ന്യൂഡൽഹി: ഒരു പ്രതി എംഎൽഎ ആണെന്ന ഒറ്റക്കാരണത്താൽ ക്രിമിനൽ കേസുകളിൽ പ്രത്യേക വിചാരണ നടത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹരിയാന എംഎൽഎ മമ്മൻ ഖാനെതിരെ പ്രത്യേക വിചാരണ നടത്താനുള്ള നിർദേശം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി. ......
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് സൂചന. പാർട്ടി നേതാക്കൾക്കെതിരെ വി പി ശരത് പറഞ്ഞ ശബ്ദസന്ദേശം സിപിഎമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ......
നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജുവിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും. കൊച്ചി ലിസി ആശുപത്രിയിൽ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി. വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് പതിനെട്ടുകാരനായ ബിൽജിത്തിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തത്.
ഇന്നു പുലർച്ചെ ഒന്നരയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ......
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. 2023 മേയിൽ വംശീയകലാപം തുടങ്ങിയതിന് ശേഷം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരുന്നില്ല.......
വീടിനുമുന്നിൽ അപരിചിതരായ യുവാവും യുവതിയും കാർ പാർക്ക് ചെയ്ത് അതിനുള്ളിൽ പറയാൻ പറ്റാത്ത പ്രവർത്തികൾ ചെയ്തു എന്നാരോപിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താൻ ഭാര്യയുമൊപ്പം ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതോടെ കാർ റോഡരുകിൽ പാർക്ക് ചെയ്യുകയാണുണ്ടായതെന്ന് വെളിപ്പെടുത്തി കാറിലുണ്ടായിരുന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തെന്ന് സ്പീക്കറെ അറിയിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് രാഹുലിനെ പാർട്ടി പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയത്. ......
പലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാട് തിരുത്തി ഇന്ത്യ. പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ......
നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കി അധികാരമേൽക്കും. നേപ്പാൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണ് 73കാരിയായ സുശീല കാർക്കി.......
കൊച്ചി : രാജ്യാന്തര തലത്തിലുള്ള ഗ്ലോബൽ കേപബിലിറ്റി സെന്റര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഈ വര്‍ഷം തന്നെ സംസ്ഥാനം ജിസിസി നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള ഐടിയും ഇ റ്റി ജിസിസി വേള്‍ഡ് ഡോക് കോമും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ മേധാവികളുമായി നടത്തിയ റൗണ്ട് ടേബിള്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ജിസിസി തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഇളവുകള്‍ നല്‍കും. ......
കൊച്ചി : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) ബ്രസല്സിലുള്ള ഐക്യ രാഷ്ട്രസഭ സര്‍വകലാശാലയുടെ ഗവേഷണ സ്ഥാപനമായ UNU-CRIS ഉം തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി താല്പര്യപത്രത്തില് (Letter of Intent) ഒപ്പുവച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ഗവേഷണം, നയ പിന്തുണ, അനുഭവപരിചയാധിഷ്ഠിത പഠനം എന്നിവയില്‍ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം. ......