സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 81,040 രൂപയായി.......
സ്പോട്സ് കിറ്റ് വിതരണം:- എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഫിനിക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്പോട്സ്കിറ്റുകൾ വിതരണം ചെയ്തു. കലുർ ലിറ്റിൽ ഫ്ളവർ യു.പി.സ്കുളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ടി.ജെ. ......

ദോഹ:അഗർവുഡിനെയും അതിന്റെ ഡെറിവേറ്റീവുകളെയും കുറിച്ച് ഇന്ത്യൻ എംബസി, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയം (MoDoNER), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണലുകൾ കൗൺസിൽ (IBPC) എന്നിവയുടെ സഹകരണത്തോടെ ദോഹയിൽ വാങ്ങുന്നവർ–വിൽക്കുന്നവർ സംഗമം സംഘടിപ്പിച്ചു.
ഇന്ത്യയിലും ഖത്തറിലുമായി 150-ഓളം പേർ പങ്കെടുത്ത സംഗമത്തിൽ, ഇന്ത്യയിൽ നിന്നുള്ള 46 കയറ്റുമതിക്കാരും ഖത്തറിലെ 35-ഓളം പെർഫ്യൂം ഇറക്കുമതിക്കാരും ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും പങ്കുചേർന്നു.
മുഖ്യപ്രഭാഷണം നടത്തിയ MoDoNER ജോയിന്റ് സെക്രട്ടറി ആങ്ഷുമാൻ ഡേ, വടക്കുകിഴക്കൻ മേഖലയിലെ അഗർവുഡ് വ്യവസായത്തിന്റെ സവിശേഷതകളും പ്രീമിയംഗുണനിലവാരവും സർക്കാരിന്റെ സുസ്ഥിര കൃഷിയും കയറ്റുമതി സുഗമമാക്കാനുള്ള സംരംഭങ്ങളും പ്രാമുഖ്യപ്പെടുത്തി. അസം, ത്രിപുര, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.അഗർവുഡ് ചിപ്സ്, എണ്ണകൾ, ധൂപവർഗ്ഗം, അത്തർ, സുഗന്ധവസ്തുക്കൾ, വെൽനസ് ഉൽപ്പന്നങ്ങൾ, അഗർവുഡ് ചായ തുടങ്ങിയവൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വ്യവസായം അവതരിപ്പിക്കുന്നതായി ചടങ്ങിൽ ചൂണ്ടിക്കാട്ടി.
2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 86,173 കിലോഗ്രാം (4.25 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള) അഗർവുഡ് കയറ്റുമതി നടത്തി. ......
ദോഹ: ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയിലെ വേനലവധിക്കു ശേഷമുള്ള ക്ലാസ്സുകൾ സെപ്റ്റംബർ- 12 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിലെ അധ്യയന വർഷ ത്തേക്കുള (2025- 2026) അഡ്മിഷൻ തുടരുന്നതായി അദ്ദേഹം അറിയിച്ചു. ......
ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ സിബിഎസ്ഇ ബഡ്ഡിംഗ് ഓതേഴ്സ് പ്രോഗ്രാം (CBSE Budding Authors Programme) മത്സരത്തിൽ തങ്ങളുടെ സൃഷ്ടിപരത, സാഹിത്യപ്രതിഭ, സൃഷ്ടിപരമായ ചിന്താശേഷി എന്നിവ പ്രകടിപ്പിച്ച് ദേശീയ തലത്തിൽ വിജയം നേടി.
ക്ലാസ് V മുതൽ XII വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചെറുകഥകളും സൃഷ്ടിപരമായ രചനകളും എഴുതിക്കൊണ്ട് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള വേദിയായി.
സിബിഎസ്ഇ സംഘടിപ്പിച്ച മത്സരത്തിൽ എം.ഇ.എസ്. ......
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് എക്സ്പ്രസ്സ്, എസ്ദാൻ മാൾ വുകൈർ സ്റ്റോറിൽ ഒൻപതാം വാർഷികം ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, മറ്റു മാനേജ്മെന്റങ്ങളും വാർഷികാഘോഷ വേളയിൽ പങ്കെടുത്തു.
ഒൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 9-ന് 9 റിയാലിന് നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിരുന്നു. ......
ദോഹ: ഡൽഹിയിൽ മുസ്ലിംലീഗിന്റെ ദേശീയ ആസ്ഥാനം തുറന്നതോടെ കൂടുതൽ കാര്യക്ഷമതയോടെ വടക്കേ ഇന്ത്യയിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുൽ ആബിദീൻ സഫാരി പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ വിദ്യാഭ്യാസ ശാക്തീകരണം അനിവാര്യമാണ്. ......
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ പാമ്പു കടിച്ചു. ചികിത്സ നൽകാതെ മന്ത്രവാദം നടത്തിയതോടെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു.......