കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിൽ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങളല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വലതുപക്ഷ ശക്തികൾ സ്ത്രീകൾക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾ ആധുനിക സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ലെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ......
ബെംഗളൂരു ഹൗസിംഗ് കോംപ്ലക്സ് അഴിമതി കേസിലാണ് മുൻ മുഖ്യമന്ത്രിക്കും കുടുംബത്തിനും ക്ലീൻചിറ്റ് നൽകിയത്. ഹൗസിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കരാർ നൽകിയതിന് 12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. ......
കോട്ടയം: ഓൺലൈൻ തട്ടിപ്പുകാർ ഏറ്റവും എളുപ്പത്തിൽ ഇരകളെ കണ്ടെത്തുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്നു കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐ ഷൈൻ കുമാർ കെ സി പറഞ്ഞു. വിവിധ തരത്തിലുള്ള സൈബർ ഭീഷണികളെക്കുറിച്ചും തട്ടിപ്പുകാരിൽ നിന്ന് സംരക്ഷണം നേടുന്നതിനുള്ള വഴികളെക്കുറിച്ചും പൗരന്മാരെ ബോധവൽക്കരിക്കാനായി ബജാജ് ഫിനാൻസ് ലിമിറ്റഡ് കോട്ടയത്ത് സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്സി)യും ബജാജ് ഫിൻസെർവിൻ്റെ ഭാഗമായതുമായ ബജാജ് ഫിനാൻസ് ലിമിറ്റഡ് (ബിഎഫ്എൽ) 100 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ പരിപാടിയുടെ ഭാഗമാണ് കോട്ടയത്ത് നടന്ന ബോധവൽക്കരണ പരിപാടി.
"കേരളത്തിൽ 2024 ൽ മാത്രം 875 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മാത്രമാണിത്,'' ഷൈൻ ചൂണ്ടിക്കാട്ടി. ......
യു.ഡി.എഫ് എം.എല്‍.എമാരായ സനീഷ് കുമാര്‍ ജോസഫും എ.കെ.എം അഷറഫും ചൊവ്വാഴ്ച മുതല്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. കുന്നംകുളത്തെ പൊലീസ് അതിക്രമത്തില്‍ പ്രതികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. ......
തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ കൗൺസിലർ ബി. രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി.......

2023 ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയ്യതി വൈകുന്നേരം 4 മണിക്ക് മഞ്ചേരി തുറയ്ക്കൽ ബൈപ്പാസിലുള്ള ബ്ലൂ ഡാർട്ട് കൊറിയർ സർവ്വിസ് വഴി ആന്റമാൻ നിക്കോബാർ ദ്വീപിൽ നിന്നും പാഴ്സൽ ആയി മഞ്ചേരിയിലേക്ക് എത്തിച്ച് മഞ്ചേരി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായി ബ്ലൂ ഡാർട്ട് കൊറിയർ സർവീസിൽ നിന്നും അരക്കിലോഗ്രാം വരുന്ന മാരക മയക്കുമരുന്നായ സിന്തറ്റിക് ഡ്രഗ് മെത്താംഫിറ്റമിൻ ഏറ്റുവാങ്ങി കാറിൽ കയറുന്നതിനിടയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖും പാർട്ടിയും പിടികൂടി കേസ് എടുത്ത് മഞ്ചേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ റെജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കടത്തു കേസിലെ ഒന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പഴങ്കര കുഴിയിൽ വീട്ടിൽ ചന്തു മകൻ നിഷാന്ത്. 25 വയസ്സ്, രണ്ടാം പ്രതി ഏറനാട് താലുക്കിൽ മലപ്പുറം അംശം ഡൗൺ ഹിൽ ദേശത്ത് പുതുശ്ശേരി വീട്ടിൽ അബ്ദുൾ അസീസ് മകൻ റിയാസ് 33 വയസ്സ്, മൂന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പട്ടർക്കടവ് ദേശം മൂന്നു ക്കാരൻ വീട്ടിൽ മുസ്തഫ മകൻ സിറാജുദീൻ 30 വയസ്സ് എന്നീ മൂന്നു പ്രതികളെ 1985 ലെ NDPS Act u/s 22(c) and 29 വകുപ്പു പ്രകാരം കുറ്റക്കാരെന്നു കണ്ടെത്തി ബഹു: മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ടി.ജി. വർഗ്ഗീസ് പതിനഞ്ചു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും ഇന്ന് 18.9.2025 തിയ്യതി വ്യാഴം ശിക്ഷവിധിച്ചു....പ്രതികൾ പിഴ അടവാക്കാത്ത പക്ഷം പതിനഞ്ച് വർഷത്തിനു പുറമെ ഒരു വർഷംകൂടി കഠിന തടവ് ശിക്ഷ അനുഭവിക്കേണ്ടതാണെന്ന് കോടതി ഉത്തരവായി. ......
കൊച്ചി:കേരളത്തിലെ ആദ്യ സന്യാസിനിയും കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ
ദൈവദാസി മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിൻ്റെ ഒരുക്കങ്ങൾക്കായി സംഘാടകസമിതി രൂപീകരിച്ചു.വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ ചേർന്നയോഗം
വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
നവംബർ എട്ടിന് വല്ലാർപാടം ബസിലിക്കയിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്.മലേഷ്യ പെനാഗ് രൂപത മെത്രാൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിൻ്റെ മുഖ്യകാർമികത്വത്തിലുള്ള ആഘോഷമായ സമൂഹബലി മധ്യേയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.വരാപ്പുഴ അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും സിടിസി സഭാംഗങ്ങളും അടങ്ങുന്ന സംഘാടകസമിതിയുടെ രക്ഷാധികാരി ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലും സഹ രക്ഷാധികാരി സഹായമെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കലുമാണ്.
ഒസിഡി മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ സുപീരിയർ
ഫാ.അഗസ്റ്റിൻ മുള്ളൂർ ഒസിഡി
ചെയർ പേഴ്സണും സിടിസി മദർ ജനറൽ സിസ്റ്റർ ഷാഹില സിടി സി, വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ. ......