തിരുവനന്തപുരം: സിപിഎമ്മിൽ ഒരു ബോബും വീഴാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ......
കൊച്ചി: തുടർച്ചയായ മൺസൂൺ മഴയിൽ കരയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് കേരളത്തിന്റെ തീരങ്ങളിൽ ചുവന്ന കടൽത്തിര (റെഡ് ടൈഡ്) പ്രതിഭാസത്തിന് കാരണമാകുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
കനത്ത മൺസൂൺ നീരൊഴുക്ക് തീരക്കടലുകളെ പോഷകസമ്പുഷ്ടമാക്കുന്നു. ഇത് കാരണം നൊക്റ്റിലൂക്ക സിന്റിലാൻസ് എന്ന ഡൈനോഫ്ളാജെലേറ്റ് മൈക്രോ ആൽഗ പെരുകുന്നതിനാലാണ് (ബ്ലൂം) ഈ പ്രതിഭാസം പ്രകടമാകുന്നത്. ......
ലാബിനുള്ളിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം.ഹോട്ടൽ ജീവനക്കാരനായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്. ......
തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം 200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ......
ബംഗളുരു: കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവി കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മനസ്സിൽ പുതുതായെന്തോ പദ്ധതിയുണ്ടെന്ന സംശയം കർണാടകത്തിലെ ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടിയപ്പോൾ മുഖ്യമന്ത്രിയാകാൻ കിണഞ്ഞു പരിശ്രമിച്ച നേതാവാണ് ശിവകുമാർ. ......
സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഞെട്ടിപ്പോകുന്ന വാർത്ത അധികം താമസിക്കാതെ പുറത്തുവരുമെന്നും വി ഡി സതീശൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ......
ജാസ്മിൻ ജാഫറിൻറെ റീൽ ചിത്രീകരണത്തിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്തുന്നതിനെ വിമർശിച്ച് സംവിധായിക ഐഷ സുൽത്താന. റീൽസ് ചിത്രീകരിക്കാൻ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നതെന്ന് ഐഷ ചൂണ്ടിക്കാട്ടുന്നു. ......
ദോഹ: ജീവൻ രക്ഷാമരുന്നുകളുടെ
വില 15 ശതമാനം മുതൽ 75 ശതമാനം വരെവില കുറച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. വിപണിയിലുള്ള 1,019 മരുന്നുകളുടെ വിലയാണ്
ആരോഗ്യ മന്ത്രാലയം കുറച്ചിരിക്കുന്നത്.ക്യാൻസർ,ഹൃദ്രോഗം,പ്രമേഹം രക്തസമ്മർദ്ദം, ആൻറി-ഇൻഫ്ലമേറ്ററി, വേദനാസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പ്രതിരോധശേഷി, അലർജി, മാനസികാരോഗ്യം, ആന്റിഡിപ്രസന്റുകൾ, മാനസിക രോഗം, ദഹനസംബന്ധം, ഭാരം കുറയ്ക്കൽ തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ്15 ശതമാനം മുതൽ 75 ശതമാനം വരെ വില കുറച്ചത്. മരുന്നുകളുടെ വില സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും പൊതുജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്ക് മുൻഗണന നൽകിയാണ് വിലക്കുറവ് നടപ്പാക്കിയതെന്ന്
ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മറ്റു ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കും വില കുറക്കുന്നത് വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. ......
ദോഹ: സ്പോർട്സ് സിറ്റി സ്റ്റേഷനിൽ നിരവധി വാണിജ്യ പങ്കാളികളുമായി സഹകരിച്ച് സംഘടിപ്പിച്ച ബാക്ക് ടു സ്കൂൾ പരിപാടിയുടെ രണ്ടാം പതിപ്പിന്റെ ദൈനംദിന സമയം നീട്ടിയതായി ഖത്തർ റെയിൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 ന് പരിപാടി ആരംഭിച്ചതുമുതൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഇടപെടലും കണക്കിലെടുത്താണ് ഈ വിപുലീകരണം എന്ന് ഖത്തർ റെയിൽ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
പുതിയ ഷെഡ്യൂൾ പ്രകാരം, പരിപാടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ആഴ്ചയിലുടനീളം വൈകുന്നേരം 4 മുതൽ രാത്രി 9 വരെ നീണ്ടുനിൽക്കും. ......