കൊച്ചി: കേരളത്തിലെ കാർഷിക വിളകൾ മെച്ചപ്പെടുത്തുന്നതിന് കാലാവസ്ഥ മുന്നറിയിപ്പ്, കർഷക കേന്ദ്രീകൃത നൂതനാശയങ്ങൾ എന്നിവ ആവശ്യമാണെന്ന് വിദഗ്ധർ. അടുത്ത ഒക്ടോബർ 3 മുതൽ 18 വരെ നടക്കുന്ന കേന്ദ്ര സർക്കാറിന്റെ വികസിത കൃഷി സങ്കൽപ് കാമ്പയിനിനുള്ള കർമ പദ്ധതി തയ്യാറാക്കാൻ സംഘടിപ്പിച്ച സംസ്ഥാന-തല വെബിനാറിലാണ് നിർദേശം.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വെബിനാറിൽ കേന്ദ്ര-സംസ്ഥാന കൃഷി-ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, ഐസിഎആർ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ, സർവകലാശാല അധ്യാപകർ, കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.
ജലപരിപാലനം, കീട-രോഗ നിരീക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗുണം ചെയ്യും. ......
സപ്ലൈകോയിൽ സെപ്റ്റംബർ നാലിന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക്, 10% വരെ വിലക്കുറവ് ഇന്ന് (സെപ്റ്റംബർ നാലിന്) ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. ......
പാണ്ടനാട്. കൃഷിഭവനിലെ ഓണചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
അമ്മാളുകുട്ടി സണ്ണി നിർവഹിച്ചു.......
ചെങ്ങന്നൂര്‍: നഗരസഭാ 23-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ്, വാര്‍ഡ് തല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്ലുവരമ്പ് വൈസ്മെന്‍സ് ക്ലബ്ബ് ഹാളില്‍ ഓണാഘോഷം നടത്തി. നഗരസഭാ വൈസ് ചെയര്മാന് കെ.ഷിബുരാജന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ......
ഡോ. പി.സരിനെതിരെ ഗുരുതര ആരോപണമുയർത്തി ട്രാൻസ് വുമണും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി. ‘സൗമ്യ സരിൻ, നിങ്ങളുടെ ഭർത്താവിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’ എന്ന മുഖവുരയോടെയായിരുന്നു രാഗ രഞ്ജിനിയുടെ കുറിപ്പ്. ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കടന്നാക്രമിച്ച് പി സരിൻ രംഗത്തെത്തിയപ്പോൾ സരിനെതിരെ വലിയരീതിയിൽ സൈബർ ആക്രമണമുണ്ടായിരുന്നു. ‘തോറ്റ എംഎൽഎ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ’ എന്ന സോഷ്യൽ മീഡിയ പരിഹാസത്തിന് മറുപടിയുമായി സൗമ്യ സരിനും രംഗത്തെത്തിയിരുന്നു. ......
കേരളത്തിലെ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് സംവിധായകൻ മേജർ രവി. ഇവർ ബിജെപിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ......
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കാണിച്ചത് മര്യാദകേടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്നോട് മൂൻകൂർ അനുമതി തേടാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ......
റോബിൻ ബസ് വീണ്ടും വാർത്തകളിൽ നിറയുന്നു. നിയമലംഘനങ്ങൾ ആരോപിച്ച് പലതവണ നടപടി നേരിട്ട റോബിൻ ബസിനെ ഇക്കുറി പിടികൂടിയത് തമിഴ്നാട് ആർടിഒ ആണ്.......
കർണാടകത്തിലെ പ്രമുഖ ആരാധനാലയമായ ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനും സമുദായിക സൗഹാർദ്ദം തകർക്കാനുമായി തല്പരകക്ഷികൾക്ക് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം ശക്തിപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട് ഇ ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ......
'ഹർ ഹർ മഹാദേവ്' മുദ്രാവാക്യം വിളിക്കണമെന്ന യാത്രക്കാരന്റെ ആവശ്യത്തെ തുടർന്ന് വിമാനം വൈകിയത് മൂന്നു മണിക്കൂർ. ഡൽഹി - കൊൽക്കത്ത ഇൻഡിഗോ വിമാനമാണ് യാത്രക്കാരന്റെ ഭക്തിപാരമ്യത മൂലം മണിക്കൂറുകളോളം വൈകിയത്. ......