ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചവരും നയിക്കുന്നവരുമായ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റസ് അസോസിയേഷന്റെ (എറ) കേരള ചാപ്ടറിന്റെ ഉദ്ഘാടനം മുൻ പാർലമെന്റ് അംഗം ഡോ. സെബാസ്റ്റ്യൻ പോൾ നിര്‍വഹിച്ചു.പല രാജ്യങ്ങളിലായി നിലവിൽ പ്രവാസികളായ എറണാകുളം ജില്ലാ നിവാസികളേയും തിരിച്ചു വന്നവരേയും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്നതാണ് എറ എന്ന സംഘടനയുടെ പ്രഥമമായ ഉദ്ദേശം. ......
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു മടങ്ങിയ ഓർക്കസ്ട്രാ ടീമിൽ പെട്ട യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയും ഓർക്കസ്ട്രാ ടീമിലെ ഡ്രമ്മറുമായ രതീഷ് (കിച്ചു, 35) തിരുവനന്തപുരം സ്വദേശിയും ഗിറ്റാറിസ്റ്റുമായ ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്. ......
രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് മോഹന്‍ലാലിന്. 2023 ലെ പുരസ്കാരത്തിനാണ് താരം അര്‍ഹനായത്.......
കൊച്ചി: മെഷീനറി എക്സ്പോ വിപുലപ്പെടുന്നത് വ്യവസായം വിപുലീകരിക്കപ്പെടുന്നു, ആധുനികവത്കരിക്കപ്പെടുന്നു എന്നതിൻ്റെ തെളിവാണെന്ന് വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ്. വ്യവസായ വികസനത്തിന് അനുസൃതമായ പുതുമെഷീനറികൾ ആവശ്യമാണ്. ......
കൊച്ചി : പ്രവര്‍ത്തനം തുടങ്ങി 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടര്‍ മെട്രോ ചരിത്രനേട്ടം കുറിച്ചു. ഒരു ചെറിയ ലൈറ്റ് ട്രന്‍സ്പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂര്‍വ്വാണ്. ......
കൊച്ചി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഹൈബി ഈഡന് എംപി. വോട്ടു ചോരിക്കെതിരായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യവ്യാപക കാമ്പയിന്റെ ഭാഗമായി എഐസിസി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണം ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍പട്ടികയില്‍ നടന്ന ക്രമക്കേടുകളെയും വീഴ്ചയെയും, വോട്ടിംഗ് ശതമാനത്തിലുള്ള കൃത്രിമത്വം അടക്കം പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയിയിരുന്നു. ......
ആലപ്പുഴ :ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. അംഗീകാരം കരസ്ഥമാക്കിയ രാജ്യത്തെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട്. ......
കൊച്ചി:നടപടി സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പരമ്പരാഗത മത്സ്യബന്ധനരീതികൾ ഉപയോഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ) ആഗോള ഇക്കോലേബലിംഗ് ടാഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം.
കുറഞ്ഞ പാരിസ്ഥിതിക ആഘാതവും സുസ്ഥിരവുമായ ലക്ഷദ്വീപിലെ പോൾ-ആന്റ്-ലൈൻ ഉപയോഗിച്ച് പിടിക്കുന്ന ചൂരക്ക് അന്താരാഷ്ട്ര രംഗത്തെ അംഗീകൃത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
ലക്ഷദ്വീപ് മത്സ്യമേഖലയുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ നടത്തിയ ഉന്നതതല കൂടിയാലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രോൽപന്നങ്ങൾ സുസ്ഥിര രീതികകളിലൂടെ ലഭിച്ചതാണെന്ന് ഉറപ്പാക്കുന്നതാണ് ഇക്കോലേബലിംഗ് മുദ്രകൾ. ......
ചെങ്ങന്നൂർ: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദ് ചെയ്യുക, ടെറ്റ് - അധ്യാപകരെ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ഭിന്നശേഷി നിയമനത്തിന് ചട്ടപ്രകാരം തസ്തിക മാറ്റി വെച്ചാൽ മറ്റ് നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, പൊതുവിദ്യാഭ്യാസമേഖലയിലെ ഏകീകരണ നടപടികൾ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് കെ എസ് റ്റി എ ചെങ്ങന്നൂർ സബ്ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കേന്ദ്രീകരിച്ച് അധ്യാപകധർണ്ണ സംഘടിപ്പിച്ചു. കെ എസ് റ്റി എ സംസ്ഥാന കമ്മറ്റിയംഗം എസ് സത്യജ്യോതി ധർണ്ണ ഉദ്ഘാടനം ചെയ്തു. ......
പുത്തൻകാവ്. മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ മികവുകളുടെ പ്രദർശനം നടത്തപ്പെട്ടു.......