളിയിക്കാൻ വ്യക്തമായ സംവിധാനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ പല സ്ത്രീകളും അവസരങ്ങൾ നേടാനെന്ന പേരിൽ അപകടസാധ്യതകൾ സ്വയം ഏറ്റുവാങ്ങുകയാണെന്നും "ബാബ" ഓർമപ്പെടുത്തുന്നു.
സമസ്തലോക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിതേഷ് എസ് നായർ നിർമ്മിച്ച ബാബയുടെ പ്രിവ്യൂ ഷോ 24 ന് വൈകീട്ട് 6 ന് ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും. ......
ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്നും ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിീജയം ഉറപ്പാക്കാനായി വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: ആരോഗ്യബോധന രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസി സംഘടന യായ ഇലോഫ് ഖത്തർ
'ഹൃദയ സതംഭനം ആദ്യ നിമിഷങ്ങളുടെ വില'
എന്നവിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. റിയാദ മെഡിക്കല്‍സിന്റെ യും ദോഹ ബ്യുട്ടി സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ടുഗതർ വിl ഹീൽ' പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അരോമ ദർബാർ ഹാളിൽ നടന്ന പരിപാടിയിൽ നസീഹ മജീദ് സ്വാഗതം പറഞ്ഞു.
രശ്മി സന്തോഷ്,സജ് മൻസൂർ എന്നിവർ ചേർന്ന് അതിഥികളെ പരിചയപ്പെടുത്തി.
ഇലോഫ് കാര്യദർശി ഡോക്ടർ റഷീദ് പട്ടത്ത്, ഐ സി ബി എഫ് ഉപദേശകസമിതി ചെയർമാൻ എസ് എ എം ബഷീർ, ഡോക്ടർ ആനന്ദ് നസ്റിൻ,ദോഹ ബ്യുട്ടി സെന്റർ എം ഡി ഡോ: ഷീല ഫിലിപ്പോസ്,ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം മിനി സിബി . ......
ദോഹ: ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക അംഗ വുമായ അഹമ്മദ് പാതിരിപ്പറ്റയുടെ ഖത്തര്‍ പ്രവാസത്തിന്റെ അനുഭവനേരുകള് സാക്ഷ്യപ്പെടുത്തുന്ന പുസ്തകം 'ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍' ആഗസ്റ്റ് 24ന് പ്രകാശനം ചെയ്യുന്നു. പാതിരിപ്പറ്റ യു പി സ്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് പി സുരേന്ദ്രന് പ്രകാശനം നിര്‍വഹിക്കും. ......