ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുകയും എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷകളെ കഠിനമായി എതിർക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരുകളുടെ 'ഇരട്ടത്താപ്പിനെതിരെ' സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ കൊലക്കേസിൽ അറസ്റ്റിലായ വിദേശ പൗരന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. ......
ബെയ്ജിങ്: പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ നിർണായക മുന്നേറ്റം നടത്തി ചൈന. വിക്ഷേപണത്തിന് ശേഷം ഓർബിറ്റൽ ക്ലാസ് റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചുപിടിച്ച് അമേരിക്കയ്ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ചൈന മാറി. ......
ഗിർ സോമനാഥ്: ക്ലാസ് സമയത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ഗുജറാത്തിലെ സർക്കാർ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമിയാണ് പിടിയിലായത്.
ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലെ ഖപത് ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ജൂൺ 20-ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ......
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കീഴിൽ കേന്ദ്രീകരിക്കുമെന്ന വിമർശനമുയരുന്ന വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ (വി.ബി.എസ്.എ.) ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം എൻ.ഡി.എ. ......
കണ്ണൂർ: മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിലെ തണൽമരത്തിലിടിച്ച് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.......
കണ്ണൂർ: ചുണ്ടിനും താടിക്കുമേറ്റ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശിയായ സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.
കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ......
ലോസ് ആഞ്ജലിസ്: നിർണായക മത്സരങ്ങളിലെ സ്പെയിനിന്റെ വിശ്വസ്തനായ സൂപ്പർ സബ്ബായി മിക്കെൽ മെറീനോ വീണ്ടും തിളങ്ങി. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ പകരക്കാരനായി ഇറങ്ങിയ താരം രണ്ട് മിനിറ്റിനുള്ളിൽ വിജയഗോൾ നേടി സ്പെയിനിനെ സെമിഫൈനലിലെത്തിച്ചു. ......
കോഴിക്കോട് : സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കാർഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്കോ), നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (നാംകോസ്) സഹകരണത്തോടെ 'സഹകരണത്തിൽ നിന്ന് കൃഷിയിലേക്ക്' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഇഫ്കോ ഡയറക്ടറും ചിറ്റൂർ എം എൽ എ യുമായ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്തു.സഹകരണ പ്രസ്ഥാനത്തിലൂടെ കൃഷിയെ മുന്നോട്ട്
കൊണ്ട് പോകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സഹകരണ രംഗത്ത് മാത്യകയായ ഇഫ്കോ ,സാമൂഹിക പ്രതിബന്ധതയുളള പ്രസ്ഥാനം കൂടിയെന്ന് സുമേഷ് അച്ചുതൻ കൂട്ടിച്ചേർത്തു.നാംകോസ് ഉപദേശകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. ......
കോഴഞ്ചേരി: വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ വാർഷിക സമ്മേളനം കേരള റീജൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. വൈ. എം. സി. എ.......
ആലപ്പുഴ: സംസ്ഥാന എക്സൈസ് വകുപ്പിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനകളിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 5 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വി യ്ക്ക് ലഭിച്ച രഹസ്യ വിവര പ്രകാരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി. എസ്.യുടെ നേതൃത്വത്തിൽ കരുവാറ്റ എസ്.എൻ. ......