കൊച്ചി വാട്ടര്‍ മെട്രോ, ചുങ്കത്ത് ജ്വല്ലറി എന്നിവരുമായിചേര്‍ന്ന് പാരമ്പര്യ ട്രസ്റ്റ് ഓണ പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ഒരു പാരമ്പര്യ യാത്ര, ഐക്യത്തിന്റെ പൂക്കളം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മല്‍സരത്തിന് ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 50,000രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും, 5000 രൂപ വീതം രണ്ട് ടീമുകൾക്ക് പ്രോല്‍സാഹന സമ്മാനവും ലഭിക്കും. ......
പാലാരിവട്ടം പൈപ്പ് ലൈൻ റോഡിന് സമീപത്തു നിന്നും 4.26 gm MDMA , DANSAF പിടികൂടി. വിഷ്ണുരാജ് 24, കൊയ്മ വളപ്പിൽ ഹൗസ്, വട്ടംകുളം, മലപ്പുറം.......
ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും എംഎൽസിയുമായ കെ കവിതയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് കെ ചന്ദ്രശേഖര റാവു സ്വന്തം മകളെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ......
കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേരയ്ക്ക് രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പവൻ ഖേരയ്ക്ക് രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. വോട്ട് കൊള്ളയെന്ന ആരോപണമുയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തുന്നതിനിടെയാണ് വോട്ട് കവർച്ചയിൽ കോൺഗ്രസാണ് മുന്നിലെന്ന പരിഹാസവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
ജംഗ്പുര, ന്യൂഡൽഹി എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഖേരയുടെ പേര് ഉൾപ്പെടുന്നതായി സൂചിപ്പിക്കുന്ന രേഖകളാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ മാളവ്യ പങ്കുവെച്ചത്. ......
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തന്റെ മരിച്ചുപോയ അമ്മയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജകുടുംബത്തിൽ ജനിച്ച രാജകുമാരന്മാർക്ക് താഴേക്കിടയിലുള്ള ഒരു അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകളറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ......
ന്യൂഡൽഹി:ഒരു 17-കാരന്റെ മരണം ആത്മഹത്യയായി കണക്കാക്കിയ കേസിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. ഒരു വ്യക്തിക്ക് റൈഫിൾ ഉപയോഗിച്ച് സ്വന്തം നെഞ്ചിൽ വെടിയുതിർക്കാൻ കഴിയുമോ എന്ന കാര്യമാണ് കോടതി ചോദ്യം ചെയ്തത്.
ഇത് സംബന്ധിച്ച് അന്വേഷണത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ മധ്യപ്രദേശ് പോലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ......
കൊച്ചി: ഈ വർഷത്തെ മിസ്റ്റർ ഇന്ത്യ - മിസ്റ്റർ സുപ്രാനാഷണൽ കിരീടം കരസ്ഥമാക്കി കോട്ടയം സ്വദേശി ഏബൽ ബിജു. കേരളത്തെ പ്രതിനിധീകരിച്ച് ടൈറ്റിൽ നേടുന്ന ആദ്യ മലയാളിയാണ്.
സംഗീത ബിജ്ലാനി, അദിതി ഗോവിത്രിക്കർ, കെൻ ഘോഷ്, റോക്കി സ്റ്റാർ, ജതിൻ കമ്പാനി, വരോയിൻ മർവ എന്നിവരടങ്ങുന്ന വിദഗ്ധ ജഡ്ജിമാരുടെ പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. ......
കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്) നടത്തിയ ചലച്ചിത്ര വര്‍ക്ക് ഷോപ്പിൽ നാല് യുവ ചലച്ചിത്രകാരന്മാര് ഒരുക്കിയത് നാല് ഹ്രസ്വചിത്രങ്ങള്‍. സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഈ സിനിമകള്‍ ചലച്ചിത്രനിര്‍മ്മാണത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് സിനിമയുടെ ലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ഫൗണ്ടേഷന് അഭിപ്രായപ്പെട്ടു.
യുവ കലാകാരന്മാര്ക്കായി ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗില്‍ പരിശീലനം നല്‍കുന്നത് ലക്ഷ്യമിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൂട്ട്പ്രിന്റ് സെന്റര്‍ ഫോര്‍ ലേണിംഗിന്റെ (എഫ്പിസിഎല്‍) നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ വര്‍ക്ക്ഷോപ്പ് കെബിഎപ് നടത്തിയത്. കേരളത്തിനകത്തും പുറത്തുനിന്നുമായി 16-നും 24-നും ഇടയില്‍ പ്രായമുള്ള 13 വിദ്യാര്‍ത്ഥികളാണ് പരിശീലന കളരിയില്‍ പങ്കെടുത്തത്.
ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിലാണ് സ്വതന്ത്ര ചലച്ചിത്രകാരന്മാരായ ബിദിഷ റോയ് ദാസ്, പ്രിയഞ്ജന ദത്ത എന്നിവര്‍ നയിച്ച പരിശീലനകളരി നടന്നത്. ......
ഒരു വിശ്വാസത്തിനും എതിരായ നിലപാട് സിപിഎം ഇന്നലെയും ഇന്നും എടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാളെയും എടുക്കില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ......