കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരത്തിന് പ്രൊഫ. ഡോ. തോമസ് കോശി അർഹനായി.......
തൊടുപുഴ: നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശിനി കുട്ടിയമ്മ എന്ന റോസ് മേരി (47) കുറ്റക്കാരിയാണെന്ന് മുട്ടം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. ......
ദോഹ: ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മയുടെ വേദികളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 ടൈറ്റിൽ വിന്നർ
ശിവപ്രിയ സുരേഷിനെ തുമാ മയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറൻ്റ് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ഖത്തർ സമന്വയ അംഗങ്ങളായ രേഷ്മ ശ്രീകുമാർ, ജയന്തി പങ്കജാക്ഷൻ എന്നിവർ ശിവപ്രിയയെ ചടങ്ങിലേക്ക് സ്വീകരിച്ചാനയിച്ചു.
ഖത്തർ സമന്വയ പ്രസിഡണ്ട് സുരേഷ് ബാബു പണിക്കരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ഥാപക അംഗം അരുൺ സരസ് ശിവപ്രിയയ്ക്ക് മെമൻ്റോ നൽകി.
സമന്വയ മുൻ പ്രസിഡണ്ടു മാരായ ഉണ്ണി കൊണ്ടോട്ടി, മുരളീദാസ് എന്നിവർ അച്ഛൻ സുരേഷ് കുമാർ വണ്ണാരത്തിനേയും അശ്വിനി രഞ്ജിത്ത്, വിദ്യ അരുൺ എന്നിവർ ചേർന്ന് ശിവയുടെ അമ്മ മഞ്ജുവിനേയും ഷാളണിയിച്ച് ആദരിച്ചു. സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, ട്രഷറർ ശ്രീകുമാർ കളരിക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ശിവപ്രിയ ഖത്തർ സമന്വയ കുടുംബാംഗങ്ങളുമായി തൻ്റെ സ്റ്റാർ സിംഗർ അനുഭവങ്ങൾ പങ്കു വെക്കുകയും അവർക്കായി പാട്ട് പാടുകയും ചെയ്തു. ......
ദോഹ: കടൽക്കാറ്റിനും മണൽത്തരികൾക്കും ഒപ്പം ഒരു നാടിന്റെ പ്രവാസചരിത്രത്തിൽ
ഇടംപിടിച്ച പിറന്നാൾ ദിനമായിരുന്നു ഇന്നലെ
ആശാ നരോത്രയ്ക്ക്.
അത്രമേൽ വസന്തങ്ങളൊന്നും പൂത്തുലയാത്ത, കടലും മണലാഴി മാത്രം അതിരിട്ട പഴയൊരു ഖത്തറിലേക്ക് ഓർമ്മകളുടെ കപ്പലോട്ടം നടത്തുകയാണ് പിറന്നാൾ ദിനത്തിൽ
ആശാ നരോത്ര.
ഖത്തറിന്റെ മണ്ണിൽ ആദ്യമായി പിറന്നു വീണ വിദേശിയായ ആശാ നരോത്രയുടെ
ജന്മദിനം
1952 സെപ്റ്റംബർ 25-നാണ്. പ്രവാസചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണാക്ഷരങ്ങളാൽ കുറിക്കപ്പെട്ട ആ ജനനം ദുഖാനിലാണ് സംഭവിച്ചത്.
ഇന്നത്തെപ്പോലെ കൂറ്റൻ കെട്ടിടങ്ങളോ ആകാശപാതകളോ ഇല്ലാതിരുന്ന അക്കാലത്ത്, ബ്രിട്ടീഷ് പെട്രോളിയത്തിലെ (ഇന്നത്തെ ഖത്തർ എനർജി) ജീവനക്കാരനായ നിചരൺ സിംഗ് ഗില്ലിന്റെയും ജമുനാ ദേവിയുടെയും മകളായാണ് ആശ പിറന്നത്. ......
ദോഹ:ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അൽ ജസീറയെ 'വിഷലിപ്തമായ' (Toxic) മാധ്യമമെന്ന് വിശേഷിപ്പിച്ച പരാമർശത്തെ ശക്തമായി തള്ളി അൽ ജസീറ മീഡിയ നെറ്റ്വർക്ക്. പ്രൊഫഷണൽ ചുമതലകൾ നിർവഹിക്കുന്ന അൽ ജസീറയ്ക്കും അതിലെ മാധ്യമപ്രവർത്തകർക്കും എതിരെ തുടർച്ചയായി നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് ഈ പ്രസ്താവനയെന്ന് അൽജസീറ വ്യക്തമാക്കി.
സംഭവസ്ഥലത്തുനിന്ന് വസ്തുതകൾ റിപ്പോർട്ട് ചെയ്യുക, സംഭവങ്ങൾ രേഖപ്പെടുത്തുക, വിവരങ്ങൾ കൃത്യമായി നൽകുക എന്നിവയാണ് തങ്ങൾ ചെയ്യുന്നത്. ......
കൊച്ചി: മാസപ്പടി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ കെ.എം. ......
ദോഹ: ആഡംബര ഡിസൈനുകളുടെയും അപൂർവ്വ രത്നശേഖരങ്ങളുടെയും ആഗോള സംഗമവേദിയായ ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്റെ (DJWE) 22-ാമത് പതിപ്പിന് വർണ്ണാഭമായ തുടക്കം. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ (DECC) നടന്ന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ശേഷം എക്സിബിഷന്റെ വിവിധ പവലിയനുകൾ സന്ദർശിച്ച പ്രധാനമന്ത്രി, ഖത്തറിലെയും അന്താരാഷ്ട്രതലത്തിലെയും പ്രമുഖ കമ്പനികൾ അണിനിരത്തിയ ആകർഷകമായ പ്രദർശന വസ്തുക്കൾ വീക്ഷിച്ചു. ......
ദോഹ: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (AIIB) 11-ാമത് വാർഷിക ഗവേണിംഗ് ബോർഡ് യോഗത്തിൽ ഖത്തറിന്റെ പ്രാദേശിക വികസന പങ്കാളിത്തത്തെയും അടിസ്ഥാന സൗകര്യ വികസനത്തിലെ പങ്കിനെയും പ്രകീർത്തിച്ച് ബാങ്ക് പ്രസിഡന്റ് മിസ് സൂ ജിയായി.AIIBയുടെ സ്ഥാപക അംഗങ്ങളിലൊന്നായ ഖത്തറിന്റെ ദേശീയ വികസന കാഴ്ചപ്പാട് 2030-ഉം (National Vision 2030) ബാങ്കിന്റെ ലക്ഷ്യങ്ങളും പരസ്പരം ഒത്തുപോകുന്നവയാണെന്ന് ബാങ്ക് അധ്യക്ഷ വ്യക്തമാക്കി. ഗതാഗതം, ജലവിഭവ മാനേജ്മെന്റ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കും.2030-ഓടെ ബാങ്കിന്റെ പ്രതിവർഷ ധനസഹായം 20 ബില്യൺ ഡോളറായി (ഏകദേശം 2,000 കോടി ഡോളർ) വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.ബാങ്ക് നൽകിയ വായ്പകളിൽ 71 ശതമാനവും കാലാവസ്ഥാ വ്യതിയാന പ്രതിരോധ പദ്ധതികൾക്കായാണ് ചെലവഴിച്ചത്. ......
ദോഹ: വിമാന, കപ്പൽ മാർഗ്ഗങ്ങളിലൂടെയുള്ള ചരക്കുകളുടെ (ആകാശ-സമുദ്ര ചരക്ക് ഇറക്കുമതി) അതിവേഗ പരിശോധനയിലും ക്ലിയറൻസിലും പശ്ചിമേഷ്യൻ മേഖലയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തർ. ലോകബാങ്കിന്റെ ഏറ്റവും പുതിയ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് (LPI 2.0) റിപ്പോർട്ടിലാണ് ഖത്തറിന്റെ ഈ ചരിത്ര നേട്ടം.നേരിട്ടുള്ള വിമാന-പോസ്റ്റൽ ഗതാഗത കണക്റ്റിവിറ്റിയുടെ കാര്യത്തിൽ മേഖലയിലെ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നായി ഖത്തർ ഇടംപിടിച്ചു.ചരക്കുകൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കിടക്കുന്ന സമയം (Dwell Time) കുറയ്ക്കാനും, പ്രവർത്തനച്ചെലവുകൾ ലാഭിക്കാനും ഈ നേട്ടം സഹായിക്കും.സാമ്പ്രദായിക സർവേകൾക്ക് പകരം പ്രായോഗിക പ്രവർത്തന ഡാറ്റകളെ (Operational Data) ആധാരമാക്കിയാണ് ലോകബാങ്ക് ഇത്തവണത്തെ സൂചിക തയ്യാറാക്കിയത്.
ആഗോള വ്യാപാര-ലോജിസ്റ്റിക്സ് ഹബ്ബെന്ന നിലയിൽ രാജ്യത്തിന്റെ പദവി കൂടുതൽ ദൃഢമാക്കാനും, അന്താരാഷ്ട്ര നിക്ഷേപകരെ ഖത്തറിലേക്ക് ആകർഷിക്കാനും ഈ പുരോഗതി വഴിതുറക്കുമെന്ന് നാഷണൽ പ്ലാനിംഗ് കൗൺസിൽ വ്യക്തമാക്കി. ......