തിരുവനന്തപുരം:: പ്രവാസി കാര്യ വകുപ്പിന്റെ (നോർക്ക) ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ ഒഴിവാക്കിയതായി പരാതി. 58 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ്പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് മാത്രമായി നോർക്ക കെയർ ഇൻഷുറൻസ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ......
ന്യൂഡൽഹി: സർഫാസി നിയമത്തിലെ ഭേദഗതി വരുത്തിയ സെക്ഷൻ 13(8) പ്രകാരം 'നോട്ടീസ് പ്രസിദ്ധീകരിക്കുക' എന്നതിൻ്റെ അർത്ഥം എന്താണെന്നതിനെക്കുറിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം സുപ്രീം കോടതി നീക്കി.
കടം വാങ്ങിയവർക്ക് ആശ്വാസം നൽകുന്ന വിധിയനുസരിച്ച്, 'പ്രസിദ്ധീകരണ തീയതിക്ക് മുമ്പ്' എന്ന വാക്യം, ഈടുവെച്ച സ്വത്തിൻ്റെ 'വിൽപന നോട്ടീസ്' പ്രസിദ്ധീകരിക്കുന്ന തീയതിയെയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, പ്രസിദ്ധീകരണത്തിൻ്റെ രീതി, ബാങ്ക് തിരഞ്ഞെടുക്കുന്ന വിൽപന രീതിക്ക് അനുസരിച്ച് മാറുമെന്നും കോടതി വിശദീകരിച്ചു.
സെക്ഷൻ 13(8)-ലെ 'പ്രസിദ്ധീകരണം' എന്ന വാക്കിന് വിപുലമായ അർത്ഥമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: സെഷൻസ് കോടതി ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചാലും ഹൈക്കോടതിക്ക് അവരുടെ അധികാരമുപയോഗിച്ച് അത് റദ്ദാക്കാമെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടം (CrPC) സെക്ഷൻ 439(2) പ്രകാരം സെഷൻസ് കോടതി ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചാലും, 439(2) CrPC സെക്ഷൻ 482 മായി ചേർത്ത് വായിച്ച് ഹൈക്കോടതിക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം റദ്ദാക്കാം.
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. ......
പലസ്തീനെ ഫ്രാൻസും സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചു. ബ്രിട്ടൺ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് ഫ്രാൻസും പലസ്തീന് അംഗീകാരം നൽകിയത്. ......
മലപ്പുറം : വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഇവയെ കൊന്നത്. കൃഷിയിടങ്ങളിൽ നാശം വരുത്തുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് പിടികൂടി കൊന്നത്. ......
ചെറിയനാട് സ്വദേശി ജയപ്രകാശ് (57) ആണ് പിടിയിലായത്. 1994 ൽ ചെറിയനാട് കുട്ടപ്പപണിക്കർ കൊലപാതക കേസിലെ പ്രതിയാണ് ജയപ്രകാശ്.......
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കുകയാണ്. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഈ നടപടിയോടെ ജാക്വലിൻ കേസിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. ......
ചെങ്ങന്നൂര്‍ : നഗരസഭയില്‍ നിലവിലുള്ള ഭരണസമിതിയുടെ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ 17-ാമത്തെ സെക്രട്ടറി ഇന്നലെ ചുമതലയേറ്റു. തുടര്‍ച്ചയായുള്ള സെക്രട്ടറിമാരുടെയും സുപ്രധാന ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം സമാനതകളില്ലാത്ത ഭരണസ്തംഭനം സൃഷ്ടിക്കുന്നുവെന്ന് യു.ഡി.എഫ്. ......
265 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും (ഡിജിസിഎ) പ്രതികരണം തേടി. ദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ പിഴവാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളെ വളരെ ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച കോടതി, വിഷയത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും (എഎഐബി) വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ......