ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷങ്ങളുടെ -സ്മൃതി 2025- ഭാഗമായി ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 28-നും 29-നുമാണ് ടൂർണമെന്റ് നടക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന എട്ട് ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം. ......
കൊച്ചി: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുമ്പന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ (എൻസിസിആർ) സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ശുചീകരണ യജ്ഞത്തിൽ എച്ച് സി എൽ ടെക്ക്, കുസാറ്റ് സർവകലാശാല എൻ എസ് എസ് യൂണിറ്റ്, തേവര സേക്രഡ് ഹാർട്ട് കോളേജ് എൻ എസ് എസ് യൂണിറ്റ്, സെന്റ് ആൽബർട്ട് കോളേജ്, മാലിയങ്കര എസ് എൻ എം കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ് സി ഫിസിക്സിലെ പൂർവ്വ വിദ്യാർത്ഥിയായ മെർലിൻ സി യുവിന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രീബേർഗിൽ പിഎച്ച്ഡി ചെയ്യുവാനായി 1.1 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു. 2024 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന മെർലിൻ, മൂന്ന് വർഷത്തേക്ക് പ്രതിമാസം 3055.63 യൂറോ വീതം സ്റ്റൈപ്പന്റ് ലഭിക്കും. ......
എറണാകുളം : കളമശ്ശേരിയിൽ മർത്തോമാ ഭവൻ കന്യാസ്ത്രീ മഠം കയ്യേറി നാശനഷ്ടം ഉണ്ടാക്കിയ പ്രതികൾക്ക് എതിരെ കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ നമ്പർ1129/2025 പ്രകാരം ബി എൻ എസ് 329(3), 324(5),3(5) എന്നിങ്ങനെ താരതമ്യേന ദുർബലമായ വകുപ്പുകൾ ചുമത്തി ഗുണ്ടകൾക്ക് പോലീസ് കാവൽ നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ......
കൊച്ചി: ഒമാനിലെ സുൽത്താൻ ഖബൂസ് സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) അക്കാദമിക്-ഗവേഷണ സഹകരണത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സുൽത്താൻ ഖബൂസ് സർവകലാശാല വൈസ് ചാൻസലർ ഹിസ് ഹൈനെസ് സയ്യിദ് ഡോ. ......
അമേരിക്ക ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ പുതിയ യുദ്ധത്തിന് പൂർണ്ണമായും തയ്യാറെടുക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വം പ്രതിജ്ഞയെടുത്തു. കാണ്ഡഹാറിൽ നടന്ന ഉന്നതതല നേതൃയോഗത്തിലാണ് അമേരിക്കക്കെതിരായ യുദ്ധത്തിന് സജ്ജമാകാൻ താലിബാൻ തീരുമാനിച്ചത്. ......
തിരുവനന്തപുരം, സെപ്റ്റംബര്‍ 23, 2025: ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ടയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന 'അയോര്‍ട്ടിക് ഡിസെക്ഷന്‍' എന്ന ഗുരുതര രോഗം ബാധിച്ച 49-കാരനില്‍ അപൂര്‍വ 'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. ഹൃദയത്തില്‍ നിന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലാണ് അയോര്‍ട്ട.
അയോര്‍ട്ടയിലുണ്ടായ വിള്ളലിന് കാന്‍പൂര്‍ സ്വദേശിയായ രോഗി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും തുടര്‍ന്ന് നടത്തിയ സി.ടി സ്കാന്‍ പരിശോധനയിൽ അയോര്‍ട്ടയുടെ മറ്റൊരു ഭാഗത്ത് പുതിയ വിള്ളല്‍ ഉണ്ടായതായി കണ്ടെത്തുകയുമായിരുന്നു. ......
സര്‍ക്കാരിന്റെ അയ്യപ്പസംഗമത്തിന് യോഗി ആദിത്യനാഥ് സന്ദേശം നല്കിയ സാഹചര്യത്തില്‍ ബി.ജെ.പി എന്തിനാണ് മറ്റൊരു സംഗമം സംഘടിപ്പിച്ചത്? യോഗി ആദിത്യനാഥാണ് ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്ന പിണറായിക്ക് ഏറ്റവും നല്ല കൂട്ട്; ജാതി-മത സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചയാളെ മുഖ്യമന്ത്രി കാറില്‍ കയറ്റിക്കൊണ്ടു പോയപ്പോള്‍ തന്നെ അതു നല്കുന്ന സന്ദേശം വ്യക്തമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സര്‍ക്കാര്‍ വികസനത്തെ കുറിച്ച് ചിന്തിക്കുന്നത് എന്തൊരു മൗഢ്യമാണ്? യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളും യു.ഡി.എഫിന് വോട്ട് ചെയ്യും; പത്ത് കൊല്ലം കൊണ്ട് എല്‍.ഡി.എഫ് തകര്‍ത്ത് തരിപ്പണമാക്കിയ കേരളത്തെ രക്ഷിക്കാനുള്ള യു.ഡി.എഫ് ബദല്‍ ജനുവരിയില്‍ പ്രഖ്യാപിക്കും
അയ്യപ്പ സംഗമം നടത്തല്‍ സര്‍ക്കാരിന്റെ ജോലിയല്ല. മുഖ്യമന്ത്രി കപട ഭക്തിയുണ്ടാക്കി പണ്ട് ശബരിമലയില്‍ ചെയ്തതിന്റെ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിക്കുകയാണ്. ......
സൈബർ ആക്രമണം നേരിടുന്ന സിപിഎം നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ് രംഗത്ത്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് താരം കെ ജെ ഷൈനിന് പിന്തുണ പ്രഖ്യാപിച്ചത്. ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ടെന്ന് റിനി ആൻ ജോർജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ......