കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവത്തെ തുടർന്ന് മലബാർ മേഖലയിലെ ട്രെയിൻ ഗതാഗതത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്റ്റേഷനിലെ ഒന്നാം, രണ്ടാം, മൂന്നാം ട്രാക്കുകളിലൂടെയുള്ള സർവീസുകൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിർത്തിവെച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഈ ട്രാക്കുകൾ വഴി ട്രെയിനുകൾ ഓടിക്കില്ല. ......
ദോഹ: പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിക്കാൻ ഖത്തറിലെ പ്രതിഭകൾക്ക് സുവർണ്ണാവസരം. കായികതാരങ്ങളായ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസവും കായികജീവിതവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഖത്തർ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക 'സ്പോർട്സ് സ്കോളർഷിപ്പ്' പദ്ധതി പ്രഖ്യാപിച്ചു. ......
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ നയരൂപീകരണ ഏകോപന ഉന്നതസമിതിയായ കേരളറീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 47-ാം ജനറല്‍ അസംബ്ലി ജൂലൈ 10 മുതല്‍ 12 വരെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വെള്ളി (ജൂലൈ 10) രാവിലെ 11:00 ന് ഫിഷറീസ് മന്ത്രി അഡ്വ. ......
ദോഹ: ഖത്തറിൽ ഡെലിവറി മേഖല അതിവേഗം വളരുമ്പോഴും, ഡെലിവറി ബൈക്ക് ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ തങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി സ്വദേശി പൗരന്മാർ. അലസമായ ഡ്രൈവിങ്ങിന് പുറമെ, വാണിജ്യ മേഖലകളിലും റെസ്റ്റോറന്റുകൾക്ക് മുന്നിലും കാറുകൾക്കായി നീക്കിവെച്ചിരിക്കുന്ന പാർക്കിങ് ഇടങ്ങൾ ഡെലിവറി ബൈക്കുകൾ വ്യാപകമായി കൈയേറുന്നതായാണ് പ്രധാന പരാതി.
റോഡിന്റെ വലതുവശത്തെ ട്രാക്കിലൂടെ മാത്രമേ ബൈക്കുകൾ സഞ്ചരിക്കാവൂ എന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യക്തമായ നിർദ്ദേശമുണ്ടെങ്കിലും, പല ഡ്രൈവർമാരും ഇത് പാലിക്കാറില്ലെന്ന് പൗരന്മാർ ചൂണ്ടിക്കാണിക്കുന്നു. ......
മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാർഡൻ ഉള്‍പ്പെട്ട നാലംഗ സംഘം മാലിന്യ കുഴിയില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരു വർഷത്തിനുശേഷം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷിമോഗയ്ക്കടുത്ത് ശിക്കാരിപ്പുരയില്‍ പിജി ഹോസ്റ്റലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവ്. ......
ദോഹ: പ്രവാസികളുടെ വിസ നടപടികൾ കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് (Metrash) ആപ്പിൽ പുതിയ പരിഷ്കാരം. വിദേശങ്ങളിലെ ഖത്തർ വിസ സെന്ററുകൾ (QVC) വഴി നടത്തുന്ന മെഡിക്കൽ പരിശോധനകളുടെ ഫീസ് ഇനിമുതൽ ഉപഭോക്താക്കൾക്ക് മെട്രാഷ് ആപ്പ് വഴി നേരിട്ട് അടയ്ക്കാം. ......
ദോഹ: ആഗോള സമ്പദ്വ്യവസ്ഥയും ഭൗമരാഷ്ട്രീയവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകവെ, ഇത്തവണത്തെ 'ഖത്തർ ഇക്കണോമിക് ഫോറം' (QEF) പ്രത്യേക ലീഡർഷിപ്പ് സമ്മേളനം അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് നടക്കും. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് 'ബ്ലൂംബെർഗിന്റെ' (Bloomberg) പങ്കാളിത്തത്തോടെയാണ് ഈ പ്രത്യേക പതിപ്പ് സംഘടിപ്പിക്കുന്നത്. ......
ലണ്ടൻ: തുർക്കിയിൽ നടന്ന നാറ്റോ (NATO) ഉച്ചകോടിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്രാ പദ്ധതിയിൽ നാടകീയ മാറ്റം വരുത്തി. ഖത്തർ സമ്മാനമായി നൽകിയ തന്റെ പുതിയ അത്യാധുനിക വിമാനം അമേരിക്കൻ സൈനികരെ കാണിക്കുന്നതിനായി ബ്രിട്ടനിലെ വ്യോമസേനാ താവളത്തിൽ ഇറങ്ങുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
തുർക്കിയിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം നേരിട്ട് വാഷിംഗ്ടണിലേക്ക് പറക്കേണ്ടിയിരുന്ന ട്രംപ്, തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' (Truth Social) വഴിയാണ് യാത്രയിലെ മാറ്റം വ്യക്തമാക്കിയത്. ......
ദോഹ: ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിന്റെ എൽ.എൻ.ജി വാഹക കപ്പലായ 'അൽ റെക്കയ്യാത്ത്' ആക്രമിക്കപ്പെട്ട സംഭവത്തെ ഖത്തർ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് എന്നിവരുടെ താൽപ്പര്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യോഗം വിമർശിച്ചു. ......
ദോഹ: ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടയിൽ ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയുടെ (നകിലാത്) എൽ.എൻ.ജി (LNG) വാഹക കപ്പലായ 'അൽ റെക്കയ്യാത്ത്' (Al Rekayyat) ആക്രമിക്കപ്പെട്ടതായി കമ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ......