ഭാരതത്തിൻ്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സേവാ പാക്ഷികമായി ആചരിക്കുന്നു. സേവാ പാക്ഷികത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് എറണാകുളം സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പോഷകാഹാര വിതരണം നടത്തി. ......
കെ എ ബാഹുലേയനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് ശേഷം 4 മണിക്ക് എകെജി സെൻ്ററിലാണ് കൂടിക്കാഴ്ച. ഗുരുദേവ ദർശനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സിപിഐഎമ്മിൽ നിന്ന് ലഭിച്ചാൽ സഹകരിക്കുമെന്ന് കെ എ ബാഹുലേയൻ പറഞ്ഞു. ......
ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുകയാണെന്ന് ഗവേഷകൻ. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ സ്റ്റീഫൻ ഡികെർബിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ......
ഉത്തര കൊറിയയിൽ ഐസ്ക്രീം, ഹാംബർഗർ, കരോക്കെ തുടങ്ങിയ വാക്കുകൾ നിരോധിച്ചെന്ന് റിപ്പോർട്ട്. സാംസ്കാരികമായ അധിനിവേശം ആരോപിച്ചാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഇവ ഉൾപ്പെടെ നിരവധി വാക്കുകൾ നിരോധിച്ചിരിക്കുന്നത്. ......
അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സാ മാർഗരേഖ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സംസ്ഥാനത്ത് രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളുള്ള സാങ്കേതിക മാർഗരേഖ നിലവിലുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരം അപൂർവ്വരോഗമാണെന്ന് പറഞ്ഞ മന്ത്രി, എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. ......
കൊച്ചി: ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗ് സൊലൂഷൻ സ്ഥാപനമായ പിയേഴ്സനും, പിയേഴ്സൺ ബിസിനസ് യൂണിറ്റായ പിയേഴ്സൻ വ്യൂവും, ലോകത്തിലെ നമ്പർ 1 എ.ഐ. സി.ആർ.എം. ......
കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
* സെപ്തംബർ 20 മുതൽ 23 വരെ നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പ്രദർശനം.
* 230 സ്റ്റാളുകൾ; സംസ്ഥാനത്തിന് പുറത്തും നിന്നും മെഷിനറി നിർമാതാക്കൾ പങ്കെടുക്കും.
* തത്സമയ യന്ത്ര ഡെമോകളിലൂടെ നൂതന സാങ്കേതിക വിദ്യകൾ മനസിലാക്കാൻ അവസരം.
കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7ാമത് മെഷിനറി എക്സ്പോ ശനിയാഴ്ച്ച ആരംഭിക്കും. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് ഈ മാസം 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന എക്സ്പോ നടക്കുന്നത്. ......
നരിയാപുരം തുണ്ടത്തിൽ വടക്കേതിൽ മോഹനൻ മകൻ ഷാനു (27) ആണ് പമ്പുക്കുഴി പാറമടയിൽ കുടുങ്ങിയത്.
പുതുതായി ചുമതലയറ്റ് ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ഫയർ ഫോഴ്സ് പുതുതായി ആരംഭിച്ച മൗണ്ടൻ റെസ്ക്യൂ ടീം സ്ഥലത്തെത്തി ചെങ്കുത്തായ പാറമടയുടെ വശത്തു നിന്നും ഷാനുവിനെ റെസ്ക്യൂ റോപ്പ് ഉൾപ്പെടെ ഉപകരണങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമാകാന്ത്, രഞ്ജിത്ത്, ഷൈജു എന്നിവർ റോപ്പിൽ താഴേക്ക് ഇറങ്ങിച്ചെന്ന് ഷാനുവിനെ റോപ്പിൽ ബന്ധിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. മുകളിൽ നിന്നും ഏകദേശം 30 അടിയോളം താഴേക്ക് ഇറങ്ങിയ ഷാനു ചവിട്ടി നിൽക്കാൻ പറ്റുന്ന ഭാഗത്ത് പിടിച്ചു നിൽക്കുകയായിരുന്നു. ......
കൊച്ചി: ഫെസ്റ്റിവൽ അലവൻസ് വിതരണത്തിൽ മുതിർന്ന പത്രപ്രവർത്തകരെ ഒഴിവാക്കിയ വിവേചനപരമായ സർക്കാർ നടപടിയിൽ സീനിയർ ജേർണലിസ്റ്റ് യൂനിയൻ എറണാകുളം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. പത്രവ്യവസായ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച് പങ്കാളിത്വ പെൻഷൻ സ്വീകരിച്ചുവരുന്നവർക്ക് 2022ന് ശേഷം ഇക്കൊല്ലത്തെ ഓണത്തിനാണ് സർക്കാർ ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചത്. ......