സൗദിയിൽ മലയാളി ദമ്പതികളുടെ മകൾ ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. മണ്ണാർമല കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവ ഐലിൻ ആണ് മരിച്ചത്. ജിദ്ദയിലുള്ള വീട്ടിൽ വെച്ചാണ് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചത്. ......
യുവാവിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കാര്യവട്ടം ഉള്ളൂർക്കോണത്താണ് സംഭവം.......
പ്രവാസികളുടെ ഹൃദയങ്ങളിൽ ഓണാഘോഷത്തിന്റെ സാംസ്കാരിക ലയവിന്യാസങ്ങൾ പകരുന്ന അപൂർവ്വമായൊരു വിരുന്ന് ഒരുക്കി ജി.ആർ.സി.സി ശ്രദ്ധേയമായി. സഫാരി മാളിൽ അരങ്ങേറിയ ‘തിരുവോണനിലാവ് 2025’ കല, സംഗീതം, നൃത്തം, സാംസ്കാരിക വൈവിധ്യം എന്നിവയുടെ അവിസ്മരണീയ പകർന്നാട്ടങ്ങൾ സദസ്സിനെ വിസ്മയിപ്പിച്ചു. ......
കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരുവെന്നും പിണറായി കൂട്ടിച്ചേർത്തു. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞെന്നും പിണറായി വിജയൻ തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കേരളീയ നവോത്ഥാനത്തിന്റെ സാരഥ്യത്തിൽ ഉജ്ജ്വല ശോഭയോടെ തിളങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. ......
ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ചതിന് പഞ്ചായത്ത് പ്രസിഡന്റായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ചെന്നൈ കോയമ്പേട് പൊലീസാണ് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ മോഷണക്കുറ്റത്തിന് പിടികൂടിയത്. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണ് അറസ്റ്റിലായത്. ......