ന്യൂഡൽഹി: കേരളത്തിൽ പുതിയ വോട്ടറായി പേര് ചേർക്കാൻ ഇനി ഡിക്ലറേഷൻ ഫോം നൽകേണ്ടതില്ല. എസ്ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ പുതിയ വോട്ടർ അപേക്ഷകളിൽനിന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അധിക ഫോം ഒഴിവാക്കിയത്. ......
ദോഹ: ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 10 ശതകോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളെക്കുറിച്ചും ഉഭയകക്ഷി നിക്ഷേപ കരാറിന് അന്തിമരൂപം നൽകുന്നതിനെക്കുറിച്ചും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയുമായി കൂടിക്കാഴ്ച നടത്തി. ദോഹയിൽ നടക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (AIIB) 11-ാമത് വാർഷിക യോഗത്തിനിടെയായിരുന്നു ഈ സുപ്രധാന ചർച്ച.
ഇന്ത്യയുടെ യു.പി.ഐ (UPI) ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾ ഖത്തറിലുടനീളം വ്യാപിപ്പിക്കുന്നതും, ഇന്ത്യയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായുള്ള (NIIF) ഖത്തറിന്റെ സഹകരണവും യോഗത്തിൽ വിഷയമായി. ......
ദോഹ: ഖത്തറിലെ സംഗീതപ്രേമികൾ കാത്തിരിക്കുന്ന 'ഹൃദയരാഗങ്ങൾ' സീസൺ 9 ഒക്ടോബർ 22-ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) വെച്ച് നടക്കും.
ചന്ദ്രകല ആർട്സിനൊപ്പം അലീഷാൻ റെസ്റ്റോറന്റ്, ഇവന്റ് കോഓർഡിനേറ്റർമാരായ കാറ്റലിസ്റ്റ്, ക്യൂബ് എന്നിവർ കൈകോർക്കുന്ന ഈ സംഗീതവിരുന്നിൽ മലയാളത്തിലെ പ്രശസ്ത ഗാനരചയിതാക്കളായ കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ എന്നിവരുടെ ഗാനങ്ങൾ
ശ്രദ്ധേയരായ പിന്നണി ഗായകർ മധു ബാലകൃഷ്ണൻ, ബിജു നാരായൺ, സുദീപ് കുമാർ, നിഷാദ്, ചിത്ര അരുൺ, നിത്യാ മാമ്മൻ
ഹൃദയരാഗങ്ങൾ സീസൺ 9-ന്റെ ഔദ്യോഗിക പോസ്റ്റർ ഒലിവ് സുനോ റേഡിയോ നെറ്റ്വർക്ക് ഡയറക്ടർ സതീഷ് പിള്ള, മാനേജിംഗ് ഡയറക്ടറും കോ-ഫൗണ്ടറുമായ അമീർ അലി, പ്രോഗ്രാം ഹെഡ് അപ്പുണ്ണി, ഇവന്റിന്റെ അസോസിയേറ്റ് സ്പോൺസറായ അലീഷാൻ റെസ്റ്റോറന്റ് സി.ഇ.ഒ. ......
ദോഹ: ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും കൃത്യമായ വ്യായാമത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും ആവശ്യകതയും ഉയര്‍ത്തിക്കാട്ടി റോക്ക പവര്‍ ജിം വേള്‍ഡ് ഹാര്‍ട്ട് ഡേ വിവിധ ബോധവത്കരണ പരിപാടികളോടെ ആചരിച്ചു.
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ തടയുന്നതില്‍ സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് അംഗങ്ങളെയും പൊതുസമൂഹത്തെയും ബോധവത്കരിക്കുന്നതിനായി വിവിധ ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളും പ്രായോഗിക പരിശീലനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
റോക്ക പവര്‍ ജിമ്മിലെ ട്രെയിനര്‍മാരായ അറഫാത്ത്, ലൂയി, അനീസ്, ലുഖ്മാന്, നദ, എമിലി, ഫസീല, നമാര എന്നിവര്‍ വിവിധ ഹൃദയാരോഗ്യ കേന്ദ്രീകൃത വ്യായാമങ്ങളുടെയും ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനം നടത്തി. കൃത്യമായ രീതിയില്‍ ആസൂത്രണം ചെയ്ത സ്ഥിരമായ വ്യായാമം ഹൃദയാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് അവര്‍ വിശദീകരിച്ചു.
വ്യായാമം ഇടയ്ക്കിടെ മാത്രം ചെയ്യുന്നതിനു പകരം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയും ട്രെയിനര്‍മാര്‍ ചൂണ്ടിക്കാട്ടി. ......
ദോഹ: മുൻ ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗവും ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ്റെ പിതാവുമായ ശ്രീ.എ.വി.രവീന്ദ്രനെ ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു.
ഇൻകാസ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഷമീർ മട്ടന്നൂർ അദ്ദേഹത്തിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് സമ്മാനിച്ചു. ചടങ്ങിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതാക്കളായ സുരേഷ് കരിയാട്, അഹദ് മുബാറക്, സുബൈർ ആറളം, ശ്രീരാജ് എം.പി, സഞ്ജയ് രവീന്ദ്രൻ, ജില്ലാ കമ്മിറ്റി നേതാക്കളായ പ്രശോഭ് നമ്പ്യാർ, അഭിഷേക് മാവിലായി, ജംനാസ് മാലൂർ, സുനിൽ, ആസിഫ്, മുഹമ്മദ് എടയന്നൂർ, സുലൈമാൻ, റിജീഷ്, ജാബിർ, സിതിൻ, റാസിക്, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും ചിറക്കൽ പഞ്ചായത്തിലെ മുൻ ജനപ്രതിനിധിയെന്ന നിലയിലുള്ള സേവനങ്ങളും പരിഗണിച്ചാണ് എ.വി. ......
കോഴഞ്ചേരി: മാരാമണ്ണിലെ റിസോർട്ടിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ജിത്തു നടത്തിയ ആക്രമണം കരുതിക്കൂട്ടിയുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ......
ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ പരിപാടി സംഘടിപ്പിക്കണമെന്ന ശശി തരൂർ എം.പിയുടെ നിർദ്ദേശത്തിന്മേൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ കൗതുകകരമായ പരാമർശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. പരിപാടി സംഘടിപ്പിച്ചാൽ തരൂർ നേരിട്ടെത്തുമോ അതോ എക്സിലോ (ട്വിറ്റർ) പത്രലേഖനങ്ങളിലോ മാത്രമാണോ കാണുകയെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഖാർഗെയുടെ മറുപടി. ......
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിനിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയാൻ മാറ്റി.
ഹർജിക്കാരന്റെ അഭിഭാഷകൻ വി. സേതുനാഥ്, അഡ്വക്കേറ്റ് ജനറൽ കെ. ......
ന്യൂഡൽഹി: ഫലപ്രദമായി പ്രതിരോധം തീർക്കുന്നതിനായി, പ്രോസിക്യൂഷൻ ഏജൻസിയുടെ പക്കലുള്ള രേഖകൾ—അന്വേഷണത്തിനിടയിൽ പിടിച്ചെടുത്തെങ്കിലും പ്രോസിക്യൂഷൻ ആശ്രയിക്കാത്ത വസ്തുക്കൾ ഉൾപ്പെടെ—പ്രാപ്തമാക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നിരുന്നാലും, അത്തരം രേഖകൾ ആവശ്യപ്പെടാവുന്ന ഘട്ടം അവയുടെ സ്വഭാവത്തെയും പ്രസക്തിയെയും ആശ്രയിച്ചിരിക്കും.
ജസ്റ്റിസ് ജെ.ബി. ......