തിരുവനന്തപുരം:സി.പി.എം മൂന്നാം ഭരണത്തിന് വിശ്വാസികളുടെ വോട്ട് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ശബരിമല യുവതീപ്രവേശന വിഷയത്തിലെ മുൻ നിലപാട് തിരുത്തി, വിശ്വാസികൾക്കൊപ്പം നിൽക്കാൻ പാർട്ടി തീരുമാനിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ......
ന്യൂഡൽഹി: ഓഹരി ഉടമകൾക്കെതിരായ ക്രമക്കേടുകളും ചതിപ്രയോഗങ്ങളും സംബന്ധിച്ച കേസുകളിൽ സമ്മാന കൈമാറ്റ രേഖകൾ (Gift Deed) ഉൾപ്പെടെയുള്ള നിർണ്ണായക രേഖകളുടെ സാധുത പരിശോധിക്കാൻ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന് (NCLT) വിശാലമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ക്രമക്കേടുകൾ ഒരു തട്ടിപ്പായി ചിത്രീകരിച്ച്, കേസ് NCLT-യുടെ അധികാരപരിധിക്ക് പുറത്താണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി. 'ശൈലജ കൃഷ്ണ vs സാറ്റോറി ഗ്ലോബൽ ലിമിറ്റഡ്' കേസിൽ NCLT-യുടെ തീരുമാനം ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ ഇടപെടൽ.
ഈ കേസിൽ, പരാതിക്കാരിയെ കമ്പനി ഓഹരി ഉടമ എന്ന നിലയിൽ അടിച്ചമർത്താനും വഞ്ചിക്കാനും ശ്രമിച്ചതായി കോടതി കണ്ടെത്തി. ......
ന്യൂഡൽഹി: അഖിലേന്ത്യ അഭിഭാഷക പരീക്ഷ (AIBE) എഴുതാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) ഈടാക്കുന്ന ₹3,500 ഫീസ് ശരിവെച്ച് സുപ്രീം കോടതി. ഈ ഫീസ് ചോദ്യം ചെയ്ത് അഭിഭാഷകൻ സന്യം ഗാന്ധി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 200 അനുസരിച്ച് ബില്ലുകൾക്ക് അനുമതി നൽകുന്നതിന് ഗവർണർമാർക്ക് ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കുന്നതിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഇത്തരമൊരു നിർദേശം നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസ് ബി.ആർ. ......
ദോഹ: രാജ്യന്തര ബാസ്കറ്റ് ബോൾ സംഘടനയായ ഫിബയുടെലോകകപ്പിന്
മുന്നൊരുക്കവുമായിഖത്തർ.ഫിബാ ബാസ്ക്കറ്റ്ബോൾ വേൾഡ് കപ്പ് ഖത്തർ 2027 സംഘാടക സമിതി സഹകരണം, സാംസ്കാരിക പങ്കാളിത്തം എന്നിവയ്ക്കായി ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു. 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം, ഖത്തർ ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ, ഫിബാ ഫൗണ്ടേഷൻ എന്നിവരുമായി ചേർന്നാണ് കരാറിൽ ഏർപ്പെട്ടത്. ......
ദോഹ: ഇന്ത്യയും ഖത്തറും പരസ്പര നിക്ഷേപത്തി ലുംവ്യാപാരത്തിലും പങ്കാളിത്തംഊർജിതമാക്കും.......
തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഔദ്യോഗിക സർക്കാർ പരിപാടികളായി രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതിൽ തർക്കം വേണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ. ......
ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വെളിയന്നൂർ പുതുവേലി പുതുശേരിൽ രൂപ രാജേഷ്(41) ഓഗസ്റ്റ് 19നാണ് ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ചത്. ......
വീട്ടിൽ ഭൂഗർഭ അറകൾ നിർമ്മിച്ച് ചാരായം സൂക്ഷിച്ചിരുന്നയാൾ അറസ്റ്റിൽ.മമ്പാട് മേപ്പാടം പള്ളിക്കുന്നിലെ പഴംപാലക്കോട് വീട്ടിൽ രാജു (45) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിലെ രഹസ്യ ഭൂഗർഭ അറകളിൽ നിന്നും 60 ലിറ്റർ വാഷും 1.75 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ......