തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ ഒക്ടോബർ മൂന്ന് വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ......
തിരുവനന്തപുരം: സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ യുഡിഎഫിന് തിരിച്ചടി. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം നഷ്ടമായി. ......
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' ദേശീയ അവാര്‍ഡിന് ഈ വര്‍ഷം അന്താരാഷ്ട്ര പ്രശസ്തനായ മികച്ച ചലചിത്ര കലാ സംവിധായകന് സാബു സിറില്‍ അര്‍ഹനായി. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പ്രവര്‍ത്തന മേഖലയായ ചലചിത്ര കലാ സംവിധാന രംഗത്ത് സമഗ്ര സംഭാവന നല്കിയ വ്യക്തിക്കാണ് രണ്ടാമത് അവാര്‍ഡ് സമ്മാനിക്കുന്നത്. ......
മൈസൂരു: സഹോദരനെ സ്കൂളിൽനിന്ന് വിളിക്കാനായി അമ്മയ്ക്കൊപ്പം എത്തിയ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. സ്കൂൾ ബസ് മുന്നോട്ടെടുത്തപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന കുഞ്ഞിനെ ഇടിക്കുകയും ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ......
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു സ്വർണത്തിളക്കം. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി നീരു ദണ്ഡ.......
ദോഹ: ഇൻകാസ് ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഗാന്ധി ജയന്തിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ, ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് നടക്കുക.
മഹത്തായ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഇൻകാസ് ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ......
മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്ന് ഭാഗത്താണ് സംഭവം. ......
കോതമംഗലം: വീട്ടമ്മയെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (61) ആണ് മരിച്ചത്.......
ദോഹ: ഇന്ത്യയുടെ സമ്പന്നമായ കലാപാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) സംഘടിപ്പിച്ചുവരുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ 'വെഡ്നസ്ഡേ ഫിയസ്റ്റ'യുടെ നൂറാം പതിപ്പും മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷിക ആഘോഷങ്ങളും വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന്
വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഐ.സി.സി അശോകാ ഹാളിൽ സെപ്റ്റംബർ 30-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന 'സ്പെഷ്യൽ വെഡ്നസ്ഡേ ഫിയസ്റ്റ'യിൽ പ്രശസ്ത ഗസൽ-ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പദ്മകുമാർ നയിക്കുന്ന ഗസൽ സന്ധ്യ അരങ്ങേറും.കൂടാതെ, ഐ.സി.സി അസോസിയേറ്റ് സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങുണർത്തും. ഖത്തറിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ ഐ.സി.സി അശോകാ ഹാളിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ നടക്കും. ......