കൊച്ചി : ആരോഗ്യ രംഗത്തെ വിവരങ്ങൾ സാധാരണ ജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്നത്, മാധ്യമങ്ങളിലൂടെയാണെന്നും, പൊതുജനങ്ങൾക്കും, വൈദ്യശാസ്ത്ര സമൂഹത്തിനും ഇടയിലുള്ള അന്തരം നികത്തുന്നത്, ഹെൽത്ത് ജേർണലിസമാണെന്നും, ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ. ......
ആലപ്പുഴ: കയർ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലയിലെ വിദഗ്ദരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച കയർ കോർപ്പറേഷൻ അങ്കണത്തിൽ കയർ കോൺക്ലേവ് സംഘടിപ്പിക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ......

കൊച്ചി : ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന 'സമുദ്ര സേ സമൃദ്ധി' ചടങ്ങിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 34,200 കോടിയിലധികം രൂപയുടെ വിവിധ സമുദ്രമേഖലാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഇത് ഇന്ത്യയുടെ ബ്ലൂ സമ്പദ്വ്യവസ്ഥ (blue economy) വളർച്ചയുടെ പുതിയ യുഗം കുറിക്കുന്നതുകുടിയാണ്.
ഇതിന്റെ ഭാഗമായി ഭാഗമായി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് (MoPSW) കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (സി.എസ്.എൽ), ഇന്ത്യയുടെ കപ്പൽ നിർമ്മാണ, സമുദ്ര ഗതാഗത ശേഷികൾ ത്വരിതപ്പെടുത്തുന്നതിനായി ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെച്ചു.
സി.എസ്.എൽ–എച്ച്.ഡി കെ.എസ്.ഒ.ഇ ധാരണാപത്രം: ആഗോള സഹകരണം ശക്തിപ്പെടുത്തുന്നു
ദക്ഷിണ കൊറിയയിൽ നിന്നുള്ള ലോകത്തിലെ മുൻനിര ഷിപ്പ്യാർഡുകളിലൊന്നായ എച്ച്.ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് & ഓഫ്ഷോർ എഞ്ചിനീയറിംഗുമായി (HD KSOE) സി.എസ്.എൽ ധാരണയിലായി.
ഈ ധാരണാപത്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
അത്യാധുനിക കപ്പൽ നിർമ്മാണ സഹകരണം – എച്ച്.ഡി കെ.എസ്.ഒ.ഇ-യുടെ നൂതന സാങ്കേതികവിദ്യയും സി.എസ്.എല്ലിന്റെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നു.
ഉത്പാദനക്ഷമതയും നൂതനാശയങ്ങളും – ആഗോളതലത്തിലെ മികച്ച പ്രവർത്തനങ്ങളെ ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭവുമായി സംയോജിപ്പിക്കുന്നു.
മാരിടൈം ഇന്ത്യ വിഷൻ 2030, അമൃത് കാൽ വിഷൻ 2047 – ആഗോള കപ്പൽ നിർമ്മാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് ശക്തിപ്പെടുത്തുന്നു.
ഈ സഹകരണം ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക കപ്പലുകൾ വികസിപ്പിക്കാനും സി.എസ്.എല്ലിനെ പ്രാപ്തമാകും.
സി.എസ്.എൽ–തമിഴ്നാട് പങ്കാളിത്തം: ആഭ്യന്തര കപ്പൽ നിർമ്മാണ അവസരങ്ങൾ വികസിപ്പിക്കും
തമിഴ്നാട്ടിൽ കപ്പൽ നിർമ്മാണത്തിനും അനുബന്ധ വ്യവസായങ്ങൾക്കുമുള്ള അവസരങ്ങൾ കണ്ടെത്താനും വികസിപ്പിക്കാനുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ 'ഗൈഡൻസു'മായി (Guidance) സി.എസ്.എൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ......
മുഖ്യമന്ത്രി പിണറായി വിജയന് ഭക്തനാണെന്ന് ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിന് ശേഷം വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു. പിണറായി വിജയൻ തന്നെ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ......
കൊച്ചി : സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവം 2025-ന് വൈറ്റില ടോക്ക്എച്ച് പബ്ലിക് സ്കൂളിൽ തിരി തെളിഞ്ഞു.രാവിലെ വിദ്യാർഥികൾ അവതരിപ്പിച്ച രംഗപൂജയ്ക്ക് ശേഷം പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഡൊമിനിക് അരുൺ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു . കൊച്ചിൻ റിഫൈനറി സ്കൂൾ പ്രിൻസിപ്പാളുംകൊച്ചി സഹോദയുടെ പ്രസിഡന്റുമായ വിനുമോൻ കെ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടോക്ക് എച്ച് സ്കൂളിലെ പ്രിൻസിപ്പളും കലോത്സവത്തിന്റെ കൺവീനറുമായ കെ ടെസ്സി ജോസ് സ്വാഗതവും ശ്രീ നാരായണ വിദ്യാപീഠം പ്രിൻസിപ്പലും കൊച്ചി സഹോദയയുടെ വൈസ്പ്രസിഡന്റുമായ രാഖി പ്രിൻസ് നന്ദിയും പറഞ്ഞു.ടോക്ക് എച്ച് പബ്ലിക് സ്കൂൾ മാനേജർ കുര്യൻ തോമസ്, സെന്റ് പീറ്റേഴ്സ് സ്കൂൾ കടയിരിപ്പ് പ്രിൻസിപ്പൽ ആർ കെ മോസസ് എന്നിവർ പങ്കെടുത്തു.കൊച്ചി സഹോദയ കോംപ്ലക്സ് ആണ് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.കലോത്സവത്തിന്റെ ആദ്യഘട്ട മത്സരങ്ങൾ ടോക്ക് എച്ച് സ്കൂൾ വൈറ്റിലയിലുംരണ്ടാംഘട്ട മത്സരങ്ങൾ സെന്റ് പീറ്റേഴ്സ് സ്കൂൾ കടയിരിപ്പിലുമാ യിട്ടാണ് നടക്കുന്നത്. ......
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകളണിഞ്ഞ ജഴ്സിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഇന്ന് ഡൽഹിയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ വനിതാ ടീം കളിക്കാനിറങ്ങിയത് പിങ്ക് ജഴ്സിയണിഞ്ഞായിരുന്നു. ......
തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലർ കെ അനിൽകുമാറിന്റെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ കയ്യേറ്റ ശ്രമവുമായി ബിജെപി പ്രവർത്തകർ. ഓഫീസിനുള്ളിലാണ് അനിൽകുമാർ തൂങ്ങിമരിച്ചത്. ......
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് നേതാക്കളെ വധിക്കാൻ ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞത്. ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്നറിയാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമ്പോഴാണ് സംഭവം. He is F***g Me എന്നായിരുന്നു ട്രംപിന്റെ പ്രതികരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
'അയാളെന്ത് മറ്റേ പണിയാണ് കാണിച്ചത്.' രോഷാകുലനായ ട്രംപ് യോഗത്തിൽ പറഞ്ഞു. ......
തെങ്ങ് കടപുഴകി വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം.......
തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബി ജെ പി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്.
തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബി ജെ പി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ......