രാജ്യത്ത് ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന മോദി, നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകുമെന്നും വ്യക്തമാക്കി. ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
കേരളത്തിലെ മതനിരപേക്ഷ ചിന്താഗതിക്കാരിൽ കുറേപ്പേർക്കെങ്കിലും ഇനിയും പിടികിട്ടാത്ത ഒന്നാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം വെള്ളാപ്പള്ളി എന്തിനാണ് ഇത്രയധികം കടുത്ത ന്യൂനപക്ഷ വിരുദ്ധ വിദ്വേഷപരാമർശനങ്ങൾ തുടർച്ചയായി നടത്തുന്നത്? കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നേതാവെന്ന് കേരളസെക്രട്ടറി വിശേഷിപ്പിക്കുന്ന സഖാവ് പിണറായി വിജയൻ എന്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശനെ കൂടെക്കൂടെ ശ്രീനാരായണ ഗുരുവിന്റെ പ്രതിപുരുഷനായി വാഴ്ത്തുന്നത്?
ഇതിനുള്ള ഉത്തരം വളരെ ലളിതവും വ്യക്തവുമാണ്. 2019 ൽ ലോകസഭാ ഇലക്ഷനിൽ എൽ.ഡി.എഫ് കേരളത്തിൽ ദയനീയമായി പരാജയപ്പെട്ടിട്ടും 2021 ലെ നിയമസഭാ ഇലക്ഷനിൽ വൻവിജയം നേടിയത് ഏത് കാർഡിട്ട് കളിച്ചിട്ടാണോ അതേ കാർഡിട്ട് കളിച്ച് 2024 ലെ പരാജയത്തെ മറികടന്ന് 2026 ൽ വിജയം നേടാനുള്ള തുറുപ്പുചീട്ട് ഇട്ടുള്ള കളിയാണ് ഇതിൽ കാണുന്നത്. ......
ചെങ്ങന്നൂർ: കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ കമ്മറ്റി അമ്പലപ്പുഴ രാമനീലയം ടൂറിസ്റ്റ് ഹോമിൽ പ്രസിഡൻ്റ് സുരേഷ്ബുധനൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടി.
യോഗത്തിൽ സെക്രട്ടറി ഷിജു എസ് നായർ വരവ് ചിലവു കണക്കുകൾ അവതരിപ്പിച്ചു. വെളുത്തേടത്ത് നായർ സമുദായത്തെ ഒ ഇ സി യിൽ ഉൾപ്പെടുത്തുക, ജാതി സെൻസസ് ഉടൻ നടപ്പിലാക്കുക , അമ്പലവാസികളായ ഈ സമുദായത്തെ ദേവസ്വം ബോർഡ് നിയമനത്തിൽ പ്രത്യക സംവരണം അനുവദിക്കുക, എന്നി അവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മറ്റി പ്രേമേയം പസ്സാക്കി. ......
ദോഹ: രാജ്യത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാനം തിരഞ്ഞെടുപ്പ് സംവിധാനമാണെന്നും അതിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർണായക പങ്ക് വഹിക്കണമെന്നും ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ്.വൈ. ......
ദോഹ കേരളത്തിലെ കോൺഗ്രസ്സും അതിന്റെ നേതാക്കന്മാരും ഒരു തരം ക്രൈം സിന്ഡിക്കേറ്റിന്റെ നിയത്രണ ത്തിലാണെന്ന് എ എ റഹീം എംപി ആരോപിച്ചു. ധാർമികത തീരെ ഇല്ലാത്ത ഒരു വിഭാഗമാണ് കേരളത്തിലെ കോൺഗ്രസ് സിന്ഡിക്കേറ്റ് സണ്ണി ജോസഫ് ഉൾപ്പെടെ ഉള്ള നേതാക്കൾ ഇവരുടെ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. ......
ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ 20-ാമത് പതിപ്പിൽ ഖത്തറിന്റെ താരം അബ്ദുറഹ്മാൻ സാംബ 400 മീറ്റർ ഹർഡിൽസ് ഇനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.
47.06 സെക്കൻഡ് സമയം രേഖപ്പെടുത്തി സീസണിലെ തന്നെ മികച്ച പ്രകടനവുമായി സാംബ മൂന്നാം സ്ഥാനത്ത് എത്തി ഖത്തറിന് അഭിമാന നേട്ടം സമ്മാനിച്ചു. അമേരിക്കയുടെ റായ് ബെഞ്ചമിൻ 46.52 സെക്കൻഡ് സമയത്തോടെ സ്വർണം നേടി. ......
കൊച്ചി: കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്.......
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യു.ജി.സി) മാതൃകാ പാഠ്യപദ്ധതി പലപ്പോഴും പുറത്തിറക്കാറുണ്ട്. ഈ പാഠ്യപദ്ധതിയിൽ രാജ്യത്തെ വിവിധ മേഖലകളിൽ ഏറ്റവും പ്രമുഖരായവരുടെ പ്രവർത്തനങ്ങളും അവരുടെ തത്വശാസ്ത്രവും എല്ലാം ഉൾപ്പെടുത്തുന്നുമുണ്ട്. ......