രണ്ടാഴ്ച മുമ്പാണ് കണ്ണൂര്‍, കുറ്റൂര്‍ സ്വദേശിയായ അശ്വന്ത് ചന്ദ്രന് (24) എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ജുവിന് രാജുവിന്റെ ഹൃദയമാണ് ഇപ്പോള്‍ അശ്വന്തില്‍ മിടിക്കുന്നത്.
ചന്ദ്രശേഖരന്-റീന ദമ്പതികളുടെ മകനായ അശ്വന്ത് ഗുരുതരമായ ഹൃദരോഗവുമായിട്ടാണ് ജനിച്ചത്. ......
ദോഹ: കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സൈനിക അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി ഫോണിൽ ചർച്ച നടത്തി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾക്കിടയിലാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടായതെന്ന് ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ......
ദോഹ:ട്രാഫിക്നിയമലംഘനങ്ങൾക്കുള്ള പിഴകൾ സമയബന്ധിതമായി അടച്ചുതീർക്കണമെന്ന് ഓർമ്മിപ്പിച്ച് ഖത്തർ
ആഭ്യന്തര മന്ത്രാലയം. നിയമലംഘനം നടന്ന് 12 മാസം കഴിഞ്ഞിട്ടും പിഴയടക്കാത്ത പക്ഷം, വിഷയം പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയ്ക്ക് കൈമാറുമെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ......
കൊച്ചി : കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷന് ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, അയാട്ട കാര്‍ഗോ ഇന്‍ട്രൊഡക്ടറി പ്രോഗ്രാം,അയാട്ട എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ്,അയാട്ട പാസഞ്ചര്‍ ഗ്രൗണ്ട് സര്‍വീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി രാഷ്ട്രീയ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി. തനിക്കോ തൃണമൂൽ കോൺഗ്രസിനോ ശബ്ദമുയർത്തുന്നത് തടയാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, അതിന് തന്നെ നിശ്ശബ്ദയാക്കണമെങ്കിൽ ആദ്യം കൊല്ലേണ്ടിവരുമെന്നും മമത ബാനർജി പറഞ്ഞു. ......
ബെംഗളൂരു: 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് സ്കൂളിൽ അധ്യാപകർ ശാസിച്ചതിന് പിന്നാലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളുരുവിലാണ് സംഭവം. ......
ചെന്നൈ: സർക്കാർ സ്കൂളുകളും ക്ലാസ് മുറികളും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും അകറ്റിനിർത്താൻ തമിഴ്നാട് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും സ്വകാര്യ വ്യക്തികൾക്കും പ്രവേശനം അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ ഇനി മുതൽ സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിക്കൂ. ......
ദോഹ: സ്ത്രീജീവിതത്തിന്റെ അനുഭവങ്ങളും പ്രതിരോധങ്ങളും സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത മാനങ്ങളും സാഹിത്യത്തിലൂടെ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട് അടയാളം ഖത്തർ സംഘടിപ്പിക്കുന്ന 'The Wings Unclipped – എഴുത്തിലെ പെൺമുദ്രകൾ' എന്ന വായനാ-സംവാദ പരിപാടി ജൂലൈ 10-ന് വൈകിട്ട് 6.30-ന് ദോഹയിലെ ICC Mumbai Hall-ൽ നടക്കും.
സ്ത്രീ എഴുത്തുകാരുടെ കൃതികൾ സമൂഹത്തെയും രാഷ്ട്രീയത്തെയും വ്യക്തിജീവിതത്തെയും എങ്ങനെ പുതുവായനയ്ക്ക് വിധേയമാക്കുന്നുവെന്ന അന്വേഷണമാണ് പരിപാടിയുടെ പ്രമേയം. ലോകസാഹിത്യത്തിലും മലയാളസാഹിത്യത്തിലും ശ്രദ്ധേയമായ മൂന്ന് കൃതികളെ ആസ്പദമാക്കി സംവാദങ്ങൾ നടക്കും.
ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ അരുന്ധതി റോയിയുടെ Mother Mary Comes to Me എന്ന കൃതിയെക്കുറിച്ച് ഷീന ഹിഷാം അവതരണം നടത്തും. ......
ചെങ്ങന്നൂർ: എം.സി റോഡിൽ സ്വകാര്യ ബസിന്റെ സ്പ്രിംഗ് ഒടിഞ്ഞ് റോഡിന് നടുവിൽ കിടന്നതിനെ തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടു. വ്യാഴാഴ്ച
വൈകിട്ട് എംസി റോഡിൽ ചെങ്ങന്നൂരിലെ പ്രധാന കവലകളിലൊന്നായ ബഥേൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ചെങ്ങന്നൂരിൽ നിന്നും പരുമലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ജംഗ്ഷന് സമീപം എത്തിയപ്പോൾ പെട്ടെന്ന് ബസിന്റെ സ്പ്രിംഗ് ലീഫ് ഒടിയുകയായിരുന്നു. ......