കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ബ്രാന്‍ഡായ വി-ഗാര്‍ഡ്, രാജ്യത്തെ ആദ്യ ഗ്ലാസ് ഫിനിഷ് സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍ ശ്രേണിയായ 'അരിസോ' വിപണിയിലെത്തിച്ചു. ആധുനിക ബാത്ത്റൂമുകളുടെ സൗന്ദര്യസങ്കല്പ്പങ്ങള്ക്കൊപ്പം ഉയര്‍ന്ന പ്രകടനവും ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്ക്രാച്ച് പ്രതിരോധശേഷിയുള്ള ടഫന്‍ഡ് ബ്ലാക്ക് ഗ്ലാസില്‍ നിര്‍മിച്ച മിഡ്നൈറ്റ് ഗ്ലാസ് ഫേഷ്യയാണ് അരിസോ സീരീസിന്റെ പ്രധാന സവിശേഷത. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്റർ ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം 5 30ന് സമവായം സഹവർത്തിത്വം പ്രഭാഷണവും ഗസൽ സംഗീതസായഹ് ന വും സംഘടിപ്പിക്കുന്നു. പ്രശസ്ത ഗസൽ ഗായകനായ ഉസ്താദ് അഷ്റഫ് ഹൈദ്രോസ് ഗസൽ സന്ധ്യ നയിക്കും. ......

തേക്കടി: കേരളത്തിലെ ജലാശയങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും തദ്ദേശീയ മത്സ്യവർഗങ്ങൾക്കും ഭീഷണിയായ അധിനിവേശ മത്സ്യമായ ആഫ്രിക്കൻ മുഷിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും ആദിവാസി സമൂഹങ്ങൾക്ക് സുസ്ഥിരമായ വരുമാനമാർഗം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച മൂല്യവർധിത ഉൽപ്പന്ന നിർമാണ പരിശീലന പരിപാടി തേക്കടിയിൽ സമാപിച്ചു.
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), കേരള വനം വകുപ്പ്, കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) പിന്തുണയോടെയും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ (PTCF) സഹകരണത്തോടെയുമാണ് പരിശീലനം സംഘടിപ്പിച്ചത്.
ജൂലൈ 8, 9 തീയതികളിലായി തേക്കടി മന്നാങ്കുടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലനത്തിൽ പ്രദേശത്തെ ആദിവാസി വനിതകൾ പങ്കെടുത്തു. അധിനിവേശ ആഫ്രിക്കൻ മുഷിയിൽ നിന്ന് കട്ലറ്റ്, ഫിഷ് പിക്കിൾ, ഫിഷ് ബോൾ, മീൻമുള്ളിൽ നിന്നുള്ള എല്ല് പൊടി, pet foods, high protein jerky തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ ശാസ്ത്രീയമായി തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് വിദഗ്ധർ നൽകിയത്.
അധിനിവേശ മത്സ്യങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിനൊപ്പം അവയെ സാമ്പത്തിക മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റി ആദിവാസി സമൂഹങ്ങൾക്ക് സംരംഭകത്വവും സ്ഥിരവരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ......
കൊച്ചി : നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ, വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്, കേരളത്തിലെ ആദ്യത്തെ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി. പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയയായ 'റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി' (ആർഎആർപി) ആണ് രോഗിക്ക് വിധേയമാക്കിയത്.
കൊല്ലം സ്വദേശിയായ 70 വയസ്സുകാരനായ രോഗിയെ കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) ഇൻസ്ട്രുമെന്റേഷൻ വകുപ്പിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (AICTE) 23.88 ലക്ഷം രൂപയുടെ റിസർച്ച് ഗ്രാന്റ് ലഭിച്ചു. എ.ഐ.സി.ടി.ഇ-യുടെ റിസർച്ച് പ്രൊമോഷൻ സ്കീം (ലാബ് ടു മാർക്കറ്റ്) പ്രകാരമാണ് ഈ ധനസഹായം അനുവദിച്ചിരിക്കുന്നത്.
ബഹിരാകാശ-പ്രതിരോധ മേഖലകളിൽ ഏറെ ഉപയോഗപ്രദമാകുന്ന പ്രൊഡക്റ്റൈസേഷൻ ഓഫ് ആൻ ഇൻഡിജിനസ് എൽ.എൻ.2-ബേസ്ഡ് ക്രയോ-അഡ്സോർപ്ഷൻ വാക്വം പമ്പ് ഫോർ അൾട്രാ-ഹൈ വാക്വം ആപ്ലിക്കേഷൻസ് എന്ന പ്രോജക്റ്റിനാണ് ഈ തുക ലഭിച്ചത്.
ഇൻസ്ട്രുമെന്റേഷൻ വകുപ്പിലെ ഡോ. ......
കൊച്ചി: കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ ‘നാടക്’ (നെറ്റ്വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്സ് കേരള) എറണാകുളം ജില്ലാ സമ്മേളനം ആഗസ്റ്റ് 15, 16 തീയതികളിൽ എറണാകുളത്ത് നടക്കും. സമ്മേളന നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.എറണാകുളം അധ്യാപക ഭവനിൽ നടന്ന യോഗം നാടകകൃത്തും സംവിധായകനുമായ ടി. ......
കൊച്ചി: പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങിയവ ഉള്‍പ്പെടെ പത്ത് കോടി രൂപയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പാക്കുംഅന്തരാഷ്ട്ര സന്നദ്ധ സേവന സംഘടനയായ യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണലിന്റെ ഇന്ത്യ ഏരിയയുടെയും റീജിയണ്‍ രണ്ടിന്റെയും സംയുക്ത സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ (ജൂലൈ 11, ശനി) നടക്കും. കൊച്ചി പാലാരിവട്ടം ഹോട്ടല്‍ റിനൈയില്‍ വൈകിട്ട് 6ന് കണ്വെന്ഷന് ചെയര്മാന് സന്തോഷ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
തിരുവനന്തപുരം: വർക്കല വെട്ടൂർ റാത്തിക്കലിൽ നവവധു ആത്മഹത്യ ചെയ്തു. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (19)യാണ് മരിച്ചത്.......
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെയും ചില വാർത്താ ചാനലുകളിലൂടെയും പ്രചരിക്കുന്ന 'ബിജെപി ഓഫിസ് സർക്കുലർ' വ്യാജമാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നും ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ദേശീയതലം മുതൽ സംസ്ഥാന, ജില്ല, നിയോജകമണ്ഡലം തലങ്ങൾ വരെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ഓഡിറ്റ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയ പാർട്ടിയാണ് ബിജെപിയെന്ന് നേതൃത്വം അവകാശപ്പെട്ടു. ......