- കോണ്‍ഗ്രസിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് ഡിസിസി പ്രസിഡന്റ്
- ആരോപണത്തിന് പിന്നില്‍ സിപിഎമ്മിലെ അധികാര രാഷ്ട്രീയ തര്‍ക്കം.
കൊച്ചി: ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ഷൈന്‍ ടീച്ചറുടെ പ്രസ്താവന എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജനപ്രതിനിധി ആയതുകൊണ്ട് മാത്രം പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വ്വം ഈ വിഷയത്തിലേക്ക് വലിച്ചിഴക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ......

കൊച്ചി, 2025 സെപ്റ്റംബർ 19: എംഎസ്സി എൽസ 3 കപ്പൽച്ചേതത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് ശക്തവും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ ക്ലെയിം നടപടിക്രമങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള സർക്കാരിനോട് മത്സ്യത്തൊഴിലാളികൾ, കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ (കെഎസ്എംടിഎഫ്), ഗ്രീൻപീസ് ഇന്ത്യ എന്നിവ ഇന്നലെ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇതിനകം തന്നെ ദുരന്തത്തെത്തുടർന്ന് പ്രതിസന്ധിയിലായ തീരദേശ കുടുംബങ്ങളെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ നിന്ന് കൂടി ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും സംഘടനാ പ്രതിനിധികൾ പങ്കുവെച്ചു.
തിരുവനന്തപുരത്തെ പുല്ലുവിളയിൽ മത്സ്യബന്ധനം കൊണ്ട് ഉപജീവനം നയിക്കുന്ന വിഭാഗങ്ങളിലുണ്ടായ ദുരന്തത്തിന്റെ ഗുരുതരമായ പ്രത്യാഘാതം വെളിപ്പെടുത്തുന്ന റിപ്പോർട്ടായ "തകർന്ന ഭാവി; എംഎസ്സി എൽസ 3 ദുരന്തത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ” എന്ന റിപ്പോർട്ട് പുറത്തിറക്കിയ സാഹചര്യത്തിൽ ഈ ആവശ്യം കൂടുതൽ ശക്തമായിട്ടുണ്ട്. ......
നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പച്ചക്കള്ളം പറയുന്നു എന്ന പരാമർശത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചത്. ......
ഹൈകോടതിയുടെ കർശന ഉപാധികളോടെയാകും ടോൾ പിരിക്കാൻ അനുമതി നൽകുക. ടോൾ നിരക്ക് വർധിപ്പിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.......
കൊച്ചി: സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മകുശലതയും പിതാവിന്റെ മുഖമുദ്രയായിരുന്നു. കേരളത്തിലെ മൂന്ന് രൂപതകളിലെ നിസ്വാര്‍ത്ഥമായ ഇടയധര്‍മ്മത്തിലൂടെയും ഭാരത കത്തോലിക്കാ മെത്രാന് സംഘത്തിന് ആറ് വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോള സഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും പിതാവ് സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു. ......
പൊലീസിന്റെ ഇടികൊണ്ട് മരിക്കാൻ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. മന്ത്രിയെന്ന് വിളിക്കാമെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. ലഹരിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ നടത്തം ഉദ്ഘാടനം ചെയ്യവേയാണ് ടി പത്മനാഭൻ ഇക്കാര്യം പറഞ്ഞത്. ......
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനെതിരായി നടത്തിയ രണ്ടാമത്തെ പത്രസമ്മേളനത്തിലും തന്റെ ആരോപണം സ്ഥാപിക്കാനുള്ള ഉദാഹരണം എടുത്തുകാട്ടുന്നത് കർണാടകത്തിൽ നിന്നാണ്. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് കർണാടകം. ......
സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും മദ്യവും ഗർഭനിരോധന ഉറകളും കണ്ടെത്തി. ഗുജറാത്തിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അധികൃതർ ഞെട്ടിപ്പോയത്. സിഗരറ്റ് പാക്കറ്റുകൾ, വേപ്പ്സുകൾ, മദ്യം, കോണ്ടം, ബ്ലേഡുകൾ എന്നിവയും വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അഹമ്മദാബാദിലെ സെവൺത്ത് ഡേ അഡ്വെന്റിസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ......
ദുബൈ: യു എ ഇയിലെ മലയാളി സംരംഭകന് ജമാദ് ഉസ്മാന് 'ഫ്രീസോണ്‍ മാന്‍' അംഗീകാരം നല്കി. 2017ല്‍ മൂന്ന് അംഗങ്ങളുമായി ആരംഭിച്ച എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപിച്ച ജമാദ് ഉസ്മാന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയെ യു എ ഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് കണ്‍സള്‍ട്ടന്‍സിയാക്കി മാറ്റി. ......