ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) സ്ലാബുകൾ വെട്ടിക്കുറച്ചും നിരക്കുകൾ താഴ്ത്തിയുമുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തിൽ നേട്ടം ലഭിക്കുക രാജ്യത്തെ സാധാരണക്കാർക്ക്. നിരവധി ഉൽപ്പന്നങ്ങളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കിയാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം. ......
മാപ്പിള ലഹളയിൽ മുസ്ലിം സമുദായത്തിൽപ്പെട്ടവർ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവർത്തനം ചെയ്യുകയുമായിരുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നത് ചരിത്രനിഷേധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാപ്പിളലഹളയെ തുടർന്നാണ് ശ്രീനാരായണ ഗുരു ആലുവ മണപ്പുറത്ത് സർവമത സമ്മേളനം സംഘടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്എൻഡിപി യോഗം പെരിങ്ങമ്മല ശാഖ പണികഴിപ്പിച്ച ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തവെയാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. ......
മിൽമ പാലിന് വില വർധിക്കുമെന്ന് സൂചന. ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിപ്പിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്.......
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാർശകളിൽ വീണ്ടും സുതാര്യതയില്ലായ്മയുടെ നിഴൽ. സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ബി.വി. ......
കൊച്ചി:ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പും സാമ്പത്തിക സമാഹരണവും സുതാര്യമായിരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കോടതിയെ അറിയിക്കണം. ......
സുരേഷ് വണ്ടന്നൂർ
ശബരിമല വികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പ സംഗമം നടത്താൻ സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചതിന് പിന്നാലെ വിവാദങ്ങൾ മുറുകി. ഈ മാസം 20-ന് പമ്പാ മണപ്പുറത്ത് നടക്കുന്ന സംഗമത്തിനെതിരെ ബി.ജെ.പി, മറ്റ് സംഘപരിവാർ സംഘടനകൾ, പന്തളം കൊട്ടാരം എന്നിവർ രംഗത്തെത്തി. ......
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 3പേർക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ......
ന്യൂഡൽഹി: രണ്ടാം അപ്പീലുകളിൽ അധിക നിയമപ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ ഹൈക്കോടതികൾ വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിവിൽ നടപടി ചട്ടം (CPC) സെക്ഷൻ 100 പ്രകാരം, രണ്ടാമത്തെ അപ്പീൽ പരിഗണിക്കുമ്പോൾ ഒരു നിയമപരമായ ചോദ്യമെങ്കിലും പ്രാരംഭ ഘട്ടത്തിൽത്തന്നെ രൂപീകരിക്കണം.
നിലവിൽ രൂപീകരിച്ചിട്ടുള്ള ഒരു നിയമപ്രശ്നം നിലവിലുണ്ടെങ്കിൽ മാത്രമേ പുതിയ ചോദ്യങ്ങൾ കൂട്ടിച്ചേർക്കാനോ മാറ്റിയെഴുതാനോ ഹൈക്കോടതിക്ക് അധികാരമുള്ളൂ. ......
ന്യൂഡൽഹി: തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, ആനന്ദ് ശർമ്മ എന്നിവർ സുപ്രീം കോടതിയിൽ വാദിച്ചു. പരമാധികാരം നിയമനിർമ്മാണ സഭയിൽ നിക്ഷിപ്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.
നിയമപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനയിൽ സംവിധാനങ്ങളുണ്ടെന്നും അതിൽ ഗവർണർക്ക് യാതൊരു പങ്കുമില്ലെന്നും കപിൽ സിബൽ വാദിച്ചു. ......
യുഎസ് റഷ്യ ചൈന എന്നിവരുമായുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മിടുക്കുകാട്ടിയെന്ന് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. ഇന്ത്യയുടെ മേൽ ചുമത്തിയ തീരുവ പൂർണമായും നീക്കം ചെയ്ത് അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് വളരെ നിർണായക പങ്കുണ്ടെന്നും എഡ്വേഡ് പ്രൈസ് ചൂണ്ടിക്കാട്ടി. ......