ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ ഇറാനിൽ വീണ്ടും സൈനിക ആക്രമണം നടത്തി അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് പുതിയ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ......
ഓപ്പറേഷൻ തൂഫാന് പിന്തുണതേടി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ലഹരി മരുന്നുകളുടെ വിൽപ്പനയ്ക്കും വ്യാപനത്തിനും എതിരെ കേരള ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് കർണാടക സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ......
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ, വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച ട്രംപ്, ഇന്ന് രാത്രിയും ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
അങ്കാരയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ പട്ടണം വലിയൊരു അപകടസാധ്യതയെ അതിജീവിച്ചു.എറണാകുളത്തു നിന്നും ചെങ്ങന്നൂരിലെ ഗ്യാസ് ഏജൻസിയിലേക്ക് സിലിണ്ടറുകളുമായി വന്ന ഇൻഡ്യൻ ഗ്യാസിന്റെ ട്രക്കിനാണ് യാത്രാമധ്യേ തീപിടിത്ത ലക്ഷണങ്ങൾ കണ്ടത്. വലതുവശത്തെ പിൻചക്രത്തിൽ നിന്നും വൻതോതിൽ പുക ഉയരുന്നത് പുറകിൽ വന്ന മറ്റൊരു വാഹനയാത്രികന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): നിർണായക തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ ദിനമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കാം.......
കൊച്ചി: കൊച്ചി നഗരസഭയുടെ മൂന്നാമത് റോ- റോ വെസൽ (ഞായറാഴ്ച്ച) ജൂലൈ 12 ന് രാവിലെ 9.30 ന് വൈപ്പിൻ റോ-റോ ജെട്ടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മേയറുടെ ചേംബറിൽ അവലോകന യോഗം ചേർന്നു. ......
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അതത് ജില്ലകളിലെ ജില്ലാ കളക്ടർമാരാണ് ഉത്തരവിറക്കിയത്. ......
തിരുവനന്തപുരം: ഭാര്യയ്ക്ക് മൊബൈൽ സന്ദേശം അയച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരെ നടപടി. പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരം നൽകാനും തുക എസ്ഐ സുമേഷ് ലാലിൽ നിന്ന് ഈടാക്കാനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. ......
മേപ്പാടി: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാറും ടി.......