കൊച്ചി: മെഷീനറി എക്സ്പോ വിപുലപ്പെടുന്നത് വ്യവസായം വിപുലീകരിക്കപ്പെടുന്നു, ആധുനികവത്കരിക്കപ്പെടുന്നു എന്നതിൻ്റെ തെളിവാണെന്ന് വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ്. വ്യവസായ വികസനത്തിന് അനുസൃതമായ പുതുമെഷീനറികൾ ആവശ്യമാണ്. ......
കൊച്ചി : പ്രവര്‍ത്തനം തുടങ്ങി 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടര്‍ മെട്രോ ചരിത്രനേട്ടം കുറിച്ചു. ഒരു ചെറിയ ലൈറ്റ് ട്രന്‍സ്പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂര്‍വ്വാണ്. ......
കൊച്ചി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഹൈബി ഈഡന് എംപി. വോട്ടു ചോരിക്കെതിരായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യവ്യാപക കാമ്പയിന്റെ ഭാഗമായി എഐസിസി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണം ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍പട്ടികയില്‍ നടന്ന ക്രമക്കേടുകളെയും വീഴ്ചയെയും, വോട്ടിംഗ് ശതമാനത്തിലുള്ള കൃത്രിമത്വം അടക്കം പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയിയിരുന്നു. ......
ആലപ്പുഴ :ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. അംഗീകാരം കരസ്ഥമാക്കിയ രാജ്യത്തെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട്. ......
കൊച്ചി:നടപടി സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പരമ്പരാഗത മത്സ്യബന്ധനരീതികൾ ഉപയോഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ) ആഗോള ഇക്കോലേബലിംഗ് ടാഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം.
കുറഞ്ഞ പാരിസ്ഥിതിക ആഘാതവും സുസ്ഥിരവുമായ ലക്ഷദ്വീപിലെ പോൾ-ആന്റ്-ലൈൻ ഉപയോഗിച്ച് പിടിക്കുന്ന ചൂരക്ക് അന്താരാഷ്ട്ര രംഗത്തെ അംഗീകൃത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
ലക്ഷദ്വീപ് മത്സ്യമേഖലയുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ നടത്തിയ ഉന്നതതല കൂടിയാലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രോൽപന്നങ്ങൾ സുസ്ഥിര രീതികകളിലൂടെ ലഭിച്ചതാണെന്ന് ഉറപ്പാക്കുന്നതാണ് ഇക്കോലേബലിംഗ് മുദ്രകൾ. ......
ചെങ്ങന്നൂർ: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദ് ചെയ്യുക, ടെറ്റ് - അധ്യാപകരെ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ഭിന്നശേഷി നിയമനത്തിന് ചട്ടപ്രകാരം തസ്തിക മാറ്റി വെച്ചാൽ മറ്റ് നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, പൊതുവിദ്യാഭ്യാസമേഖലയിലെ ഏകീകരണ നടപടികൾ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് കെ എസ് റ്റി എ ചെങ്ങന്നൂർ സബ്ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കേന്ദ്രീകരിച്ച് അധ്യാപകധർണ്ണ സംഘടിപ്പിച്ചു. കെ എസ് റ്റി എ സംസ്ഥാന കമ്മറ്റിയംഗം എസ് സത്യജ്യോതി ധർണ്ണ ഉദ്ഘാടനം ചെയ്തു. ......
പുത്തൻകാവ്. മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ മികവുകളുടെ പ്രദർശനം നടത്തപ്പെട്ടു.......
നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം. നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപരിക മാളികയിൽ നടന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) മഹാത്മാഗാന്ധി സർവകലാശാലയും (എംജി സർവകലാശാല) ചേർന്ന ഗവേഷകസംഘം, സാധാരണ മരുന്നായ ആംഫോടെറിസിൻ ബി-യേക്കാൾ നിരവധി മടങ്ങ് ഫലപ്രദമായ പുതിയ മരുന്ന് വികസിപ്പിച്ചു.
പുതിയ മെറ്റൽ കോംപ്ലക്സ് ലബോറട്ടറിയിൽ കാൻഡിഡ ആൽബികൻസ് ഫംഗസിനെതിരെ 622 മടങ്ങും അസ്പർജില്ലസ് ഫ്ലാവസ് ഫംഗസിനെതിരെ 76 മടങ്ങും കൂടുതൽ ഇൻ വിറ്റ്രോ പ്രവർത്തനക്ഷമത തെളിയിക്കുകയും ആംഫോടെറിസിൻ ബി-യെ മറികടക്കുന്ന ഫലപ്രാപ്തി തെളിയിക്കുകയും ചെയ്തു. കാൻഡിഡ ട്രോപിക്കാലിസ് നെതിരെയും മികച്ച ഫലങ്ങൾ കണ്ടെത്തി.
കോപ്പർ കോംപ്ലക്സുകളുടെ പരമ്പരയിൽ നിന്നു കണ്ടെത്തിയ ഈ സംയുക്തം, പുതിയ ആന്റിഫംഗൽ ചികിത്സയ്ക്കുള്ള പ്രതീക്ഷാജനകമായ ലീഡ് കാൻഡിഡേറ്റ് ആയി ഉയർന്നിട്ടുണ്ട്.കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ ഡോ. ......
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ......