ചേപ്പാട്: ചേപ്പാട് സി കെ എച്ച് എസ് എസിൽ ഓണാഘോഷപരിപാടികൾ സ്കൂൾ ലോക്കൽ മാനേജർ ഫാ ജോർജ് പുളിവിളയിൽ ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻറെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ആഘോഷവും വിദ്യാഭ്യാസവും അവാർഡ് വിതരണവും നടത്തി. അഖിലകേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് മണിക്കൂട്ടൻ തോട്ടു ങ്കൽ അദ്ധക്ഷതയിൽ കൂടിയ യോഗം മുൻസിപ്പൽ ചെയ൪പേഴ്സൺ അഡ്വ.ശോഭ വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. ......
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ല.......
തിരുവനന്തപുരം:വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, ദേശീയ നിയമ സേവന അതോറിറ്റി (NALSA) കേരളത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ദുർബല വിഭാഗങ്ങളെ സഹായിക്കാൻ ലക്ഷ്യമിടുന്ന 'സ്നേഹപൂർവ്വം സഹായിക്കാൻ ഒരുമിക്കുന്നു (SPRUHA)' എന്ന പദ്ധതി ഇതിൽ പ്രധാനമാണ്.
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള രാജ്യത്തെ ആദ്യ ഡിജിറ്റൽ ശേഖരമായ 'കോമ്പൻഡിയം ഓൺ ഹ്യൂമൻ-വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ്' പുറത്തിറക്കിയതാണ് മറ്റൊരു സുപ്രധാന നീക്കം. ......
സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി: ഒരാൾ ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ പ്രേരണയുണ്ടെന്ന് തെളിയിക്കാൻ പ്രതിയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ ആവശ്യമാണെന്ന് സുപ്രീം കോടതി. വെറും പീഡനാരോപണങ്ങളോ, വ്യക്തിപരമായ പ്രശ്നങ്ങളോ, അല്ലെങ്കിൽ പൊതുവായ അസംതൃപ്തിയോ മാത്രം ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മരിച്ചയാളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പ്രതിയുടെ പ്രവൃത്തികളോ പെരുമാറ്റങ്ങളോ ആണെന്ന് പ്രോസിക്യൂഷൻ തെളിയിക്കണമെന്നും കോടതി പറഞ്ഞു. ......
തിരുവനന്തപുരത്ത് കാർ റേസിംഗിനിടെയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കഴക്കൂട്ടത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്കാണ് ഗുരുതര പരുക്കേറ്റത്. ......
പ്രണയവിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമംവേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ഗുജറാത്തിലെ മഹെസാണയിലാണ് പ്രണയവിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമംവേണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. ......
ന്യൂഡൽഹി: സുപ്രീം കോടതിയിലും ഹൈക്കോടതികളിലും കൂടുതൽ വനിതാ ജഡ്ജിമാരെ നിയമിക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ (SCBA) കൊളീജിയത്തോട് ആവശ്യപ്പെട്ടു. ഉന്നത ജുഡീഷ്യറിയിലെ ലിംഗപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ നൽകണമെന്ന് അസോസിയേഷൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയോടും അഭ്യർത്ഥിച്ചു.
ഉന്നത കോടതികളിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് SCBA-യുടെ ഈ നീക്കം. ......
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷിന്റെ മകൾ റോഷ്നി(14) ആണ് മരിച്ചത്. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണവാർത്തയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ട്രെൻഡിംഗാകുന്നത്. എക്സ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ട്രംപ് മരിച്ചോ എന്ന ചോദ്യം ഉയരുന്നുണ്ട്. ......