തെക്കൻ കർണാടകത്തിൽ പലേടത്തും, പ്രത്യേകിച്ചും തീരദേശ ജില്ലകളിൽ, ജനങ്ങൾക്കിടയിൽ ശക്തമായ വർഗീയ വേർതിരിവ് പ്രകടമാണ്. ചിലയിടങ്ങളിൽ സ്ഥിതിഗതികൾ സ്ഫോടനാത്മകമാണ്. ......
കല്‍പ്പറ്റ: കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (ജെ.സി.എല്‍ 2025) മൂന്നാം സീസണ് നാളെ (സെപ്തംബര്‍ 12 വെള്ളിയാഴ്ച) തുടക്കമാവും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് വയനാട് മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് നടക്കുക. ......
ദോഹ: ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ട് ഖത്തറിനെ തിരെ ഇസ്രായേൽ അധിനിവേശ രാഷ്ട്രം നടത്തിയ വഞ്ചനാപരവും ഭീരുവുമായ ക്രിമിനൽ ആക്രമണത്തെ ഖത്തർ ശൂറ കൗൺസിൽ ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനമാണെന്നുംl ജനങ്ങളുടെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും കൗൺസിൽ പറഞ്ഞു. ക്രൂരമായ ഇസ്രായേലി ആക്രമണത്തിന്റെ ഫലമായി ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്വിയ) ഒരു അംഗം രക്തസാക്ഷിത്വം വരിച്ചതിൽ കൗൺസിൽ അനുശോചനം അറിയിച്ചു.
ഭീകരാക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നവും നിരന്തരവുമായ ലംഘനമാണെന്ന് ഷൂറ കൗൺസിൽ പറഞ്ഞു. ......
ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ തലാബത്ത് സേവനങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ഒരാഴ്ച അടച്ചുപൂട്ടൽ ഏർപ്പെടുത്തി.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ നിയമ നമ്പർ (8) ലെ ആർട്ടിക്കിൾ (7), (11) എന്നിവ കമ്പനി ലംഘിച്ചതായി കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
ആവർത്തിച്ചുള്ള ലംഘനങ്ങളും കമ്പനിക്കെതിരെ ഒന്നിലധികം തെളിവുള്ള പരാതികളും മൂലമാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ഉപഭോക്താക്കളെ വഞ്ചിക്കുകയും നിയമവിരുദ്ധമായി പണം നേടുകയും ചെയ്ത തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളുള്ള സാധനങ്ങൾ പ്രദർശിപ്പിക്കുകയോ വിവരിക്കുകയോ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. തലാബത്ത് സർവീസസ് കമ്പനി സേവനങ്ങൾ ഉറപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതും മറ്റൊരു ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിപണി മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും സേവന ദാതാക്കൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ......
ദോഹ: അണ്ടർ-23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ബ്രൂണെയെ 6-0ന് തകർത്തു. മലയാളി താരം വിപിൻ മോഹൻ ഹാട്രിക് ഗോൾ നേടി മത്സരത്തിലെ താരമായി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നേറ്റം ഉറപ്പിച്ചു. ......

കലകളുടേയും സംസ്കാരത്തിന്റേയും പൈതൃകഭൂമിയായ ഖത്തറിൽ 19 വർഷങ്ങൾക്ക്ശേഷം മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ഒരു കലാവിരുന്നുമായി എത്തുന്നു.
“ഹൃദയപൂർവ്വം മോഹൻലാൽ...”
കഴിഞ്ഞ 47 വർഷങ്ങളിലെ വെള്ളിത്തിരയിലെ വിസ്മയം ആഘോഷിക്കുന്ന കലാസന്ധ്യയ്ക്ക് ഒക്ടോബർ 16 വൈകുന്നേരം ദോഹയിലെ QNCC യിൽ അരങ്ങൊരുങ്ങുകയാണ്.
റെഡ് ആപ്പിൾ ഇവന്റ് മാനേജ്മെന്റിന്റെ ബാനറിൽ ഖത്തറിലെ പ്രമുഖ വ്യവസായികളും മോഹൻലാലിന്റെ അടുത്തസുഹൃത്തുക്കളുമായ ജോൺതോമസ്സും, മിബുജോസുമാണ് ഹൃദയപൂർവ്വം മോഹൽലാൽ അണിയിച്ചൊരുക്കുന്നത്.
സ്റ്റേജ്, ലൈവ് ഇവന്റ് പ്രൊഡക്ഷനുകളിൽ 25 വർഷത്തിലേറെ പരിചയമുള്ള എൻ വി അജിത് സംവിധാനം നിർവ്വഹിക്കുന്നു.
മഞ്ജുമനോജാണ് പ്രോഗ്രാം കൺവീനർ.
ക്യാമറയ്ക്ക് മുന്നിലെ തിരക്കുകൾക്കിടയിലും എന്നും അരങ്ങിനോട് ആഭിമുഖ്യം പുലർത്തുന്ന മോഹൻലാലിനൊപ്പം ഒരു വമ്പൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്. മികച്ചഗായകർ കൂടിയായ സിദ്ദിക്ക് , മനോജ് കെ ജയൻ എന്നിവർക്കൊപ്പം ലോക പ്രശസ്ത പരസ്യ സംവിധായകൻ പ്രകാശ് വർമ്മയും സ്റ്റേജിലെത്തുന്നു.
അരങ്ങിലെ മിന്നൽ പിണറുകളായ വിധുപ്രതാപ്, റിമിടോമി സഖ്യമാണ് ഗായകരിലെ പ്രമുഖർ.
ഒപ്പം മലയാള സംഗീതത്തിലെ പുതു പ്രതിഭകളായ ലിബിൻ സ്കറിയ, ശ്രീരാഗ് ഭരതൻ,നന്ദ ദേവൻ, ശ്രുതിശിവദാസ് എന്നിവരും പങ്കുചേരുന്നു.
സമീപകാല ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ റംസാൻ മുഹമ്മദിനെ കൂടാതെ മികച്ച നർത്തകിമാരായ ശ്രുതി ലക്ഷ്മി, ദിൽക്ഷ പ്രസന്നൻ ഒപ്പം പുതുമുഖ നായികമാരായ മോക്ഷ ഭാമ അരുൺ എന്നിവരും നൃത്തച്ചുവടുകളുമായി എത്തുന്നു. ......