ബംഗളുരു: ജൂൺ നാലിന് പതിനൊന്ന് പേർ കൊല്ലപ്പെടാനും എഴുപതോളം പേർക്ക് പരിക്കേൽക്കാനും ഇടയായ സ്റ്റേഡിയ ദുരന്തത്തിന് കാരണം ആൽക്കൂട്ടത്തിന്റെ അമിതാവേശമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആർ അശോക് തുടങ്ങിവെച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ......

ദോഹ: സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ട് (ദാം) സാമൂഹിക വികസന, കുടുംബ മന്ത്രാലയവുമായി ഒരു ഫണ്ടിംഗ് കരാറിൽ ഒപ്പുവച്ചു.കരാർ പ്രകാരം, മാഡ ഇന്നൊവേഷൻ പ്രോഗ്രാമിനും വികലാംഗർക്കായുള്ള സെന്ററിന്റെ ഡിജിറ്റൽ ആക്സസിബിലിറ്റി സർവീസിനും പിന്തുണ നൽകുന്നതിന് ദാം മൂന്ന് വർഷത്തെ ധനസഹായം നൽകും.വികലാംഗരെ സംയോജിപ്പിക്കുന്നതിനും, സമൂഹത്തിൽ കൂടുതൽ പൂർണ്ണമായി പങ്കെടുക്കുന്നതിനും കൂടുതൽ സ്വാതന്ത്ര്യം നേടുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും സാമൂഹിക വികസന, കുടുംബ മന്ത്രാലയവുമായുള്ള സഹകരണം കരാർ ശക്തിപ്പെടുത്തും.കരാറിന്റെ ഭാഗമായി, ഖത്തറിലെ വികലാംഗർക്കും പ്രായമായവർക്കും സഹായകരമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും സൗജന്യമായി നൽകുന്ന മദയുടെ ഡിജിറ്റൽ പ്രവേശനക്ഷമത സേവനത്തെയും ദാം പിന്തുണയ്ക്കും. വ്യക്തിഗത ആവശ്യങ്ങൾ വിലയിരുത്തൽ, ഉചിതമായ ഉപകരണങ്ങളും പരിഹാരങ്ങളും തിരിച്ചറിയൽ, ഫലപ്രദമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള പരിശീലന സെഷനുകൾ നൽകൽ, തുടർച്ചയായ സാങ്കേതിക പിന്തുണ വാഗ്ദാനം ചെയ്യൽ എന്നിവ സേവനത്തിൽ ഉൾപ്പെടുന്നു.2010 ൽ സ്ഥാപിതമായതിനുശേഷം, സാംസ്കാരിക, സാമൂഹിക, കായിക, ജീവകാരുണ്യ മേഖലകളിൽ ദാം നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ......
40 അടി നീളമുള്ള 18 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുമുള്ള ബാർജ് നിർമിക്കാൻ പദ്ധതിയുമായി സ്വകാര്യ കമ്പനി വന്നതോടെയാണു പ്രതീക്ഷകൾ ഉണർന്നത്.......
ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയിൽവെ വക്താവ് അറിയിച്ചു. ചെന്നൈയിൽ നിന്ന് ആറ് സർവീസുകളും മംഗളൂരുവിലേക്ക് 22 സർവീസുകളും ബെംഗളൂരുവിലേക്ക് 18 സർവീസുകളും വേളാങ്കണ്ണിയിലേക്ക് 10 സർവീസുകളും പാട്നയിലേക്ക് 36 സർവീസുകളും ഓണത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ടെന്നാണ് അറിയിപ്പ്. ......
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്ളുവൻസറുമായ യുവതിയ്ക്കെതിരെ പരാതി. ഫാഷൻ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെയാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ പരാതി നൽകിയത്. ഒ.ബി അരുൺകുമാർ ടെമ്പിൾ പൊലീസിൽ നൽകിയ പരാതി പിന്നീട് കോടതിക്ക് കൈമാറി.
ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ......
തിരുവനന്തപുരം: നീതിന്യായ വ്യവസ്ഥയിൽ നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേരള ഹൈക്കോടതി. ജില്ലാ കോടതികൾക്കായി തയ്യാറാക്കിയ ഈ നയം, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. ......